എക്‌സ്‌പോ 2020 : സംഘാടക സമിതി രൂപീകരിച്ചു

January 9th, 2014

logo-dubai-expo-2020-ePathram
ദുബായ് : എക്‌സ്‌പോ 2020 നടത്തി പ്പിന്നായി സംഘാടക സമിതി നിലവില്‍ വന്നു. ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവു പ്രകാരമാണ് എക്‌സ്‌പോ 2020 പ്രിപ്പറേറ്ററി പാനല്‍ എന്ന പേരില്‍ സമിതി നിലവില്‍ വന്നത്.

കിരീടാവകാശി ശൈഖ് ഹംദാന്റെ രക്ഷാധികാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം അധ്യക്ഷനായ സമിതി ക്കാണ് രൂപം നല്കി യിട്ടുള്ളത്.

ഗതാഗതം, ആരോഗ്യം, വിനോദ സഞ്ചാര മേഖല കളില്‍ നഗര ത്തിന്റെ ഘടനാ പരമായ പര്യാപ്തത വിലയിരുത്തലിന് വിധേയ മാക്കും. ആഗോള പ്രദര്‍ശനം നടത്തുന്ന തിന് ആവശ്യ മായ സാമ്പത്തികം, സാങ്കേതിക, സുരക്ഷാ സംവിധാന ങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും ധാരണയുണ്ടാക്കും. മാത്രമല്ല, എക്‌സ്‌പോ സംഘടി പ്പിക്കുന്നതിന് ആവശ്യ മായ തയ്യാറെടുപ്പു കള്‍ക്കായി മറ്റു പൊതു, സ്വകാര്യ സ്ഥാപന ങ്ങളെയും കമ്പനി കളെയും ഏകോപിപ്പി ക്കുന്നതിനുള്ള ചുമതലയും പ്രിപ്പറേറ്ററി പാനലിനാണ്.

എക്‌സ്‌പോ 2020 പ്രദര്‍ശന ത്തിന്റെ സംഘാടന വിജയം ഉറപ്പാ ക്കുന്നതിന് ദുബായിലെ മുഴുവന്‍ ഗവണ്‍മെന്‍റ് സ്ഥാപന ങ്ങളുടെയും സഹകരണവും പരസ്പര ഏകോപനവും ഉറപ്പു വരുത്തും വിധമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലോകം മുഴുവൻ ഉറ്റു നോക്കുന്ന എക്‌സ്‌പോ 2020 ക്ക് വേണ്ടി യുള്ള പ്രാഥമിക തയ്യാറെടുപ്പു കളിലൊന്നാണ് പ്രിപ്പറേറ്ററി പാനല്‍ നിലവില്‍ വന്നതോടെ പൂര്‍ത്തി യായിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘വിന്റര്‍ ഫെസ്റ്റ് 2014’ റാസല്‍ഖൈമ യില്‍

January 9th, 2014

ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു. എം. സി ) ദുബായ് പ്രോവിന്‍സിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ക്രിസ്തുമസ് – പുതു വല്‍സര ആഘോഷ ങ്ങള്‍ ‘വിന്റര്‍ ഫെസ്റ്റ് 2014’ എന്ന പേരില്‍ റാസല്‍ഖൈമ ആര്‍. വി. റിലാക്‌സ് ക്യാമ്പി ങ്ങില്‍ ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. പതിനാലു ലോക ഭാഷകളില്‍ ഗാന ങ്ങള്‍ ആലപിക്കുന ചാള്‍സ് ആന്‍റണി മുഖ്യ അതിഥിയായി പങ്കെടുക്കും.

ക്രിസ്തുമസ് കരോള്‍, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും വനിതാ വിഭാഗം ഒരുക്കുന്ന കുടുംബ ശ്രീ മോഡല്‍ തട്ടു കടയും ഉണ്ടാകും. ഗിന്നസ്ബുക്ക് റെക്കോര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്ത കരായ മിഥുന്‍, സിന്ധു എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഡബ്ല്യു. എം. സി. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ. ജലാലുദീന്‍, ജനറല്‍സെക്രട്ടറി സി. യു. മത്തായി, , ഡബ്ല്യു. എം. സി. ദുബായ് പ്രോവിന്‍സ് പ്രസിഡന്‍റ് ഡോ. ജോര്‍ജ് കളിയാടാന്‍, ട്രഷറര്‍ ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാള്‍സ് പോള്‍ (055 22 30 792), സി. യു. മത്തായി (055 99 57 664)എന്നിവരെ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പ്രവര്‍ത്തന അനുമതിയില്ല: ഒ. ഐ. സി. സി. പിരിച്ചു വിട്ടു

