ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് കേരള ത്തില്‍ ഉയര്‍ത്തിയ ബാനര്‍ വൈറലായി

August 6th, 2016

wam-report-condolence-from-kerala-to-firfighter-jassim-al-balooshi-ePathram
ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ തീ പിടിച്ച എമിറേറ്റ്സ് വിമാന ത്തിലെ യാത്ര ക്കാരേയും ഫ്ലൈറ്റ് ജീവന ക്കാരേയും പുറത്ത് എത്തിച്ചതിനു ശേഷം വീര മൃത്യു വരിച്ച ദുബായ് അഗ്നി ശമന സേനാംഗവും യു. എ. ഇ. സ്വദേശി യുമായ ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് തൃശൂരില്‍ കേരള ഫയര്‍ റെസ്‌ക്യൂ ടീം ഉയര്‍ ത്തിയ ബാനര്‍ സോഷ്യല്‍ മീഡിയ കളില്‍ വൈറ ലായി.

jassim-al-baloushi-ePathram

Indian civil defence salutes Emirati firefighter Al Balushi for heroic act during Emirates flight incident എന്ന തലക്കെട്ടോടെ യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സി യായ WAM ഇംഗ്ലീഷിലും അറബി യിലും ഇതേ ക്കുറിച്ചു വാർത്ത പ്രസിദ്ധീകരി ക്കുകയും ചെയ്തു.

തുടര്‍ന്ന് അല്‍ ഇത്തിഹാദ് അടക്കമുള്ള പ്രമുഖ  അറബി പത്ര ങ്ങളിലും ഈ ബാനര്‍ വാര്‍ത്ത യായി മാറി.

ഇന്നലെ മുതല്‍ ഫെയ്സ് ബുക്കിലെ നിരവധി ഗ്രൂപ്പു കളിലും വാട്സാപ് കൂട്ടായ്മ കളിലും ഈ ഫോട്ടോ ഷെയര്‍ ചെയ്യ പ്പെട്ടിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജാസ്സിമിന് വീരോചിത യാത്രാ മൊഴി

August 4th, 2016

funeral-of-emirates-flight-fire-fighter-jassim-al-baloush-ePathram-
ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ തീ പിടിച്ച എമിറേറ്റ്സ് വിമാന ത്തിൽ രക്ഷാ പ്രവർത്തനം നട ത്തുന്ന തിനിടെ മരിച്ച അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷിനു യാത്രാ മൊഴി. രാജ്യ ത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ച ജാസി മിന്റെ ഭൗതിക ശരീരം ഖബറട ക്കിയത് റാസൽ ഖൈമ യിലെ ശൈഖ് റാഷിദ് ബിൻ സായിദ് പള്ളി യിൽ സ്വദേശി കളും വിദേശി കളു മായ ആയിര ക്കണക്കിന് പേരുടെ സാന്നിദ്ധ്യ ത്തിലാണ്.

jassim-al-baloushi-ePathram

രാജ്യ ത്തിനു വേണ്ടി തന്റെ മകൻ ജീവൻ വെടിഞ്ഞ തിൽ അഭിമാനിക്കുന്നു എന്ന് പിതാവ് ഈസ്സാ അൽ ബലൂഷി പറഞ്ഞു. ബലൂഷി യുടെ അഞ്ച് മക്കളിൽ മൂത്ത മകനാണ് ഇരുപത്തി ഏഴു കാര നായ ജാസിം. ചെറിയ കുട്ടി യായി രുന്ന പ്പോൾ തന്നെ ജാസിം മറ്റുള്ള വരെ സഹായി ക്കാൻ അതീവ തൽപരന്‍ ആയി രുന്നു എന്നും ഈ ശീല മാണ് രാജ്യരക്ഷാ വിഭാഗ ത്തിൽ ജോലി ചെയ്യാൻ ജാസി മിനെ പ്രേരി പ്പിച്ചത്.

മകനെ നഷ്ട പ്പെട്ടതിൽ ദുഃഖ മുണ്ട് പക്ഷേ എനിക്കിനിയും നാലു മക്കളുണ്ട് അവരെയും രാജ്യ ത്തിനു വേണ്ടി നല്‍ കാന്‍ താന്‍ തയ്യാ റാണ് എന്നും ഈസ്സാ അൽ ബലൂഷി കൂട്ടി ച്ചേർത്തു.

ജാസ്സി മിന്റെ സഹോദരൻ സൽമാൻ അല്‍ ബലൂഷി ദുബായ് പോലീസിൽ ജോലി ചെയ്യു ന്നുണ്ട്. ജാസ്സി മിന്റെ ധീരത തനിക്ക് പ്രചോദനം ആണെന്നും ദുബായ് ഭരണാധി കാരി അടക്ക മുള്ള വർ രേഖ പ്പെടു ത്തിയ അനു ശോചന സന്ദേശ ത്തിൽ നന്ദി ഉണ്ടെന്നും സല്‍മാന്‍ അല്‍ ബലൂഷി പറഞ്ഞു.

