കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

September 7th, 2015

dubai-chavakkad-pravasi-forum-ePathram
അജ്മാന്‍ : യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ല യിലെ ചാവക്കാട് മേഖല പ്രവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറം പുതിയ പ്രവര്‍ത്തക കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി അന്‍വര്‍ അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ കെ. സി, ഉസ്മാന്‍, ചാരിറ്റി വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഷാഫി എന്നിവരാണ് പുതിയ ഭാര വാഹി കള്‍.

സംഘടന യുടെ മുഖ്യ രക്ഷാധികാരി യായി കമാല്‍ കാസിം, സഹ രക്ഷാധി കാരി കളായി ഒ. എസ്. എ. റഷീദ്, ബാബു ബാദുഷ എന്നിവരും തുടരുന്നുണ്ട്.

മറ്റ് ഭാരവാഹികള്‍ : സന്തോഷ് മാധവന്‍ (വൈസ് പ്രസിഡന്റ്), സി. ജി. ഗിരീഷ് (ജോയിന്റ്റ് സെക്രട്ടറി), സാലിഹ് മുഹമ്മദ് (പ്രോഗ്രാം കോഡി നേറ്റര്‍) മന്‍സൂര്‍, ജയന്‍ ആലുങ്ങല്‍ (കലാ വിഭാഗം).

അജ്മാനില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പ്രധിനിധി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

മോഡി യു.എ.ഇ. സന്ദർശിക്കുന്നു

August 9th, 2015

india-uae-flags-epathram

ദുബായ്: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യു. എ. ഇ. സന്ദർശിക്കും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും. 2 ദിവസത്തെ സന്ദർശനത്തിനാവും പ്രധാന മന്ത്രി എത്തുക. അബുദാബിയും ദുബായും അദ്ദേഹം സന്ദർശിക്കും. 34 വർഷങൾക്ക് മുൻപ് 1981ൽ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയിൽ മോഡിക്ക് നൽകിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായിൽ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തകൃതിയായി നടത്തി വരുന്നു.

അടുത്ത വർഷം ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രധാന മന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദർശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിന് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദർശനം കനത്ത തിരിച്ചടിയാവും എന്നും നയതന്ത്ര സന്തുലനം തകരും എന്നും കോൺഗ്രസ് ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ് : സംഘം നാട്ടിലേക്ക് തിരിച്ചു

July 18th, 2015

radio-gold-101.3-fm-home-for-eid-ePathram
ദുബായ് : പ്രമുഖ മലയാളം റേഡിയോ നിലയ മായ ഗോള്‍ഡ്‌ 101.3 എഫ്. എം. സ്റ്റേഷന്‍, ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടി പ്പിച്ച ‘ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ്’ എന്ന പരിപാടി യിലൂടെ തെരഞ്ഞെടുക്ക പ്പെട്ട ശ്രോതാക്കള്‍ പെരുന്നാള്‍ ആഘോഷി ക്കാനായി നാട്ടി ലേക്ക് യാത്ര തിരിച്ചു. പല കാരണ ങ്ങളാല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പ്രവാസി കളായ ശ്രോതാ ക്കള്‍ക്ക് സൌജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതി യാണ് ‘ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ്’.

home-for-eid-2015-radio-gold-101.3-fm-ePathram

മൂന്ന് ആഴ്ച കളിലായി ഗോള്‍ഡ്‌ 101.3 എഫ്. എം. റേഡിയോ യുടെ വിവിധ ഷോ കളിലൂടെ ലഭിച്ച സന്ദേശ ങ്ങളില്‍ നിന്നും അര്‍ഹ രായവരെ കണ്ടെത്തി യാണ് നാട്ടില്‍ കുടുംബ ങ്ങളോ ടൊപ്പം ഈദ് ആഘോഷി ക്കുവാനുള്ള അവസരം ഒരുക്കിയത്.

ഗോള്‍ഡ്‌ 101.3 എഫ്. എം. റേഡിയോ യുടെ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങളുടെ ഭാഗ മായിട്ടാണ് ഈ പരിപാടി ഒരുക്കിയത്.വെള്ളി യാഴ്ച നാട്ടി ലേക്ക് യാത്ര തിരിച്ച സംഘം കുടുംബ ത്തോടൊപ്പം ഈദ് ആഘോഷിച്ച് അടുത്ത വ്യാഴാഴ്ച തിരിച്ചെത്തും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗോള്‍ഡ്‌ 101.3 എഫ്. എം.  റേഡിയോ, ശ്രോതാക്കള്‍ ക്കായി വിശേഷാവസരങ്ങളില്‍ നിരവധി ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതെല്ലാം ഒട്ടേറെ ജനപ്രീതി നേടു കയും ചെയ്തിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ് : സംഘം നാട്ടിലേക്ക് തിരിച്ചു

ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ

July 1st, 2015

kanthapuram-meet-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂ മിനെ സന്ദര്‍ശിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ റമദാന്‍ ആശംസ നേർന്നു.

സമാധാനവും സൗഹാർദ്ദവും ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ഈ റമദാന്‍ എന്ന് കാന്തപുരം ആശംസിച്ചു.

islamic-scholar-kanthapuram-with-dubai-ruler-ePathram

ചടങ്ങിൽ, ദുബായ് പോലീസ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം അടക്കം നിരവധി ഉദ്യോഗസ്ഥരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു.

- pma

വായിക്കുക: ,

Comments Off on ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ


« Previous Page« Previous « ഖുര്‍ആന്‍ പാരായണ മത്സരം : മലയാളത്തിന്റെ സാന്നിദ്ധ്യമായി മുഹമ്മദ് ഹസം
Next »Next Page » ഇ മൈഗ്രേറ്റ് സംവിധാനം : രജിസ്ട്രേഷന്‍ തുടരുന്നു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine