ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ് : സംഘം നാട്ടിലേക്ക് തിരിച്ചു

July 18th, 2015

radio-gold-101.3-fm-home-for-eid-ePathram
ദുബായ് : പ്രമുഖ മലയാളം റേഡിയോ നിലയ മായ ഗോള്‍ഡ്‌ 101.3 എഫ്. എം. സ്റ്റേഷന്‍, ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടി പ്പിച്ച ‘ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ്’ എന്ന പരിപാടി യിലൂടെ തെരഞ്ഞെടുക്ക പ്പെട്ട ശ്രോതാക്കള്‍ പെരുന്നാള്‍ ആഘോഷി ക്കാനായി നാട്ടി ലേക്ക് യാത്ര തിരിച്ചു. പല കാരണ ങ്ങളാല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പ്രവാസി കളായ ശ്രോതാ ക്കള്‍ക്ക് സൌജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതി യാണ് ‘ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ്’.

home-for-eid-2015-radio-gold-101.3-fm-ePathram

മൂന്ന് ആഴ്ച കളിലായി ഗോള്‍ഡ്‌ 101.3 എഫ്. എം. റേഡിയോ യുടെ വിവിധ ഷോ കളിലൂടെ ലഭിച്ച സന്ദേശ ങ്ങളില്‍ നിന്നും അര്‍ഹ രായവരെ കണ്ടെത്തി യാണ് നാട്ടില്‍ കുടുംബ ങ്ങളോ ടൊപ്പം ഈദ് ആഘോഷി ക്കുവാനുള്ള അവസരം ഒരുക്കിയത്.

ഗോള്‍ഡ്‌ 101.3 എഫ്. എം. റേഡിയോ യുടെ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങളുടെ ഭാഗ മായിട്ടാണ് ഈ പരിപാടി ഒരുക്കിയത്.വെള്ളി യാഴ്ച നാട്ടി ലേക്ക് യാത്ര തിരിച്ച സംഘം കുടുംബ ത്തോടൊപ്പം ഈദ് ആഘോഷിച്ച് അടുത്ത വ്യാഴാഴ്ച തിരിച്ചെത്തും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗോള്‍ഡ്‌ 101.3 എഫ്. എം.  റേഡിയോ, ശ്രോതാക്കള്‍ ക്കായി വിശേഷാവസരങ്ങളില്‍ നിരവധി ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതെല്ലാം ഒട്ടേറെ ജനപ്രീതി നേടു കയും ചെയ്തിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ് : സംഘം നാട്ടിലേക്ക് തിരിച്ചു

ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ

July 1st, 2015

kanthapuram-meet-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂ മിനെ സന്ദര്‍ശിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ റമദാന്‍ ആശംസ നേർന്നു.

സമാധാനവും സൗഹാർദ്ദവും ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ഈ റമദാന്‍ എന്ന് കാന്തപുരം ആശംസിച്ചു.

islamic-scholar-kanthapuram-with-dubai-ruler-ePathram

ചടങ്ങിൽ, ദുബായ് പോലീസ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം അടക്കം നിരവധി ഉദ്യോഗസ്ഥരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു.

- pma

വായിക്കുക: ,

Comments Off on ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ

ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

June 24th, 2015

samadani-iuml-leader-ePathram
ദുബായ് : ഇത്തിസലാത്ത് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.

ഖുര്‍ആന്‍ പാരായണ മത്സര ത്തിന്റെ സമാപന ത്തോട് അനുബന്ധിച്ച് ജൂണ്‍ 25 വ്യാഴാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന പരിപാടി യില്‍ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിവിധ സ്ഥല ങ്ങളില്‍ നിന്ന് പ്രഭാഷണ വേദി യിലേയ്ക്ക് വാഹന സൗകര്യവും ഏര്‍പ്പെ ടുത്തി യിട്ടുണ്ട് എന്നും ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ്സ്‌ സര്‍വ്വീസും ഉണ്ടായിരിക്കും എന്നും പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

June 2nd, 2015

muneer-pandyala-inrewaq-ousha-cultural-center-ePathram
ദുബായ് : ആഗോള തല ത്തിൽ സമാധാന ത്തിനും ഐക്യ ത്തിനും വേണ്ടി നില കൊള്ളുന്ന ഐക്യ രാഷ്ട്ര സഭ ‘ടുഗതെര്‍ ഫോര്‍ പീസ്‌’ എന്ന പേരില്‍  സമാധാന  ദിനാചരണം നടത്തി.

ദുബായിലെ അസോസിയേഷന്‍ ഓഫ് ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റര്‍, ‘രിവാഖ് ഔഷ കൾച്ചറൽ സെന്റര്‍’ എന്നിവര്‍ സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പ്രമുഖര്‍ സംബന്ധിച്ച പരിപാടി യില്‍ ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി യും സിറാജ് ലേഖക നുമായ മുനീർ പാണ്ട്യാല സന്ദേശ പ്രഭാഷണം നടത്തി.

international-day-of-united-nation-peace-keepers-ePathram

ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റർ ചെയർമാൻ ഡോക്ടര്‍. മൌസ ഉബൈദ് ഗുബാഷ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. ഹയാ അൽ ഹൂസ്നി മുഖ്യാതിഥി ആയിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

May 31st, 2015

punnayoorkkulam-reneesh-khalid-ePathram ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരി ക്കുമ്പോള്‍ ചുഴിയില്‍ പെട്ട് കാണാതായി. പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷ പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാതാവ് : മുനീറ. സഹോദരന്മാർ : റിയാസ്, റഹീസ്. ദുബായ് പൊലീസ് മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി കൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , ,

Comments Off on മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു


« Previous Page« Previous « മലയാളി അദ്ധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി
Next »Next Page » ഇന്ത്യന്‍ മീഡിയ അബുദാബിക്കു പുതിയ നേതൃത്വം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine