ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടന്ന വര്‍ണ്ണ ശബളമായ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി. ബുര്‍ജ് ഖലീഫയുടെ പരിസരത്തും ശൈഖ് സായിദ്, അല്‍ വാസല്‍ റോഡിലും വെടിക്കെട്ട് കാണാന്‍ ജനം തടിച്ചു കൂടിയത് കാരണം ദുബായിലെ ശൈഖ് സായിദ് റോഡ്, ജുമേര, സഫാ പാര്‍ക്ക് റോഡുകളിലും പാതിരാത്രി വരെ ഗതാഗതം സ്തംഭിച്ചു. ബുര്‍ജ് ഖലീഫയിലേക്കുള്ള ജനപ്രവാഹം കാരണം മെട്രോ തീവണ്ടികള്‍ നിറഞ്ഞു കവിഞ്ഞു. പല സ്റ്റേഷനുകളിലും പോലീസ് ഇടപെട്ടു ജനത്തെ നിയന്ത്രിച്ചു. തീവണ്ടികള്‍ പല സ്റ്റേഷനുകളിലും വാതിലുകള്‍ തുറക്കാതെ കടന്നു പോയി.
– ആലൂര് ടി. എ. മഹമൂദ് ഹാജി, ദുബായ്