ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

January 25th, 2017

burj-khalifa-colored-indian-national-flag-ePathram.jpg
ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുർജ് ഖലീഫ’ യില്‍ ഇന്ത്യൻ ദേശീയ പതാക യുടെ നിറ ങ്ങൾ ചാലിച്ച് ശ്രദ്ധേയ മായി.

ഭാരത ത്തിന്റെ അറുപത്തി എട്ടാം റിപ്പബ്ലിക് ദിന ആഘോഷ ങ്ങളോട് ഐക്യ ദാർഢ്യം പ്രകടി പ്പിച്ചു കൊണ്ടാണ് ബുർജ് ഖലീഫ യില്‍ എൽ. ഇ‍. ഡി ലൈറ്റു കളുടെ സഹായ ത്തോടെ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്തി രിക്കുന്നത്.

റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിൽ എത്തിയ വേള യിലാണ് ബുർജ് ഖലീഫ യിൽ നിറപ്പകിട്ടാർന്ന ഈ ആദരം.

ജനുവരി 25, 26 ബുധൻ, വ്യാഴം ദിവസ ങ്ങളിൽ വൈകു ന്നേരം 6.15, 7.15, 8.15 എന്നീ സമയ ങ്ങളി ലാണ് ഇന്ത്യൻ ദേശീയ പതാക യുടെ വർണ്ണ ങ്ങൾ ബുർജ് ഖലീഫ യിൽ ദൃശ്യ വൽ ക്കരി ക്കുന്നത്.

ബുർജ് ഖലീഫ യുടെ ദൃശ്യാ നുഭവ ങ്ങൾ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാരവും കലാ പര വു മായ ബന്ധ ങ്ങളെ യാണ് എടുത്തു കാണി ക്കുന്നത്.

വിനോദ സഞ്ചാരി കളുടെ ആകർഷണ കേന്ദ്ര മായ ബുർജ് ഖലീഫ, ദുബായ് ശൈഖ് സായിദ് റോഡിനു സമീപം ഡൗൺ ടൗണിൽ 828 മീറ്റർ (2,716.5 അടി) ഉയര ത്തിൽ ആണ്‌ സ്ഥിതി ചെയ്യുന്നത്. ഡൗൺ ടൗണിലെ ദുബായ് ഫൗണ്ടൈ നിലുംഎൽ. ഇ. ഡി. ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസ് ഇതിനു നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് റോഡു കളില്‍ കാല്‍ നട യാത്ര ക്കാര്‍ ക്കായി സ്മാര്‍ട്ട് സിഗ്നലു കള്‍ സ്ഥാപിക്കുന്നു

January 23rd, 2017

new-smart-traffic-signals-for-pedestrians-in-dubai-ePathram
ദുബായ് : റോഡുകള്‍ മുറിച്ചു കടക്കുവാൻ കാല്‍ നട യാത്ര ക്കാർ വന്നു നില്‍ക്കു മ്പോള്‍ മാത്രം നടപ്പാത തുറക്കു കയും അല്ലാത്ത സമയ ങ്ങളില്‍ വാഹന ങ്ങള്‍ക്കുള്ള സിഗ്നല്‍ കത്തുകയും അവയെ കടത്തി വിടുകയും ചെയ്യുന്ന തര ത്തിലുള്ള സ്മാര്‍ട്ട് സിഗ്നല്‍ ലൈറ്റു കള്‍ ദുബായിലെ റോഡു കളില്‍ സ്ഥാപി ക്കുന്നു.വാഹന ങ്ങളെ അനാവശ്യ മായി സിഗ്നലു കളില്‍ കാത്തു നിര്‍ത്തു ന്നത് ഈ സംവിധാനം വഴി ഒഴിവാക്കാം.

പെഡസ്ട്രിയന്‍ ക്രോസിംഗു കളിലൂടെ റോഡ് മുറിച്ചു കടക്കു വാനായി കൂടു തല്‍ ആളു കള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സെന്‍സറു കളുടെ സഹായ ത്തോടെ ഈ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പ്രവ ര്‍ത്തി ക്കുകയും ചെയ്യും. സ്മാര്‍ട്ട് സിഗ്നലുകള്‍ സംബന്ധിച്ച പരീക്ഷ ണങ്ങള്‍ പൂര്‍ത്തി യായ തായും അല്‍ സഅദ റോഡില്‍ പരീക്ഷ ണാര്‍ത്ഥം സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്നലു കള്‍ വിജയ കര മായി പ്രവര്‍ത്തിച്ചു എന്നും റോഡ്‌സ് ആന്‍ഡ് ട്രാഫിക് ഏജന്‍സി സി. ഇ. ഒ. മേത്ത ബിന്‍ അദായ് അറിയിച്ചു.

ദുബായിലെ കൂടുതല്‍ നിരത്തു കളില്‍ ഇവ സ്ഥാപി ക്കുന്ന തിനെ ക്കുറിച്ച് പഠനം നടക്കുന്നതായും അവര്‍ അറിയിച്ചു.

-Photo Courtesy : Dubai RTA 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ വിവിധ ഭാഗങ്ങളിൽ മഴ

January 23rd, 2017

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ ഞായറാഴ്ച വൈകു ന്നേരം മഴ പെയ്തു. ഫുജൈറ യിലെ മസാഫി യിലും റാസല്‍ ഖൈമ യിലെ മല യോര പ്രദേശ ങ്ങളായ ഷാം, ഖോര്‍ ഖോര്‍, അല്‍ ഗെയില്‍ എന്നീ ഭാഗ ങ്ങളിലും ജസീറ അല്‍ ഹംറ യിലും ശക്ത മായ മഴ ലഭിച്ചു.

വടക്കന്‍ പ്രദേശ ങ്ങളില്‍ പല യിടത്തും വാദി കള്‍ നിറഞ്ഞൊഴുകി. റാസല്‍ ഖൈമയില്‍ റോഡി ലെ വെള്ള ക്കെട്ട് കാരണം ഗതാ ഗതം തടസ്സ പ്പെട്ടു.

ദുബായിലെ ഖിസൈസ്, അല്‍ ത്വവാര്‍, ഇത്തി ഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിട ങ്ങളിലും ഷാര്‍ജ യിലെ മലീഹ, ദൈദ്, കല്‍ബ തുടങ്ങിയ പ്രദേശ ങ്ങളി ലും മഴയുണ്ടായി. അബുദാബി യുടെ ചില ഭാഗ ങ്ങളിൽ ചാറ്റൽ മഴയും പെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മൂന്നു മാസ പ്രസവ അവധി : മാര്‍ച്ച് മുതല്‍ നിയമം പ്രാബ ല്യത്തില്‍ വരും

January 19th, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : ഗവണ്‍മെന്റ് ജീവന ക്കാരി കള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി അനുവദിച്ചു കൊണ്ട് ദുബായ് കിരീട അവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് ഇറക്കി. 

നിയമം മാര്‍ച്ച് ഒന്നു മുതല്‍ നിയമം ദുബായില്‍ പ്രാബ ല്യത്തില്‍ വരും. പ്രസവ അവധി രണ്ടു മാസ മാണ്‍ രാജ്യത്തെ പൊതു മേഖലാ ജീവന ക്കാരി കള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത്.

പ്രസവ അവധി ദീര്‍ഘി പ്പിച്ചു കൊണ്ട് അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ഉത്തരവ് ഇറക്കി യിരുന്നു. അബു ദാബി യില്‍ ഗവണ്‍മെന്റ് ജീവന ക്കാരായ സ്ത്രീ കള്‍ക്ക് മൂന്ന് മാസത്തെ പ്രസവ അവധിയും ഭാര്യ മാരുടെ പ്രസവ വേള യില്‍ പുരുഷ ന്മാര്‍ക്ക് മൂന്നു ദിവസത്തെ അവധിയും അനു വദി ച്ചിരുന്നു.

കുഞ്ഞിന് ഒരു വയസ്സ് ആകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥല ത്തു നിന്നു ഇറങ്ങു വാന്‍ സ്വദേശി വനിത കള്‍ക്ക് അനുമതി യുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.

ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി.  മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്,  രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാർ ഫെസ്റ്റ് സീസൺ 3 : സ്വാഗത സംഘം രൂപീകരിച്ചു
Next »Next Page » അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷന്‍ പുതു വത്സര ആഘോഷം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine