മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

May 31st, 2015

punnayoorkkulam-reneesh-khalid-ePathram ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരി ക്കുമ്പോള്‍ ചുഴിയില്‍ പെട്ട് കാണാതായി. പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷ പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാതാവ് : മുനീറ. സഹോദരന്മാർ : റിയാസ്, റഹീസ്. ദുബായ് പൊലീസ് മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി കൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , ,

Comments Off on മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

May 21st, 2015

ദുബായ് : കാസര്‍കോട് മണ്ഡല ത്തിന് കീഴില്‍ കാറഡുക്ക പഞ്ചായത്ത് കെ. എം.സി.സി. കമ്മിറ്റി നിലവില്‍ വന്നു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.

മുനീര്‍ ചെര്‍ക്കള, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, ഇ. ആര്‍. ആദൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷംസീര്‍, ടി. എം. മൊയ്തീൻ കുഞ്ഞി, ഇ. എം. ഹാരിസ്, ജാഫര്‍ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

April 25th, 2015

kmcc-dubai-kasaragod-committee-2015-ePathram
ദുബായ് : കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാര വാഹി കളായി സലാം കന്യപ്പാടി (പ്രസിഡന്റ്), നൂറുദ്ദീന്‍ ആറാട്ടു കടവ് (ജനറല്‍ സെക്രട്ടറി), ഫൈസല്‍ പട്ടേല്‍ (ട്രഷറർ), സലീം ചേരങ്കൈ, ഇ. ബി. അഹമ്മദ് ചെടയംകാല്‍, ഐ. പി. എം. ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍പുത്തൂര്‍ (വൈസ് പ്രസിഡണ്ടുമാർ), സത്താര്‍ ആലം പാടി, സിദ്ദീഖ് ചൌക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ്മാന്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി ചെയര്‍മാന്‍: യഹ്യ തളങ്കര, വൈസ് ചെയര്‍ മാന്‍മാര്‍ : ഹസൈ നാര്‍ തോട്ടും ഭാഗം, ഹനീഫ് ചെര്‍ക്കള, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവരുമാണ് കമ്മിറ്റിയില്‍.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

നിക്ഷേപക സെമിനാര്‍ ദുബായില്‍

April 16th, 2015

World Malayalee Council ePathram ദുബായ് : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭ ത്തിന് പിന്തുണ യുമായി ന്യൂയോര്‍ക്ക് ആസ്ഥാന മായുള്ള ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ദുബായില്‍ നിക്ഷേപക സെമിനാര്‍ ഒരുക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ച് ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 3 മണിക്ക് ദുബായ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടക്കുന്ന സെമിനാറില്‍ അറുനൂറില്‍ പരം പ്രതിനിധി കള്‍ പങ്കെടുക്കും.

‘ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്ത ത്തിന്റെ പുനര്‍ നിര്‍വചനവും’, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ : കേരളവും യാഥാര്‍ത്ഥ്യവും’ എന്നീ വിഷയ ങ്ങളില്‍ സെമിനാര്‍ നടക്കും. ഇരുന്നൂറ്റി അന്‍പതില്‍ പരം പ്രതിനിധികള്‍ യു. എസ്, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ജി. സി. സി. രാജ്യങ്ങള്‍ എന്നിവട ങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കും എന്ന് മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.

വിവരങ്ങള്‍ക്ക് :- 050 62 59 941 (ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍)

- pma

വായിക്കുക: , , ,

Comments Off on നിക്ഷേപക സെമിനാര്‍ ദുബായില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ സെമിനാര്‍

April 16th, 2015

World Malayalee Council ePathram ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ചു ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ ഫറന്‍സില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ യുള്ള ക്ലാസു കളിലെ കുട്ടി കള്‍ക്കായി വിദ്യാഭ്യാസ സെമിനാര്‍ സംഘടി പ്പിക്കുന്നു.

ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുബായ് മെട്രോ പൊലിറ്റന്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാ റില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണി വേഴ്‌സിറ്റി യിലെ ഡോ. ശ്രീധര്‍ കാവില്‍, ഇന്‍ഡോ യു. എസ്. എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അക്കാദമിക് ഡയറക്ടര്‍ പ്രൊഫ. സണ്ണി ലൂക്ക് എന്നിവര്‍ വിവിധ വിഷയ ത്തില്‍ ക്ലാസ്സുകള്‍ എടുക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

വിവരങ്ങള്‍ക്ക് : റ്റെജിന്‍ തോമസ് – 055 55 85 194, 050 65 60 960.

ഇ – മെയില്‍ : teginthomas at gmail dot com

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ സെമിനാര്‍


« Previous Page« Previous « ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍
Next »Next Page » നിക്ഷേപക സെമിനാര്‍ ദുബായില്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine