ദുബായ് : ഗള്‍ഫ് കര്‍ണാടകോത്സവ് 2023 വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായില്‍ അരങ്ങേറി. ദുബായ് രാജ കുടുംബാംഗവും എം. ബി. എം. ഗ്രൂപ്പ് ചെയര്‍ മാനുമായ ശൈഖ് മുഹമ്മദ് മഖ്തൂം ജുമാ അല്‍ മഖ്തൂം മുഖ്യാതിഥി ആയിരുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ്സ് പ്രമുഖരുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവ ത്തില്‍ 21 പേര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
ആരോഗ്യ സേവന രംഗത്തെ പ്രമുഖന്‍ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ആയിരത്തില്‍ അധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ആഘോഷം, ദുബായ്, പ്രവാസി, ബഹുമതി, സംഘടന