ദുബായ് : മനസ്സ് ഓണ്‍ലൈന്‍ മലയാള സൌഹൃദ കൂട്ടായ്മ യുടെ ദുബായ് സംഗമം ഏപ്രില്‍ 18 വെള്ളിയാഴ്ച രാവിലെ മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടക്കും.
മനസ്സ് കൂട്ടായ്മ യുടെ സ്ഥാപക നായ ഷാനവാസ് കണ്ണ ഞ്ചേരി യുടെ നേതൃത്വ ത്തില്‍ നടക്കുന്ന സൗഹൃദ സംഗമ ത്തില്‍ ബ്ളോഗറും മനസ്സ് സാരഥി യുമായ ജോയ് ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ കാരന്മാരായ ടി. കെ. ഉണ്ണി, സി. പി. അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
മനസ്സിന്റെ മുഖ്യ സംഘാടകനും പുണ്യാളന് എന്ന പേരില്‍ ബൂലോകത്ത് അറിയ പ്പെട്ടിരുന്ന, അകാലത്തില്‍ പൊലിഞ്ഞു പോയ ഷിനു വിനെ അനുസ്മരി ക്കുന്ന ചടങ്ങും സാഹിത്യ ചര്‍ച്ച കളും ചിത്ര പ്രദര്‍ശനവും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് : 050 784 22 86