പഴയ നോല്‍ കാര്‍ഡുകളുടെ കാലാവധി ആഗസ്റ്റ്‌ ഒന്ന് വരെ

July 23rd, 2014

dubai-road-transport-nol-card-ePathram
ദുബായ് : റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ) ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയ നോല്‍ കാര്‍ഡു കളുടെ കാലാവധി 2014 ആഗസ്റ്റ്‌ ഒന്നിന് അവസാനിക്കും.

2009 ൽ പുറത്തിറക്കിയ ആദ്യ നോല്‍ കാര്‍ഡുക ളുടെ കാലാവധി യാണ് ഒാഗസ്റ്റ് ഒന്നിന് അവസാനിക്കുക. പൊതു ഗതാഗത ത്തിന് ഉപയോഗി ക്കുന്ന ഗോള്‍ഡ്, സില്‍വര്‍, ബ്ലു നോല്‍ കാര്‍ഡു കള്‍ ക്കെല്ലാം അഞ്ച് വര്‍ഷത്തെ കാലാവധി യാണ് നിശ്ചയി ച്ചിട്ടുള്ളത്.

ആഗസ്റ്റ്‌ മുതല്‍ പഴയ കാര്‍ഡു കളിൽ പണം ഇട്ടു ടോപ് അപ് ചെയ്യാൻ സാധിക്കില്ല. എന്നാല്‍, ഉള്ള കാശ് തീരും വരെ കാര്‍ഡു കള്‍ ഉപയോഗിക്കാന്‍ സാധിക്കും.

- pma

വായിക്കുക: , ,

Comments Off on പഴയ നോല്‍ കാര്‍ഡുകളുടെ കാലാവധി ആഗസ്റ്റ്‌ ഒന്ന് വരെ

പുതിയ പള്ളിയില്‍ നിസ്‌കാരം തുടങ്ങി

July 21st, 2014

dahi-khalfan-masjid-in-dubai-ePathram
ദുബായ് : അല്‍ ഖൂസിനടുത്ത ബര്‍ഷ യില്‍ നിര്‍മിച്ച ദാഹി ഖല്‍ഫാന്‍ മസ്ജിദ് നിസ്‌കാര ത്തിനായി തുറന്നു കൊടുത്തു.

ദുബായ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമാണ് സ്വന്തം ചെലവില്‍ ഈ പള്ളി നിര്‍മിച്ചത്.

സ്വര്‍ണ നിറ ത്തിലുള്ള മിനാരങ്ങളും സുന്ദര മായ മിഹ്‌റാബും പരിശുദ്ധ കഅബ യുടെ വാതിലിന്റെ രൂപ ത്തില്‍ കൊത്തു പണി കളില്‍ ഉണ്ടാക്കിയ രൂപവും ശ്രദ്ധ യാകര്‍ഷി ക്കുന്നു.

പള്ളിയുടെ അവസാന മിനുക്കുപണി പൂര്‍ത്തി യായി വരുന്നു. എങ്കിലും റംസാന്‍ മാസ ത്തില്‍ പള്ളി ആരാധന യ്ക്കായി തുറന്നു കൊടുക്കുക യായിരുന്നു.

ഇമാം ശൈഖ് തൌഫീഖ് ശഖ്‌റൂനിന്റെ നേതൃത്വ ത്തില്‍ അഞ്ചു നേരം നിസ്കാരവും രാത്രി തറാവീഹ് നിസ്കാരവും തഹജ്ജുദ് നിസ്‌കാരവും നടന്നു വരുന്നുണ്ട്.

– ആലൂര്‍ മഹമൂദ്‌ ഹാജി

- pma

വായിക്കുക: , ,

Comments Off on പുതിയ പള്ളിയില്‍ നിസ്‌കാരം തുടങ്ങി

ലേബര്‍ ക്യാമ്പുകളില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഇഫ്താര്‍

July 18th, 2014

ദുബായ് : സാധാരണ ക്കാരായ തൊഴിലാളികള്‍ താമസി ക്കുന്ന ഇരുനൂറ്റി അമ്പതോളം ലേബര്‍ ക്യാമ്പു കളില്‍ പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഇഫ്താര്‍ ഒരുക്കി.

സജാ, സില പോലുള്ള വിദൂര സ്ഥല ങ്ങളടക്കം 250 കേന്ദ്ര ങ്ങളില്‍ ഇത്തവണ യു. എ. ഇ. എക്‌സ്‌ചേഞ്ചിലെ ജീവന ക്കാരും തൊഴി ലാളി കള്‍ക്കൊപ്പം നോമ്പു തുറന്നു. കഴിഞ്ഞ വര്‍ഷം 200 ക്യാമ്പു കളിലാണ് ഈ പ്രവര്‍ത്തനം നടത്തിയത്.

ഇസ്ലാമിക വിജ്ഞാനത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി ഉള്‍പ്പെടെ വിവിധ മത്സര പരിപാടി കളും ആരോഗ്യ ബോധ വല്‍കരണ ക്ലാസ്സുകളും ഇഫ്താറിന് മുന്നോടി യായി ഓരോ സ്ഥല ത്തും സംഘടി പ്പിച്ചിരുന്നു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് ബിസിനസ് അസോസി യേഷന്‍സ് ആന്‍ഡ് ഈവന്റ്‌സ് വിഭാഗം തലവന്‍ വിനോദ് നമ്പ്യാരുടെ നേതൃത്വ ത്തിലുള്ള സംഘ മാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ലേബര്‍ ക്യാമ്പുകളില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഇഫ്താര്‍

ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച

July 10th, 2014

kantha-puram-in-icf-dubai-epathram
ദുബായ്: അന്താരാഷ്ട്ര ഹോളി ഖുറാന്‍ അവാര്‍ഡ് പരിപാടി കളുടെ ഭാഗമായി മലയാളി കള്‍ ക്കായി സംഘടി പ്പിക്കുന്ന റമളാന്‍ പ്രഭാഷണ വേദി യില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഖിസൈസ് ജംഇയ്യ ത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ വ്യാഴാഴ്ച രാത്രി 10.30 നു ‘വിശുദ്ധ ഖുറാന്‍ പ്രകാശം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും.

ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി കള്‍, വിവിധ മന്ത്രാലയ പ്രതിനിധികള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യിലെ പണ്ഡിതര്‍ തുടങ്ങിയവര്‍ അതിഥി കളായി സംബന്ധിക്കും.

ദുബായ് സുന്നി മര്‍കസിന്റെ ആഭിമുഖ്യ ത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്. ഇത് ഒമ്പതാം തവണ യാണ് ദുബായ് അന്താരാഷ്ട്ര ഹോളി ഖുറാന്‍ പരിപാടിയില്‍ സുന്നി മര്‍കസ് പ്രതിനിധി പ്രഭാഷണം നടത്തുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച

ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

June 22nd, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്കായി നല്‍കുന്ന ചിരന്തന – യു. എ. ഇ. എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍, റിപ്പോര്‍ട്ടര്‍ ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫ് സനീഷ് നമ്പ്യാര്‍, റേഡിയോ മി എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്‍, ഗള്‍ഫ് മാധ്യമം ദുബായ് യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ അന്‍വറുല്‍ ഹഖ് എന്നി വര്‍ക്കാണ് 2013-ലെ മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക.

സ്വര്‍ണ മെഡലും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന്‍ ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍


« Previous Page« Previous « വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം
Next »Next Page » ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine