മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

February 8th, 2018

media-personality-vm-sathish-passes-away-ePathram
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.

തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ്  , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ  സ്ഥാപന ങ്ങളിലും ജോലി ചെയ്തു.

ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.

ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.

ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 3  മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മെമ്പര്‍ ഷിപ്പ് കാമ്പയിന്‍

January 18th, 2018

dubai-kmcc-logo-big-epathram

ദുബായ് : കെ. എം. സി. സി. യുടെ മെമ്പര്‍ ഷിപ്പ് കാമ്പ യിന് ദുബായില്‍ തുടക്കമായി. ജനുവരി 15 ന് ആരംഭിച്ച കാമ്പയിൻ മാര്‍ച്ച് 31 വരെ നീണ്ടു നിൽക്കും.

ഈ കാലയളവിൽ നിലവിലെ അംഗ ങ്ങൾ ക്ക് അംഗത്വം പുതുക്കു വാനും പുതിയ അംഗ ങ്ങളെ ചേര്‍ക്കു വാനും സാധിക്കും.

2018 – 20 വര്‍ഷ ത്തേക്കുള്ള കമ്മിറ്റി രൂപീകരണ ത്തിന്റെ മുന്നോടി യായി ട്ടാണ്മെമ്പര്‍ ഷിപ്പ് കാമ്പ യിന്‍ ആരം ഭിച്ചത് എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം

January 16th, 2018

new-logo-abudhabi-2013-ePathram
അബുദാബി : യു. എ. ഇ. യിൽ തൊഴിൽ വിസ ലഭിക്കു ന്നതിന് ഫെബ്രുവരി മുതൽ സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട്‌ ചെയ്തു.

2017 ൽ മന്ത്രി സഭ കൈ കൊണ്ട ഈ തീരുമാനം കോഡി നേഷൻ കമ്മിറ്റി അംഗീ കരിക്കുക യായിരുന്നു. ഇതോടെ അടുത്ത മാസം നാലു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

വിദേശി കൾ മാതൃ രാജ്യത്തു നിന്നോ കഴിഞ്ഞ അഞ്ചു വർഷ മായി ജീവിച്ച രാജ്യത്തു നിന്നോ ആണ് സ്വഭാവ സർട്ടി ഫിക്കറ്റ് വാങ്ങി ക്കേണ്ടത്. ഇത് യു. എ. ഇ. നയ തന്ത്ര കാര്യാലയം അല്ലെങ്കിൽ വിദേശ കാര്യ മന്ത്രാലയ ത്തിന് കീഴിലുള്ള കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ സാക്ഷ്യ പ്പെടു ത്തിയി രിക്കണം. ടൂറിസ്റ്റു കൾക്കും വിസിറ്റിംഗ് വിസ യിൽ വരുന്നവർക്കും ഈ നിയമം ബാധകമല്ല.

ഇപ്പോള്‍ യു. എ. ഇ. യിൽ ജോലി ചെയ്യുന്നവര്‍ മറ്റൊരു വിസ യിലേക്കു മാറുക യാണെങ്കില്‍ അബുദാബി പോലീ സില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫി ക്കറ്റ് തര പ്പെടുത്തു കയും വേണം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും

December 28th, 2017

dubai-frame_epathram

ദുബായ് : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിസ്മയ ജാലകം ദുബായ് ഫ്രെയിം കാഴ്ചക്കാർക്കായി ജനുവരി ഒന്നിന് തുറക്കും. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയാണ് സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.

പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കുമെന്നാണ് കരുതുന്നത്. മാധ്യമപ്രവർത്തകർ ദുബായ് ഫ്രെയിം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ​നോര സോ​ക്ക​ർ ഫെ​സ്റ്റ് : അ​ൽ ത​യ്യി​ബ് എഫ്. സി. ജേതാക്കള്‍

November 29th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ എനോര സംഘടി പ്പിച്ച അഖിലേന്ത്യാ സെവൻസ്  ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ് ‘എനോര സോക്കർ ഫെസ്റ്റ് 2017’ ല്‍ അൽ തയ്യിബ് എഫ്. സി. ടീം ജേതാക്ക ളായി.

ദുബായ് മിർദിഫ് അപ്ടൌണ്‍ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മല്‍സര ത്തില്‍ 24 ടീമുകൾ മാറ്റുരച്ചു. ജി. എഫ്. സി. ഒറവങ്കര ടീമാണ് രണ്ടാം സ്ഥാനത്ത്.

എനോര ഉപദേശക സമിതി അംഗം അബ്ദുൽ കാദറിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് റസാഖ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അബു റഷീദ് ആദ്യ മല്‍സരം കിക്ക് ഓഫ് ചെയ്തു.

ഓർക്കസ്ട്ര മെഗാ സ്റ്റോർ മുഖ്യ പ്രായോജകരും ന്യു 7 ഡേയ്സ് സൂപ്പർ മാർക്കറ്റ് സഹ പ്രയോ ജക രുമായ   ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ്, ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് സീനിയർ മാനേജരു മായ ഡേവിഡ് റോബിൻസണ്‍ ഉദ്ഘാടനം ചെയ്തു. ദുബായ് ഓർക്കസ്ട്ര മെഗാ സ്റ്റോർ എം. ഡി. സലിം ഈഡൻ മുഖ്യാഥിതി ആയി സംബന്ധിച്ചു.

ജനറൽ സെക്രട്ടറി ശ്രീലാൽ ചക്കരാത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എം.അലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുട്ടനൂര്‍ നിവാസി കളുടെ കുടുംബ സംഗമം പോണ്ട് പാര്‍ക്കില്‍
Next »Next Page » നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine