ടെലി സിനിമ ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ പ്രകാശനം ചെയ്തു

August 31st, 2013

dvd-release-melvilasangal-tele-cinema-ePathram
ദുബായ് : കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവ രുടെ ഒരു കൂട്ടായ്മ യായ സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീല സാമുവല്‍ നിര്‍മിച്ച ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യുടെ ഡി. വി. ഡി. പ്രകാശനം, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹിക പ്രവര്‍ത്തകനായ പ്രേമചന്ദ്രന്‍ പടവൂരിന് നല്‍കി നിര്‍വഹിച്ചു.

ശുഭ നമ്പ്യാര്‍, പോള്‍ ടി. ജോസഫ്, ഷാജഹാന്‍ തറവാട്ടില്‍, തമോഗ്‌ന അമി ചക്രവര്‍ത്തി , ഷീല പോള്‍, നാസര്‍ പരദേശി, സമദ് മേലടി, രാജന്‍ കൊളാവിപാലം, എസ്. പി. മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.

poster-melvilasangal-pma-rahiman-ePathram

മംഗലാപുരം വിമാന ദുരന്ത ത്തിന്റെ പശ്ചാത്തല ത്തിലാണ് പ്രണയവും വിരഹവും വേദനയും ഒത്തു ചേരുന്ന ഈ ചിത്ര ത്തിന്റെ കഥ പറ യുന്നത്.

ദൈവം കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റി വെച്ച്, ജന്മ നാടും വീടും വിട്ട് മരുഭൂമി യിലേക്ക് പലായനം ചെയ്ത നാല് ചെറുപ്പക്കാര്‍. ആത്മ മിത്ര ങ്ങളായ അവരുടെ ജീവിത കഥ പറയുക യാണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യിലൂടെ തിരക്കഥാകൃത്ത് സുബൈര്‍ വെള്ളിയോട്.

cover-melvilasangal-home-cinema-ePathram

പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അബി, ചലച്ചിത്ര നടന്‍ സാലു കൂറ്റനാട് എന്നിവരോടൊപ്പം പ്രവാസ ലോകത്തെ മികച്ച അഭിനേതാക്കളായ അഷ്‌റഫ് പെരിഞ്ഞനം, അന്‍സാര്‍ മാഹി, ജയ്സണ്‍ ജോസ്, ജാന്‍സി ജോഷി, ഷീല സാമുവല്‍, ഷാജി തൃശ്ശൂര്‍, എബിസണ്‍ തെക്കേടം, പി. എം. അബ്ദുല്‍ റഹിമാന്‍, ഒയാസിസ്‌ ഷാജഹാന്‍, നര്‍ത്തകികള്‍ കൂടിയായ നിവിയ നിസാര്‍, ജോനിറ്റ ജോസഫ്, പ്രീതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

കൂടാതെ മുഹാദ്‌ ചാവക്കാട്‌, ലതീഫ്‌ പടന്ന, ഷഫീഖ്‌, മൂസ്സ കോഴിക്കോട്, സൈനുല്‍ ആബ്ദീന്‍, കബീര്‍ പറക്കുളം, ഷഫീഖ്‌ പറക്കുളം തുടങ്ങീ ഇരുപതോളം കലാകാരന്മാര്‍ ഈ ചിത്രത്തില്‍ വിവിധ വേഷ ങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

കേരളത്തിലും യു. എ. ഇ. യിലുമായി ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലി സിനിമ യുടെ പിന്നണി യില്‍ പ്രഗല്‍ഭരായ നിരവധി കലാകാരന്മാരും സാങ്കേതിക വിദഗ്ദരും അണിയറ പ്രവര്‍ത്തകര്‍ ആയിട്ടുണ്ട്.

അസീസ് തലശ്ശേരിയും സുബൈര്‍ പറക്കുളവും ആണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ സംവിധാനം ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുവകലാസന്ധ്യ 2013 : ഭൂമിയുടെ അവകാശികള്‍ രംഗ വേദിയില്‍

August 28th, 2013

yuvakalasahithy-epathram
ദുബായ് : യുവ കലാ സാഹിതി ദുബായ് ചാപ്റ്റര്‍ ഒരുക്കുന്ന ‘യുവ കലാ സന്ധ്യ 2013’ സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചു മണിക്കു അല്‍ ഖിസൈസ് മില്ലേനിയം സ്‌കൂള്‍ ഹാളില്‍ നടക്കും.

dubai-yuva-kala-sandhya-2013-ePathram

ഓണം – ഈദ് ആഘോഷ ങ്ങളോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന പരിപാടി യില്‍ പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അശ്വതി കുറുപ്പ്, ലേഖ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള, വോഡ ഫോണ്‍ കോമഡി സ്റ്റാര്‍ ഉല്ലാസും സംഘവും അവതരി പ്പിക്കുന്ന കോമഡി ഷോ, യുവ കലാ സാഹിതി ദുബായ് അവതരി പ്പിക്കുന്ന ‘ഭൂമിയുടെ അവകാശികള്‍ ‘ എന്ന നാടകവും അരങ്ങിലെത്തും.

വിവരങ്ങള്‍ക്ക് : 050 140 13 39

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

August 21st, 2013

uae-no-smoking-zone-ePathram
ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.

വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.

ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

August 11th, 2013

imf-dubai-sent-off-to-sreejith-lal-and-jobin-ignatious-ePathram
ദുബായ് : നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് (റിപ്പോര്‍ട്ടര്‍ ടി. വി.) എന്നിവര്‍ക്ക് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി. ശ്രീജിത്ത് ലാല്‍ ഐ. എം. എഫ്. ജോയിന്റ് ട്രഷറര്‍ കൂടിയാണ്.

dubai-indian-media-forum-sent-off-to-reporters-ePathram

പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് കെ. എം. അബ്ബാസ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ മാധ്യമ സ്ഥാപന ങ്ങളിലെ പ്രതിനിധി കളും യോഗത്തില്‍ സംസാരിച്ചു.

ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല സാഹിത്യോത്സവം ലോഗോ പ്രകാശനംചെയ്തു

August 9th, 2013

dala-logo-epathram
ദുബായ് : യു. എ. ഇ.യിലെ വ്യത്യസ്ത മേഖല കളിലുള്ള എഴുത്തു കാരെയും ആസ്വാദകരെയും ലക്ഷ്യ മാക്കി ദല സംഘടി പ്പിക്കുന്ന സാഹിത്യോത്സവ ത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം ദല പ്രസിഡന്‍റ് മാത്തുക്കുട്ടി കടോന്‍ നിര്‍വഹിച്ചു.

ആഗസ്ത് 23 വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, എന്‍. പ്രഭാവര്‍മ, മധുപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കഥ, കവിത, നോവല്‍ എന്നീ ശാഖകളില്‍ വ്യത്യസ്ത മേഖല കളില്‍ നടക്കുന്ന സംവാദ ങ്ങള്‍ക്ക് ആമുഖം കുറിക്കുന്ന വിഷയ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അതിഥികള്‍ സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാഷണല്‍ തിയേറ്ററില്‍ ‘ഈദും ഇശലും’ വെള്ളിയാഴ്ച
Next »Next Page » എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine