
ദുബായ് : ആഗോള തല ത്തിൽ സമാധാന ത്തിനും ഐക്യ ത്തിനും വേണ്ടി നില കൊള്ളുന്ന ഐക്യ രാഷ്ട്ര സഭ ‘ടുഗതെര്‍ ഫോര്‍ പീസ്’ എന്ന പേരില്‍ സമാധാന ദിനാചരണം നടത്തി.
ദുബായിലെ അസോസിയേഷന്‍ ഓഫ് ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റര്‍, ‘രിവാഖ് ഔഷ കൾച്ചറൽ സെന്റര്‍’ എന്നിവര്‍ സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പ്രമുഖര്‍ സംബന്ധിച്ച പരിപാടി യില്‍ ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി യും സിറാജ് ലേഖക നുമായ മുനീർ പാണ്ട്യാല സന്ദേശ പ്രഭാഷണം നടത്തി.

ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റർ ചെയർമാൻ ഡോക്ടര്‍. മൌസ ഉബൈദ് ഗുബാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. ഹയാ അൽ ഹൂസ്നി മുഖ്യാതിഥി ആയിരുന്നു.



ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്. 
ദുബായ് : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭ ത്തിന് പിന്തുണ യുമായി ന്യൂയോര്‍ക്ക് ആസ്ഥാന മായുള്ള ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ദുബായില്‍ നിക്ഷേപക സെമിനാര്‍ ഒരുക്കുന്നു.

























