ശിഹാബ് തങ്ങള്‍ അനുസ്മരണം

June 8th, 2014

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ത്തിന്റെ ഭാഗമായി ജൂണ്‍ 8 (ശഹബാന്‍ 10ന്) ഞാറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

മത പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടക്കും എന്ന് മലപ്പുറം ജില്ലാ കെ. എം. സി. സി. മത കാര്യ വിഭാഗം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമവും യാത്രയയപ്പും

May 27th, 2014

vatakara-nri-forum-family-meet-2014-ePathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ സംഘടി പ്പിച്ച കുടുംബ സംഗമ ത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപകാംഗം ഇസ്മയില്‍ പുനത്തിലിന് യാത്രയയപ്പു നല്‍കി.

ഇ. കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹംസ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയില്‍ പുനത്തില്‍, ആതിര ആനന്ദ് എന്നിവര്‍ക്ക് ഉപഹാരം നല്കി.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായ ത്തോടെ യുള്ള സൗജന്യ ചികിത്സാ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണംചെയ്തു.

അബ്ദുള്ള മാണിക്കോത്ത്, രാജന്‍ കൊളാവിപ്പാലം, ഇസ്മയില്‍ പുനത്തില്‍, ഡോ. മുഹമ്മദ് ഹാരിസ്, ചന്ദ്രന്‍ ആയഞ്ചേരി, അഡ്വ. സാജിദ് അബൂബക്കര്‍, സത്യന്‍ വടകര, സുബൈര്‍ വെള്ളിയോട്, ശിവ പ്രസാദ് പയ്യോളി, പ്രവീണ്‍ ഇരിങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രാമകൃഷ്ണന്‍ ഇരിങ്ങല്‍ സ്വാഗതവും, സലാം മനയില്‍ നന്ദിയും പറഞ്ഞു.

വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ഫിറോസ്‌, മുജീബ്, സുചിത്ര എന്നീ ഗായക രുടെ നേതൃത്വ ത്തില്‍ ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടി യുടെ ‘പരേതര്‍ക്കൊരാള്‍’ പ്രകാശനം ചെയ്തു

May 7th, 2014

basheer-thikkodi-epathram

ദുബായ് : പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കോടി രചിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം ദുബായില്‍ പ്രകാശനം ചെയ്തു. യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന താമരശ്ശേരി സ്വദേശി അഷറഫിന്റെ ജീവിതത്തെ ആസ്പദ മാക്കിയുള്ളതാണ് പുസ്തകം.

എന്‍. എസ്. ജ്യോതികുമാര്‍ പുസ്തകം പരിചയ പ്പെടുത്തി. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, പുത്തൂര്‍ റഹ്മാന്‍, എം. സി. എ. നാസര്‍, യഹിയ തളങ്കര, എ. കെ. ഫൈസല്‍, ഹംസ ഇരിക്കൂര്‍, സുബൈര്‍ വെള്ളിയോട്, സാദാ ശിവന്‍ അമ്പല മേട്, ഡോ. കാസിം എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ തിക്കോടി രചനാനുഭവം വിവരിച്ചു. അഷറഫ് താമര ശ്ശേരി മറുപടിപ്രസംഗം നടത്തി.

ദുബായ് മുനിസിപ്പാലിറ്റി മെയിന്റനന്‍സ് വിഭാഗം തലവന്‍ ജുമാ അല്‍ ഫുക്കായി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സുലര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പി. കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും രാജന്‍ കൊളാവി പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നന്ദാദേവിക്ക് കെ. വി. സൈമണ്‍ അവാര്‍ഡ്

April 28th, 2014

nanda-devi-ePathram
ദുബായ് : പാമ്പാടി സാഹിത്യ സഹൃദയ വേദി യുവ കവി കള്‍ക്കായി ഏര്‍പ്പെടു ത്തിയ കെ. വി. സൈമണ്‍ അവാര്‍ഡ്, പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍ എന്ന കവിതാ സമാഹാര ത്തിലൂടെ നന്ദാ ദേവി കരസ്ഥമാക്കി.

2011, 2012, 2013 വര്‍ഷ ങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീ കരിക്ക പ്പെട്ട കവിതാ സമാഹാര ത്തിനായിരുന്നു പുരസ്കാരം ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് തുകയായ 5,001 രൂപയും പ്രശസ്തി പത്രവും ശില്‍പവും മേയ് 10ന് പാമ്പാടി യില്‍ നടക്കുന്ന സാഹിത്യ സമ്മേളന ത്തില്‍ വിതരണം ചെയ്യും.

മുന്‍പും പ്രവാസ ലോകത്തു നിന്നു നിരവധി പുരസ്കാരങ്ങള്‍ നേടിയ നന്ദാ ദേവി യുടെ ‘പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍’ എന്ന കവിത ക്ക് പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ല യിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമ ത്തില്‍ കവിത കള്‍ രചിക്കുന്നത്.  ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്. ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളിലെ മലയാളം അധ്യാപിക യാണ്  നന്ദാ ദേവി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുഃഖ വെള്ളി ആചരിച്ചു

April 18th, 2014

ദുബായ് : യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ ഉണർത്തി ക്രൈസ്തവർ ദുഃഖ വെള്ളി ആചരിച്ചു.

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രലിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് മലങ്കര ഓർത്ത ഡോൿസ്‌ സഭ യുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വിദീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു.

രാവിലെ 7:30-ന് പ്രഭാത നമസ്കാര ത്തോടെ ആരംഭിച്ച ശുശ്രൂഷ യിൽ പ്രദക്ഷിണം, സ്ളീബാ, കുരിശു കുമ്പിടീൽ, കബറടക്കം തുടങ്ങിയ ശുശ്രൂഷ കളിൽ നൂറു കണക്കിന് വിശ്വാസി കൾ പങ്കെടുത്തു. ശുശ്രൂഷ കൾക്ക് ശേഷം കഞ്ഞി നേർച്ചയും നടന്നു.

ഇടവക വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. നെൽസണ്‍ ജോണ്‍ എന്നിവർ സഹ കാർമികത്വം വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്രിക്കറ്റ് പരിശീലനത്തിനായി പുതിയ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കും : ടി. സി. മാത്യു
Next »Next Page » മാര്‍ക്കേസിന്റെ വേര്‍പാടില്‍ അനുശോചിച്ചു »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine