ദുബായ് : സ്വരുമ ദുബായ് എട്ടാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ കഥ – കവിത രചനാ മല്‍സര ത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കവിതയില്‍ ഒന്നാം സ്ഥാനം നേടിയ ഷാജി അമ്പലത്ത് ഷീലാ പോളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു
കഥ രചന യില്‍ ഒന്നാം സ്ഥാനം അലി പുതുപൊന്നാനി കരസ്ഥമാക്കി. കഥാ രചനയില്‍ രണ്ടാം സ്ഥാനം സോണിയ റഫീഖ് നേടി. കവിതയില്‍ ഒന്നാം സ്ഥാനം ഷാജി അമ്പലത്ത് സ്വന്തമാക്കി. രണ്ടാം സ്ഥാനം അബ്ദുള്ള ക്കുട്ടി ചേറ്റുവ ക്കാണ്.

കഥാ രചനയില്‍ രണ്ടാം സ്ഥാനം നേടിയ സോണിയ റഫീഖ് പ്രൊ.അഹമദ് കബീറില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു
പ്രൊഫസര്‍ അഹമദ് കബീര്‍, ഷീലാ പോള്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കവിതാ രചന യില്‍ രണ്ടാം സ്ഥാനം : അബ്ദുള്ളക്കുട്ടി ചേറ്റുവക്ക് ഷീലാപോള്‍ അവാര്‍ഡ് നല്കുന്നു
ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന് ഓഡിറ്റോറിയ ത്തില്‍ നടന്ന സ്വരുമ ദുബായ് യുടെ വിഷു ആഘോഷ ത്തില്‍ വെച്ച് വിജയികളെ ആദരിച്ചു.