പ്രതിഭാ സംഗമം ശ്രദ്ധേയമായി

December 16th, 2013

ദുബായ് : തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍ അംഗവും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ അഡ്വ. നൂര്‍ബീന റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ കായിക മത്സര ത്തില്‍ റണ്ണറപ്പും കലാമത്സര ത്തില്‍ മൂന്നാം സ്ഥാനവും നേടിയ ജില്ലാ ടീം അംഗ ങ്ങള്‍ക്കും സര്‍ഗധാര നടത്തിയ ഫോട്ടൊ ഗ്രാഫി, ഷോര്‍ട്ട്ഫിലിം മത്സര ങ്ങളിലെ വിജയി കള്‍ക്കും സമ്മന ങ്ങള്‍ നല്‍കി.

യു. എ. ഇ. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേററില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉബൈദ് ചേററുവ അധ്യക്ഷത വഹിച്ചു. സി. കെ. താനൂര്‍ , മുഹമ്മദ് വെട്ടുകാട്, മുസ്തഫ തിരൂര്‍ , റീന സലീം, ഷമീര്‍ ക്രിയേററീവ് സ്റ്റാര്‍, ജമാല്‍ മനയത്ത്, അലി കാക്കശേരി, കബീര്‍ ഒരുമനയുര്‍, ഉമര്‍ മണലാടി, സമദ് ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹന്‍ എസ്. വെങ്കിട്ടിന് ‘ഭാരത് ഗൗരവ് അവാര്‍ഡ്’

December 16th, 2013

ദുബായ് : ‘ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി’ യുടെ ‘ഭാരത് ഗൗരവ് അവാര്‍ഡി’ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ പ്രസിഡന്‍റ് മോഹന്‍ എസ്. വെങ്കിട്ട് അര്‍ഹനായി.

ബിസിനസ്, സാമൂഹിക സേവന രംഗ ങ്ങളില്‍ പ്രവാസി എന്ന നില യിലെ മികവ് പരിഗണി ച്ചാണ് അവാര്‍ഡ്.

ദുബായ് പ്രിയദര്‍ശിനി മുന്‍ പ്രസിഡന്‍റ്, അക്കാഫ് മുന്‍ സെക്രട്ടറി, ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സ്ഥാപക പ്രസിഡന്‍റ് എന്നീ നില കളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ചേലക്കര സ്വദേശി ഷീല യാണ് ഭാര്യ. അക്ഷയ്, അഭിഷയ് എന്നിവര്‍ മക്കളാണ്. ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ‘പ്രവാസി ഭാരതീയ ദിവസി’ നോട് അനുബന്ധിച്ച് ജനവരി ഒമ്പതിനു ഡല്‍ഹി യില്‍ സംഘടി പ്പിക്കുന്ന ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് ഡേ യുടെ വേദി യില്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു

December 10th, 2013

enest-national-day-celebration-ePathram
ദുബായ് : കൊയിലാണ്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി യുടെ കീഴിലുള്ള ‘നെസ്റ്റ്’ ആതുര ലയ ത്തിനു വേണ്ടി യു. എ. ഇ. യില്‍ പ്രവര്‍ത്തി ക്കുന്ന വളന്‍റിയര്‍മാരുടെ കൂട്ടായ്മ യായ എമിറേറ്റ്‌സ് നെസ്റ്റ് (ഇ നെസ്റ്റ്) യു. എ. ഇ. യുടെ ദേശീയ ദിനം ആഘോഷിച്ചു.

ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ നടന്ന പരിപാടി റേഡിയോ അവതാരക ശാലു ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഇ നെസ്റ്റ് പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യാസിര്‍ ഹമീദ് മുഖ്യാതിഥി ആയിരുന്നു. പി. എം. അബ്ദുള്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദിക്ക്, ഹാഷിം പുന്നക്കല്‍, രാജന്‍ കൊളാവി പാലം, അഫ്‌സല്‍ കൊയിലാണ്ടി, സി. എച്ച്. അബൂബക്കര്‍, കെ. എം. പ്രവീണ്‍, ഫൈസല്‍ മേലടി, റാബിയ ഹുസൈന്‍, യു. സത്യന്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ സ്വാഗതവും നബീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം : ശൈഖ് മുഹമ്മദ്‌

November 19th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
ദുബായ് : ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രം ആകാനുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം ആണെന്ന് ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം വ്യക്തമാക്കി.

യു. എ. ഇ. യുടെ വിഷന്‍-2021 പദ്ധതി ലോക ത്തില്‍ തന്നെ ഏറ്റവും മികച്ച പദ്ധതി കളില്‍ ഒന്നാണ്. ലക്ഷ്യ ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴ് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ശൈഖ് ഖലീഫ യുടെ നേതൃത്വ ത്തില്‍ രാജ്യം പുരോഗതി യുടെ പുതിയൊരു ഘട്ട ത്തിലൂടെ യാണ് കടന്നു പോകുന്നത്. ഏക സംവിധാന ത്തിന് കീഴില്‍ ഏക കാഴ്ച പ്പാടും ലക്ഷ്യവു മായാണ് എമിറേറ്റുകള്‍ മുന്നോട്ടു നീങ്ങുന്നത്. അസാദ്ധ്യം എന്ന വാക്കു പോലും പറയാന്‍ അറിയാത്ത വ്യക്തി കളാണ് യു. എ. ഇ. യുടെ നിക്ഷേപം എന്ന് ശൈഖ് മുഹമ്മദ് കൂട്ടി ച്ചേര്‍ത്തു.

ദേശീയ വിമാന ക്കമ്പനികള്‍ ചേര്‍ന്ന് 500 പുതിയ വിമാന ങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.

42 വര്‍ഷം മുമ്പ് യു. എ. ഇ. ക്കാരില്‍ ഭൂരിഭാഗ ത്തിനും വിമാനം എന്നത് ഒരു അന്യ വസ്തുവായിരുന്നു. ഇന്ന് നമ്മുടെ ദേശീയ വിമാനങ്ങള്‍ വ്യോമ മേഖലയില്‍ മുന്‍നിര ക്കാരാണ്. നമ്മള്‍ ഭാവി യിലേക്കാണ് നിക്ഷേപം ഇറക്കുന്നത്. നമ്മള്‍ നമ്മില്‍ തന്നെയാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളെ സന്തോഷി പ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ലോക ത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖല യാണ് യു. എ. ഇ. യിലുള്ളത്. ഇപ്പോള്‍ ഏറ്റവും മികച്ച വ്യോമ ഗതാഗത സംവിധാനവും യു. എ. ഇ. യുടേതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലു കള്‍ക്കുള്ള ഇടം മാത്രമല്ല യു. എ. ഇ. ലോക ത്തിന്റെ ഏറ്റവും പുതിയ വാണിജ്യ കേന്ദ്രം കൂടിയാണ്.

സാമ്പത്തിക രംഗത്തുള്ള നിക്ഷേപം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം, പൗരന്മാരുടെ ക്ഷേമ ത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയ ഘടക ങ്ങളിലാണ് പശ്ചിമേഷ്യയുടെ സ്ഥിരത കുടി കൊള്ളുന്നത്. മേഖല യ്ക്ക് നാം നല്‍കേണ്ട സന്ദേശമാണിത് – ശൈഖ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. സി. റസാഖ്‌ ഹാജിക്ക് സ്വീകരണം നൽകി

October 30th, 2013

kmcc-manaloor-committee-reception-to-razack-haji-ePathram
ദുബായ് : തൃശൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മണലൂർ മണ്ഡലം പ്രവാസി ലീഗ് ട്രഷറും തൈക്കാട് പഞ്ചായത്ത് ലീഗ് പ്രസിഡന്റു മായ ടി. സി. റസാഖ്‌ ഹാജിക്ക് ജില്ലാ – മണ്ഡലം കെ. എം. സി. സി. കമ്മിററി കള്‍ സംയുക്ത മായി സ്വീകരണം നൽകി.

അലി കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അനുവർ നഹ ഉത്ഘാടനം ചെയ്തു. മുഹമ്മ്ദ് വെട്ടുകാട് ഉപഹാരം നൽകി. നസർ കുററിച്ചിറ, അഡ്വ. സാജിത് അബൂബക്കർ, ഹനീഫ് കല്മട്ട, റഈസ് തലശ്ശേരി, എൻ. കെ. ജലീൽ, അഷ് റഫ് കൊടുങ്ങല്ലുർ, ഷാനവാസ്, ഉമർ മണലാടി, അഷ്രഫ് , ഷരീഫ് ചിറക്കൽ, അബ്ദുല്ല പാടൂർ, ആർ. വി. എം. മുസ്തഫ, ജംഷീർ പാടൂർ, ഹസ്സനാർ ചൊവ്വല്ലൂർപ്പടി, താജുദ്ദീന്‍ വാടാനപ്പിള്ളി, ഉസ്മാൻ വാടാനപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന് കലാരത്ന പുരസ്കാരം
Next »Next Page » പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും അംഗത്വം : വയലാര്‍ രവി »



  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine