ദുബായ് : സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും.
കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശി യായ അഷ്റഫ്, 16 വര്‍ഷ മായി അജ്മാനില്‍ ബിസിനസ് നടത്തി വരിക യാണ്. യു. എ. ഇ. യില്‍ വെച്ച് മരണപ്പെട്ട രണ്ടായിത്തിൽ അധികം പ്രവാസി കളുടെ മൃതദേഹ ങ്ങൾ അഷ്റഫ് നാട്ടിൽ എത്തിച്ചിട്ടുണ്ട്.
വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളായി പ്രതിഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന തിനാണ് ഇന്ത്യ യില്‍ പ്രവാസി കള്‍ക്ക് നല്‍കുന്ന അവാര്‍ഡു കളില്‍ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാര ത്തിന് അഷ്റഫിനെ അര്‍ഹ നാക്കിയത്.
പ്രമുഖ വാഗ്മി യും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി രചിച്ച അഷറഫിന്റെ ജീവിത കഥ ‘പരേതര്‍ക്ക് ഒരാള്‍’എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തക രൂപ ത്തില്‍ പ്രസിദ്ധീ കരിച്ചു.
യു. എ. ഇ. യിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന കള്‍ ഇതിനകം അഷറഫിനെ ആദരിച്ചിട്ടുണ്ട്.
ബന്ധ പ്പെടേണ്ട നമ്പര്‍ : 055 – 38 86 727.
- pma