അകലാട് മഹല്ല് സ്നേഹ സംഗമം

March 14th, 2012

akalad-mahallu-sneha-sangamam-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ അകലാട് മഹല്ല് നിവാസി കളുടെ യു എ ഇ യിലെ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. ഇതിന്റെ ആദ്യത്തെ ഒത്തു ചേരല്‍ ‘അകലാട് മഹല്ല് സ്നേഹ സംഗമം’ ഷാര്‍ജ അല്‍ജസീറ പാര്‍ക്കില്‍ നടന്നു. ഇരു നൂറോളം മഹല്ല് നിവാസികള്‍ പങ്കെടുത്ത പരിപാടി യില്‍ എ. പി. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

മഹല്ലി ലെ പൊതുവായ കാര്യങ്ങളില്‍ സജീവമായി ഇടപെടാനും നിര്‍ദ്ധനര്‍ക്കും അവശത അനുഭവി ക്കുന്നവര്‍ക്കും വേണ്ടതായ സഹായങ്ങള്‍ നല്‍കാനും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ സജീവ മാകാനും കമ്മിറ്റി തീരുമാനിച്ചു.

അതിനായി രൂപികരിച്ച വെല്‍ഫയര്‍ കമ്മിറ്റി യുടെ ഭാരവാഹി കളായി ഷംസുദ്ധീന്‍ ഹാജി (പ്രസിഡന്റ് ), സിദ്ധീഖ്‌ കോനാരത്ത് (സെക്രട്ടറി ), ഇബ്രാഹിം കുട്ടി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. അഷറഫ്‌ വലിയകത്ത്‌ ‘അകലാട് മഹല്ല് സ്നേഹ സംഗമം’ എന്ന വിഷയം അവതരിപ്പിച്ചു. സിദ്ധീഖ്‌ കോനാരത്ത് സ്വാഗതം പറഞ്ഞു. ഷംസുദ്ധീന്‍ ഹാജി നന്ദി പ്രകാശിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 33 93 275, 050 57 69 566

– അയച്ചു തന്നത് : എ. സി. റഫീഖ്‌ അകലാട്‌, ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെണ്മ യു. എ. ഇ. യുടെ ഭരണ സമിതി

March 13th, 2012

venma-new-executive-2012-ePathram
ദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ ജനറല്‍ ബോഡി നടന്നു. യോഗത്തില്‍ 2012- 13 വര്‍ഷ ത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : പ്രേം രാജ്‌, സെക്രട്ടറി : ഷാജഹാന്‍ , ട്രഷറര്‍ : നാസര്‍ , രക്ഷാധികാരി : ഷാഹുല്‍ ഹമീദ്‌. ( വിവരങ്ങള്‍ക്ക് : ദിലീപ്‌ 055 76 71 794 )

- pma

വായിക്കുക: , ,

1 അഭിപ്രായം »

രാജ്യാന്തര ഹൃദയ ദിനാചരണം നടത്തി

March 11th, 2012

vayana-koottam-health-awareness-ePathram
ദുബായ് : സമയ നിഷ്ടയും ചിട്ടയായ ജീവിത വും ഗള്‍ഫ് മലയാളി കള്‍ക്കിടയില്‍ നിന്ന് അകന്ന് പോവുക യാണെന്നും, പച്ചയായ സത്യങ്ങള്‍ ഉള്‍ക്കൊള്ളു വാനുള്ള ഹൃദയ വിശാലത വീണ്ടെടുക്ക ലാണ് അതിനുള്ള പ്രതിവിധി യെന്നും ഡോക്ടര്‍ രാജന്‍ വര്‍ഗ്ഗീസ് പറഞ്ഞു. ‘ശാന്തി തേടുന്ന ഗള്‍ഫ് മനസ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളാ റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്ററിന്റേയും (ദുബായ് വായന ക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ ദുബായ് ദേര ഇത്തിസലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തിലാണ് (ദല്‍ മോഖ് ടവര്‍ ) രാജ്യാന്തര ഹൃദയ ദിനാചരണം സംഘടിപ്പിച്ചത്.

