ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ

July 1st, 2015

kanthapuram-meet-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂ മിനെ സന്ദര്‍ശിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ റമദാന്‍ ആശംസ നേർന്നു.

സമാധാനവും സൗഹാർദ്ദവും ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ഈ റമദാന്‍ എന്ന് കാന്തപുരം ആശംസിച്ചു.

islamic-scholar-kanthapuram-with-dubai-ruler-ePathram

ചടങ്ങിൽ, ദുബായ് പോലീസ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം അടക്കം നിരവധി ഉദ്യോഗസ്ഥരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു.

- pma

വായിക്കുക: ,

Comments Off on ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ

ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

June 24th, 2015

samadani-iuml-leader-ePathram
ദുബായ് : ഇത്തിസലാത്ത് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.

ഖുര്‍ആന്‍ പാരായണ മത്സര ത്തിന്റെ സമാപന ത്തോട് അനുബന്ധിച്ച് ജൂണ്‍ 25 വ്യാഴാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന പരിപാടി യില്‍ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിവിധ സ്ഥല ങ്ങളില്‍ നിന്ന് പ്രഭാഷണ വേദി യിലേയ്ക്ക് വാഹന സൗകര്യവും ഏര്‍പ്പെ ടുത്തി യിട്ടുണ്ട് എന്നും ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ്സ്‌ സര്‍വ്വീസും ഉണ്ടായിരിക്കും എന്നും പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

June 2nd, 2015

muneer-pandyala-inrewaq-ousha-cultural-center-ePathram
ദുബായ് : ആഗോള തല ത്തിൽ സമാധാന ത്തിനും ഐക്യ ത്തിനും വേണ്ടി നില കൊള്ളുന്ന ഐക്യ രാഷ്ട്ര സഭ ‘ടുഗതെര്‍ ഫോര്‍ പീസ്‌’ എന്ന പേരില്‍  സമാധാന  ദിനാചരണം നടത്തി.

ദുബായിലെ അസോസിയേഷന്‍ ഓഫ് ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റര്‍, ‘രിവാഖ് ഔഷ കൾച്ചറൽ സെന്റര്‍’ എന്നിവര്‍ സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പ്രമുഖര്‍ സംബന്ധിച്ച പരിപാടി യില്‍ ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി യും സിറാജ് ലേഖക നുമായ മുനീർ പാണ്ട്യാല സന്ദേശ പ്രഭാഷണം നടത്തി.

international-day-of-united-nation-peace-keepers-ePathram

ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റർ ചെയർമാൻ ഡോക്ടര്‍. മൌസ ഉബൈദ് ഗുബാഷ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. ഹയാ അൽ ഹൂസ്നി മുഖ്യാതിഥി ആയിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

May 31st, 2015

punnayoorkkulam-reneesh-khalid-ePathram ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരി ക്കുമ്പോള്‍ ചുഴിയില്‍ പെട്ട് കാണാതായി. പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷ പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാതാവ് : മുനീറ. സഹോദരന്മാർ : റിയാസ്, റഹീസ്. ദുബായ് പൊലീസ് മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി കൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , ,

Comments Off on മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

May 21st, 2015

ദുബായ് : കാസര്‍കോട് മണ്ഡല ത്തിന് കീഴില്‍ കാറഡുക്ക പഞ്ചായത്ത് കെ. എം.സി.സി. കമ്മിറ്റി നിലവില്‍ വന്നു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.

മുനീര്‍ ചെര്‍ക്കള, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, ഇ. ആര്‍. ആദൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷംസീര്‍, ടി. എം. മൊയ്തീൻ കുഞ്ഞി, ഇ. എം. ഹാരിസ്, ജാഫര്‍ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു


« Previous Page« Previous « കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍
Next »Next Page » മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine