അജ്മാന്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കു ന്നതിനേക്കാളും കേരളത്തിന്റെ വികസനത്തിന് ആവശ്യം ഇതിനു പാകപ്പെട്ട ഒരു ജനതയെയാണ് എന്ന് മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ പ്രസ്താവിച്ചു. സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികളില്‍ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയത് കേരള വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാടാണെന്നും മുരളീധരന്‍ പറഞ്ഞു.
ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കേരളത്തിന്റെ “കഞ്ഞി കുടി” മുട്ടുമെന്നും, ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ ഹോമിച്ച് ഗള്‍ഫ് മലയാളി നാട്ടിലേക്ക് അയക്കുന്ന പണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍, ബീഹാറി നേക്കാളും, യു. പി. യേക്കാളും കഷ്ടമാകും കേരളത്തിന്റെ അവസ്ഥ. ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാന്‍ റമദാ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാനില്‍ നടത്തിയ കുടുംബ സംഗമത്തില്‍ മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരനെ രക്ഷാധികാരി ഇസ്മയില്‍ റാവുത്തര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിക്കുന്നു.
ചടങ്ങില്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും, വ്യവസായിയുമായ ഇസ്മയില്‍ റാവുത്തര്‍ മുരളീധരനെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി കെ. വി. ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു. അഡ്വ. പ്രവീണ്‍ കുമാര്‍, എബി ബേബി, പി. ബി. മൂര്‍ത്തി, എം. ജെ. ജേക്കബ്, ടി. എ. ഷംസുദ്ദീന്‍, ബോവാസ് എട്ടിക്കാലായില്‍, ബ്ലസന്‍ ഇട്ടിക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അജ്മാന്‍, കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന
ശ്രീ മുരളീധരന്‍ പറഞത് വളരെ ശരിയണ് ജനങള്‍ മാറേണ്‍ദതുണ്ട്,പണിയെടുത്തു പണം ഉണ്‍ടാക്കുന്നവനെ പിടിച്ചു പറിക്കാനും ഇവിടെ നല്ല ഒരു വിഭാഗം ഉണ്ട്. ഇവിടെ ഒന്നും ചെയ്യാന്‍ പാടില്ല എന്നാല്‍ എല്ലാം അന്യരാജ്യങളില്‍ പോയി പണിയെടുത്തു സമ്പത്ത് കൊണ്ടുവരുന്നവനില്‍നിന്നും പിടിച്ചെടുത്ത് സര്‍ക്കാര്‍ കൊടുത്തുകൊള്ളണം (അല്ലങ്കില്‍ കടം വാങി )