vayana-koottam-health-seminar-ePathram

നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊഫസര്‍ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി, ഷാജി ഹനീഫ്, ഒ. എസ്. എ. റഷീദ്, മൊയ്തീന്‍ , ബഷീര്‍ തൃക്കരിപ്പൂര്‍ , വിജോയ് ആനന്ദ്, വിജി സുനില്‍ , കെ. വി അബ്ദുസലാം, രാജന്‍ വടകര, തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിച്ചു. കെ. എ. ജബ്ബാരി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും ദുബായില്‍

March 9th, 2012

ദുബായ് : രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ 9.30 ന് ദുബായില്‍ നടക്കും. കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് ചാപ്റ്ററിന്റേയും (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ നാളിതു വരെ സമ്മാനിതരായിട്ടുള്ള സഹൃദയ അവാര്‍ഡ് ജേതാക്കളുടെ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പണം ഒരു വിജയം ആക്കുന്നതിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണവും ഇതോടനു ബന്ധിച്ച് നടത്ത പ്പെടുന്നു. രാജ്യാന്തര ഹൃദയ ദിനാചരണ ത്തില്‍ ദേര ഇത്തി സലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയത്തില്‍ (ദല്‍ മോഖ് ടവര്‍ ) വെച്ചാണ് പ്രസ്തുത കുടുംബ സംഗമം നടക്കുക.

രാജ്യാന്തര ഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് “ലഹരി വിമുക്തവും ശാന്തി തേടുന്ന ഗള്‍ഫ് മനസ്സും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സുകളും പ്രസന്റേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ ഓഡിനേറ്റര്‍ ബഷീര്‍ തിക്കോടിയെ 055 74 62 946 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി ടി ബലറാമിന് ഗള്‍ഫില്‍ പിന്തുണ ഏറുന്നു

March 6th, 2012

thrithala-mla-vt-balram-ePathram
ദുബായ് : നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള സ്വകാര്യ ബില്‍ തന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു വിവാദ നായകനായി മാറിയ തൃത്താല എം എല്‍ എ. വി ടി ബലറാമിന്റെ പ്രവര്‍ത്തനത്തെ നിയമ സഭാ സ്പീക്കര്‍ വിമര്‍ശിച്ചു എങ്കിലും ഗള്‍ഫില്‍ സജീവ മായ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ കൂട്ടായ്മ കള്‍ ബലറാമിന് അനുകൂലമായ നിലപാടു കളുമായി സജീവമായി രംഗത്ത്‌.

വളരെ കുറഞ്ഞ കാലയളവില്‍ത്തന്നെ കേരള ത്തിലെ ഏറ്റവും ജനകീയനായ എം എല്‍ എ എന്ന് പേരെടുത്ത ബലറാം, നഴ്സിംഗ് ജോലി രംഗത്തെ ചൂഷണത്തിന് എതിരെ അവതരിപ്പിക്കാനിരുന്ന ബില്ലിന്റെ പേരിലാണ് വിവാദ നായകനായത്.

ദുബായിലെ സജീവ കോണ്ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍നോട്ട ത്തില്‍ കൈകാര്യം ചെയ്യുന്ന ഫെയ്സ് ബുക്കിലെ യും ട്വിറ്ററിലെ യും പേജുകളില്‍ ബലറാമിനുള്ള പിന്തുണ യുടെ സന്ദേശ ങ്ങളുടെ പ്രവാഹമാണ്.

-ഹുസൈന്‍ ഞാങ്ങാട്ടിരി, ദുബായ്

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കേരള യാത്ര : പ്രവര്‍ത്തക സംഗമം
Next »Next Page » മഹര്‍ജാന്‍ : മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഉത്സവ കാലം »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine