ഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് സേനയില്‍ ആയിരുന്നപ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കായിരുന്നു ഊന്നല്‍ നല്‍കി യിരുന്നതെന്ന് ബേദി വ്യക്തമാക്കി. ഈ മാസം 12 ന് വൈകീട്ട് ഏഴിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ കിരണ്‍ ബേദിയുടെ വിശദീകരണ യോഗവുമുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ വ്യക്തിത്വം, ദുബായ്, വിദ്യാഭ്യാസം, സാമൂഹ്യ സേവനം