January 8th, 2014

oicc-logo-ePathram

ദുബായ് : ദുബായ് സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ. ഐ. സി. സി.) യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പിരിച്ചു വിട്ടു.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും ഇതോടെ നിര്‍ത്തുന്നതായും, താന്‍ സ്ഥാനം രാജി വെക്കുന്നതായും പ്രസിഡന്‍റ് എം. ജി. പുഷ്പാകരന്‍ അറിയിച്ചു. ദുബായ് സര്‍ക്കാരിനു കീഴിലുള്ള കമ്യുണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി. ഡി. എ.) യില്‍ നിന്ന് ലൈസന്‍സ് ലഭിച്ച സംഘടനകള്‍ക്ക് മാത്രമേ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിയമം കര്‍ശനം ആക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദിന്റെ ‘ഫ്ലാഷസ് ഓഫ് തോട്ട്’ ബെസ്റ്റ് സെല്ലര്‍ പട്ടിക യില്‍

January 4th, 2014

sheikh-muhammed-book-flashes-of-thought-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമാ യ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇംഗ്ലീഷ് പുസ്തകം ‘ഫ്ലാഷസ് ഓഫ് തോട്ട്’ ‘ – 2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ചു. അറബിക് ദിനപ്പത്ര മായ അല്‍ ബയാന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പുസ്തക ത്തിന്റെ മലയാളം പതിപ്പ് ‘എന്റെ ദര്‍ശനം: മികവിനായുള്ള മത്സര ത്തിലെ വെല്ലുവിളികള്‍’ ഈയിടെ പ്രകാശനം ചെയ്തിരുന്നു. 2013 മെയിലാണ് അറബിക് പതിപ്പ് ‘റോയാതീ’ പുറത്തിറ ങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പും അന്ധര്‍ക്കായി ബ്രെയ്‌ലി പതിപ്പും പുറത്തിറക്കി.

2013 ഫിബ്രവരിയില്‍ ദുബായില്‍ നടന്ന ഗവണ്‍മെന്‍റ് ഉച്ച കോടിയില്‍ ശൈഖ് മുഹമ്മദ് സദസ്സു മായി നടത്തിയ സംവാദ മാണ് ഫ്ലാഷസ് ഓഫ് തോട്ട് എന്ന പേരില്‍ പുസ്തക രൂപ ത്തില്‍ ഇറങ്ങിയത്. രാജ്യത്തിന്റെ വളര്‍ച്ച യെക്കുറിച്ചും ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടു കളുമാണ് ശൈഖ് മുഹമ്മദ് പുസ്തക ത്തില്‍ പ്രധാന മായും വിശദീ കരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

January 3rd, 2014

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ് : ഇന്ത്യാ ഇന്‍റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ ‘ഭാരത് ഗൗരവ് ‘ പുരസ്‌കാര ത്തിനു കലാ സാംസ്‌കാരിക പ്രവർത്ത കനായ കരീം വെങ്കിടങ്ങ് അർഹനായി.

1976 മുതല്‍ പൊതു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കരീം വെങ്കിടങ്ങിന്റെ നിസ്വാര്‍ഥ സേവനത്തെ അംഗീകരിച്ചു കൊണ്ടാണ് പുരസ്‌കാരം നല്‍കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

കൈരളി കലാ കേന്ദ്രയുടെ ജനറല്‍സെക്രട്ടറി യായി രണ്ടു തവണയും പ്രസിഡന്‍റായി 18 തവണയും കരീം വെങ്കിടങ്ങ് തെരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യില്‍ 205 മരുന്നുകള്‍ക്ക് വില കുറച്ചു
Next »Next Page » പഴമയുടെ സുഗന്ധ വുമായി “സുനഹ് രെ യാദേൻ” ദോഹയിൽ »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine