
ദുബായ് : ഇ നെസ്റ്റിന്റെ ആഭിമുഖ്യ ത്തില്‍ ‘നവ സാമൂഹ്യ മാധ്യമ ങ്ങളും കുടുംബ ബന്ധ ങ്ങളും’ എന്ന വിഷയ ത്തില്‍ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.
വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.
ബന്ധങ്ങൾ ശിഥിലമാക്കുന്ന തിന് പകരം നവ സാമൂഹ്യ മാധ്യമ ങ്ങളെ സാമൂഹിക ബന്ധ ങ്ങളുടെ ശാക്തീകരണ ത്തിനും സാമൂഹ്യ സേവന ത്തിനു മുള്ള മാധ്യമം ആക്കി മാറ്റുക യാണ് വേണ്ടത് എന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, യു. സി. ശംസുദ്ധീന്‍, നജീബ്, രാജന്‍ കൊളവിപാലം, മുഹമ്മദ് അലി, ഹംസ പയ്യോളി, അഫ്‌സല്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.
ഇ നെസ്റ്റ് ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ് ഉപഹാരം നല്കി. ഹാരിസ് കോസ്‌മോസ് സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.



ദുബായ് : കെ. എം. സി. സി. മങ്കട മണ്ഡലം കൗണ്‍സില്‍ യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ചേരും.



























