
ദുബായ് : ഞങ്ങള്‍ ഏറ്റവും അധികം ദുബായ് നഗരത്തെ സ്നേഹിക്കുന്നു. അതിനു കാരണം വേറൊന്നുമല്ല. ദുബായ് ഭരണാധികാരിയും, യു. എ. ഇ. പ്രധാനമന്ത്രിയും, യു. എ. ഇ. ഉപ രാഷ്ട്രപതിയും സര്‍വ്വോപരി തങ്ങളുടെ ആരാധ്യപുരുഷനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയാണ്.
ഫോട്ടോയില്‍ കാണുന്നത് പോലെ ഒരു ദൃശ്യം ലോകത്ത് വേറെ എവിടെ കാണാനാവും? അകമ്പടിയില്ലാതെ ദുബായ് ഭരണാധികാരി തീവണ്ടിയില്‍ സാധാരണക്കാരോടൊപ്പം യാത്ര ചെയ്യുന്നതിന്റെയാണ് ഈ ഫോട്ടോ. ഈ ലാളിത്യമാണ് തങ്ങളുടെ അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും കാരണം എന്ന് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്ന അനേകായിരം കമന്റുകള്‍ വ്യക്തമാക്കുന്നു.
അധികാരം കയ്യില്‍ കിട്ടുമ്പോഴേക്കും കൊടി പറക്കുന്ന സ്റ്റേറ്റ് കാറില്‍ പറന്നു നടക്കുന്ന നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ ഇത് കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്നും കമന്റ് ഉണ്ട്.
ഇരുപതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ കമന്റ് ചെയ്തിട്ടുള്ള ഈ പോസ്റ്റില്‍ ഇപ്പോഴും കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നു.




ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭാവന ക്കും മറ്റ് ഇതര സംഘടന കള്‍ക്കും ലത്തീഫ് മമ്മിയൂര്‍ തയ്യാറാക്കിയ ചിത്രീകരണങ്ങള്‍ അഭിനന്ദനാര്‍ഹാമാണ്.
ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസി യേഷന്‍ സ്നേഹ സംഗമം ഫെബ്രുവരി 24 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ നടക്കും. യു. എ. ഇ. യിലുള്ള എല്ലാ അംഗ ങ്ങളും കുടുംബ സമേതം പങ്കെടുക്കണം എന്ന് പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 62 49 215 എന്ന നമ്പരില്‍ ബന്ധപ്പെടണം.
ദുബായ് : സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് യുനിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്സ്റ്റിട്ട്യുറ്റ് ഹാളില്‍ പ്രസിഡന്റ് കെ. എച്. എം അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പൊതുയോഗ ത്തില്‍ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടായിരിക്കും.
























