അബുദാബി : ഡിസ്കവർ അമേരിക്ക എന്ന പേരില്‍ സംഘടി പ്പിച്ചിരിക്കുന്ന ഭക്ഷ്യ മേള യുടെ ഉദ്ഘാടനം അബുദാബി മുശ്രിഫ് മാളിൽ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ അമേരിക്കൻ അംബാസിഡർ ബാർബറ ലീഫ്, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യുസുഫ് അലി എന്നിവർ ചേർന്ന് നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, ഭക്ഷണം, സഞ്ചാരം തുടങ്ങിയവ യുടെ പ്രചാരണാർഥമാണ് ഡിസ്‌കവർ അമേരിക്ക സംഘടി പ്പിച്ചിരി ക്കുന്നത്. എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ‘ഡിസ്കവർ അമേരിക്ക’ വീക്ക് ആഘോഷി ക്കുന്നുണ്ട്.
യു. എ. ഇ. യും അമേരി ക്കയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തി പ്പെടുത്താനും അമേരിക്ക യിൽ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ എല്ലാ ജന വിഭാഗ ങ്ങള്‍ക്കും ലഭ്യമാക്കാനും ഇതു വഴി സാധിക്കും എന്ന് യു. എസ്. അംബാസഡര്‍ പറഞ്ഞു.
ഒരാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ മേള യിലേക്കായി പ്രത്യേക മായി ഇറക്കു മതി ചെയ്‌ത രണ്ടായിര ത്തോളം ഭക്ഷ്യ വസ്‌തു ക്കളാണു ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രദർശി പ്പി ച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടോള മായി അമേരിക്ക യുടെ മികച്ച ഉൽപന്നങ്ങൾ ലുലു ഇറക്കു മതി ചെയ്യുന്നുണ്ട് എന്ന് ലുലു ഗ്രൂപ്പ് എം. ഡി. എം.എ യൂസഫലി പറഞ്ഞു.
മേഖല യിലെ 118 സ്‌റ്റോറു കളിലും അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രോൽസാഹനം നൽകാനാണു ശ്രമിക്കു ന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഉത്ഘാടന ചടങ്ങില്‍ അമേരിക്കന്‍ എംബസ്സി ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫീ രൂപാ വാല, റീജണൽ ഡയരക്ടർ ടി. പി. അബൂബക്കർ, റീജണൽ മാനേജർ അജയ കുമാര്‍, ചീഫ് കമ്മ്യൂണി ക്കേഷന്‍ ഓഫീസർ വി. നന്ദകുമാർ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യൂസഫലി, വ്യവസായം, സാമ്പത്തികം