ദുബായ് : തൃശൂര്‍ ജില്ലാ കെ. എം. സി. സി. കലോത്സവം ഒക്ടോബര്‍ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. ഇശല്‍, ഈണം, ഇതള്‍ എന്നീ മൂന്ന് വേദി കളില്‍ ആയിട്ടാണ് കലാ – സാഹിത്യ മത്സര ങ്ങള്‍ നടക്കുക. കുട്ടി കള്‍ക്ക് ചിത്ര രചനാ – കളറിംഗ് മത്സര ങ്ങളും വനിത കള്‍ക്ക് മൈലാഞ്ചി ഇടല്‍ മത്സരവും സംഘടി പ്പിച്ചിട്ടുണ്ട്.
രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ തിരക്കഥാ കൃത്ത് ജോഷി മംഗലത്ത്, രമേഷ് പയ്യന്നൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.
വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച തൃശൂര്‍ ജില്ല ക്കാരായ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എന്‍. എം. അബൂബക്കര്‍, മധു റഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍, ഷെമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
വിവര ങ്ങള്‍ക്ക് – 050 90 48 003