ദുബായ് : നിര്‍ബ്ബന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷാ പദ്ധതി യില്‍ ചേരുന്നതിനും പിഴ കളില്‍ നിന്ന് ഒഴിവാകുന്നതിനും ഉള്ള സമയ പരിധി 2017 മാര്‍ച്ച് 31 ആക്കി ദുബായ് സര്‍ ക്കാര്‍ നിശ്ച യിച്ചു.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷ ഇല്ലാത്ത ജീവന ക്കാരും അവരുടെ സ്പോണ്‍സര്‍ മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യ സ്ഥരാവും.
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ പരി രക്ഷ ലഭ്യ മാക്കുന്ന പദ്ധതി പ്രാവര്‍ ത്തിക മാക്കേണ്ട കാലാവധി ഡിസംബര്‍ 31വരെ ദീര്‍ഘി പ്പി ക്കുവാനും തീരുമാനിച്ചു.
ദുബായ് വിസ യില്‍ ഷാര്‍ജ യിലും വടക്കന്‍ എമി റേറ്റു കളിലും കഴിയുന്ന വര്‍ക്ക് അതത് എമി റേറ്റു കളില്‍ ത്തന്നെ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാ ക്കു വാനും സര്‍ക്കാര്‍ ഉത്തരവിട്ടു.
- pma