ദുബായ് : മാപ്പിള പ്പാട്ടുകളുടെ ഇഷ്ട ക്കാരുടെ ഫേസ് ബുക്ക് കൂട്ടായ്മ യായ ‘ഇശല്‍മാല‘ ഗ്രൂപ്പ് ഒന്നാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് കവി ടി. ഉബൈദ് അനുസ്മരണ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച ചടങ്ങ് ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ഫൈസല്‍ എളേറ്റില്‍, ശുക്കൂര്‍ ഉടുമ്പുന്തല, സുബൈര്‍ വെള്ളിയോട്, ജാക്കി റഹ്മാന് എന്നിവരുടെ നേതൃത്വ ത്തില്‍ ഇസ്മയില്‍ തളങ്കര കണ്ണൂര്‍ സീനത്തും ഉള്‍പ്പെടെ പത്തോളം ഗായകര്‍ പഴയ കാലത്തെ സൂപ്പര്‍ ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ ‘ഇന്നലെ യുടെ ഇശലുകള്‍ ‘ എന്ന പേരില്‍ അവതരിപ്പിച്ചു.
പ്രഥമ ടി. ഉബൈദ് സ്മാരക പുരസ്കാരം സാമൂഹിക പ്രവര്ത്ത കനും ഖത്തറിലെ പ്രമുഖ വ്യാപാരി യുമായ ഈസ്സ മുഹമ്മദിന് ഇ. ടി. മുഹമ്മദ് ബഷീര്‍ സമ്മാനിച്ചു.
‘ഇശല്‍മാല‘ സംഘടിപ്പിച്ച യു. എ. ഇ. തല മാപ്പിളപ്പാട്ട് മത്സര ത്തില്‍ ജലീല്‍ പയ്യോളി ഒന്നാം സ്ഥാനവും സനം ശരീഫ് രണ്ടാം സ്ഥാനവും അയിഷ ഷാജഹാന് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് പെര്ഫോമാര് ഹെന്ന അന്‍സാര്‍. ചടങ്ങില്‍ കെ. കെ. മൊയ്തീന് കോയ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
ദുബായിലെ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എസ്. പി. മഹമൂദ്, അഷ്റഫ് ഉടുമ്പുന്തല, സഹര്‍ അഹമ്മദ്, മുഹമ്മദലി പയ്യന്നൂര്‍, മുഹമ്മദലി തിരൂര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.