
(ഫോട്ടോയില്‍ ഇടത്തുനിന്നും – നാരായണന്‍ വെളിയങ്കോട്, സുന്ദര്‍ മേനോന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ശിവകുമാര്‍ (പ്രസിഡണ്ട്))
(ഫോട്ടോയില്‍ ഇടത്തുനിന്നും – നാരായണന്‍ വെളിയങ്കോട്, സുന്ദര്‍ മേനോന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ശിവകുമാര്‍ (പ്രസിഡണ്ട്))- ലിജി അരുണ്‍

ദുബായ് : മലയാളി കളുടെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം ഡോട്ട്കോമിന്‍റെ ആഭിമുഖ്യ ത്തില്‍ കൂട്ടം കൂട്ടുകാര്‍ ദുബായ് അല്‍ വസല്‍ ആശുപത്രി യില്‍ രക്തദാന ക്യാമ്പ് നടത്തി.
മുഹമ്മദ് ചോലക്കല്‍, രഞ്ജിത് കുറുപ്പ്, റൈമു, സിറു, ജോബിച്ചന്‍, ഹബീഷ്, പ്രബിന്‍ എന്നിവര്‍ ഭാര വാഹി കള്‍ ആയ ക്യാമ്പില്‍ നാല്പതോളം അംഗങ്ങള്‍ രക്തദാനം നടത്തി. കൂട്ടം യുവ ഗ്രൂപ്പ് അംഗ ങ്ങള്‍ മുന്‍ കൈ എടുത്ത് നടത്തുന്ന ഈ ക്യാമ്പ് രണ്ടാം തവണ യാണ് വിജയ കരമായി നടപ്പില്‍ വരുത്തിയത് എന്ന് സംഘാടകര്‍ അറിയിച്ചു.
- pma
വായിക്കുക: ജീവകാരുണ്യം, ദുബായ്
ദുബായ് : ലോകപ്രശസ്തമായ വാഴക്കുളം കൈതച്ചക്ക ഗള്‍ഫില്‍ വിപണനം ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി വിദഗ്ദ്ധ സംഘം ദുബായില്‍ എത്തി. ഇന്‍ഫാം ദേശീയ ട്രസ്റ്റി എം. സി. ജോര്‍ജ്ജ്, പൈനാപ്പിള്‍ അവാര്‍ഡ് ജേതാവായ ഇസ്മയില്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇന്‍ഫാം സംഘം എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്ന് അറിയിച്ചു.
വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റ്
കീടനാശിനി പ്രയോഗിക്കാതെ ഉല്‍പ്പാദനം ചെയ്യുന്ന വാഴക്കുളം കൈതച്ചക്കയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ സ്വാദ് തന്നെയാണ്. ഏറ്റവും രുചികരമായ വാഴക്കുളം കൈതച്ചക്കയ്ക്ക് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവിയും ലഭിച്ചിട്ടുണ്ട് എന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.
- ജെ.എസ്.

ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.

രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.
അക്കാഫ് പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ് രാജന്‍, അക്കാഫ് സ്ഥാപക പ്രസിഡന്റ് ജി.നടരാജന്‍, ബിസിനസ് മേധാവി ഷിബു ചെറിയാന്‍, അക്കാഫ് ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.
- ലിജി അരുണ്‍
വായിക്കുക: ആഘോഷം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന

ദുബായ് : ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ കുടുംബ സമ്മേളനം നടത്തുന്നു. ഈ വര്‍ഷത്തെ പ്രധാന ചിന്താ വിഷയം “അഗപ്പെ” എന്നതാണ്. അഗാപ്പെ എന്നാല്‍ നിര്‍വ്യാജ സ്നേഹം. സെപ്റ്റംബര്‍ 23, 24 വെള്ളി ശനി എന്നീ രണ്ടു ദിവസങ്ങളിലായി പള്ളി അങ്കണത്തിലാണ് സമ്മേളനം നടത്തുന്നത്. പ്രമുഖ ഗ്രന്ഥ കര്‍ത്താവും ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാമിലി കൌണ്‍സിലറും ആയ റവ. ഫാ. ജോണി ജോണ്‍, പ്രാസംഗികനും കൌണ്‍സിലറും ആയ റവ. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍ എന്നിവര്‍ വിഷയത്തെ ആസ്പദം ആക്കിയും ഡോ. അജിത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും, സാമ്പത്തിക വിദഗ്ദ്ധനായ ബി. മുഹമ്മദ് കുടുംബ സാമ്പത്തിക ഭദ്രത – വിനിയോഗം എന്നിവയെ കുറിച്ചും ക്ലാസുകള്‍ നയിക്കുന്നതാണ് എന്ന് ഫാദര്‍ ടി. ജെ. ജോണ്‍സണ്‍ അറിയിച്ചു. കോണ്‍ഫറന്സിന്റെ നടത്തിപ്പിലേയ്ക്കായി സഹ വികാരി ഫാ. ബിജു ഡാനിയേല്‍ ജനറല്‍ കണ്‍വീനര്‍ ആയി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2063395 എന്ന നമ്പരില്‍ ബന്ധപ്പെടുക.
– അയച്ചു തന്നത് : പോള്‍ ജോര്‍ജ്ജ്
- ജെ.എസ്.