  • Photo courtesy : The National daily

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു

August 3rd, 2016

emirates-ek-521-flight-catches-fire-in-dubai-ePathram
ദുബായ് : അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗിനിടെ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു. തിരുവനന്ത പുരത്തു നിന്നുള്ള യാത്ര ക്കാരു മായി ദുബായില്‍ ഇറങ്ങിയ ഇ. കെ. 521 എമിറേറ്റ്‌സ് വിമാന ത്തിനാണ് തീ പിടിച്ചത്.  ബുധനാഴ്ച ഉച്ച യ്ക്ക് 12. 45 നാണ് സംഭവം.

എമര്‍ജന്‍സി വാതിലി ലൂടെ യാത്ര ക്കാരെ പുറത്തി റക്കി. യാത്ര ക്കാരും ജീവന ക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാന ത്തില്‍ ഉണ്ടായി രുന്നത്.

അപകടത്തെ തുടര്‍ന്ന് ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തിലെ ടെര്‍ മിനല്‍ മൂന്ന് അടച്ചു. വിമാന ങ്ങൾ അൽ മക്തൂം എയർ പോർട്ടി ലേക്കും ഷാർജ എയർ പോർട്ടി ലേക്കും തിരിച്ചു വിട്ടു.

വിമാന ത്താവളം അടച്ച തിനാൽ വിവിധ സ്ഥല ങ്ങളി ലേക്ക് പുറ പ്പെ ടേണ്ട തായ വിമാന ങ്ങൾ വൈകും എന്ന് അധി കൃതര്‍ അറിയിച്ചു.

Report : WAM

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ രണ്ട് എമിഗ്രേഷന്‍ ഓഫീസുകള്‍ അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കും

July 5th, 2016

logo-uae-government-2016-ePathram
ദുബായ് : രാജ്യത്ത് പ്രഖ്യാപിച്ച ഈദ് അവധി ദിനങ്ങളില്‍ ദുബായ് എമിഗ്രേ ഷന്‍െറ അല്‍ മനാര്‍ സെന്‍റര്‍, അല്‍ തവാര്‍ സെന്‍റര്‍ എന്നീ രണ്ട് സേവന കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

ജൂലായ് 3 മുതല്‍ 7 വരെ യുള്ള അവധി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1മണി വരെ യാണ് ഈ കേന്ദ്ര ങ്ങളില്‍ സേവനം ലഭിക്കുക.

അതേ സമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും. ദുബായ് എമിഗ്രേ ഷന് വെള്ളിയും ശനിയും അടക്കം ഒമ്പത് ദിവസ മാണ് അവധി ഉള്ളത്.

ജൂലൈ 10 നാണ് ഇനി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഈദ് അവധി കളില്‍ ദുബായില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുല മായ നടപടി ക്രമ ങ്ങളാ ണ് എമി ഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് മികച്ച രീതി യിലും വേഗത്തിലും സേവന ങ്ങള്‍ നല്‍കാന്‍ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ്’ അറബിയിൽ

February 17th, 2016

ram-buxani-author-taking-the-high-road-ePathram
അബുദാബി : ദുബായ് എന്ന രാജ്യ ത്തിന്റെ വളർച്ചയും മുന്നേറ്റവും വരച്ചു കാട്ടുന്ന ഡോക്ടർ റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ് ‘ എന്ന കൃതി യുടെ അറബിക് പരിഭാഷ യുടെ പ്രകാശനം അബു ദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ സാംസ്കാരിക യുവ ജന ക്ഷേമ സാമൂഹ്യ വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ നിർവ്വ ഹിച്ചു.

അബു ദാബി യിലെ അൽ ബുത്തീൻ പാലസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥ കർത്താവ് ഡോക്ടർ റാം ബുക്സാനി, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം, എം. എ. യൂസഫലി, കെ. മുരളീധരൻ, തുടങ്ങി ഇന്ത്യൻ സമൂഹ ത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ ദുബായിൽ എത്തു കയും ഐ. ടി. എൽ. കോസ്മോസ് എന്ന കമ്പനി യിൽ ഓഫീസ് അസിസ്റ്റന്റ്‌ ആയി ജോലി തുടങ്ങി, തന്റെ കഠിന പ്രയത്ന ത്താൽ ഈ സ്ഥാപന ത്തിന്റെ ചെയർ മാൻ പദവി യിൽ ഇന്ന് എത്തി നിൽക്കുന്ന റാം ബുക്സാനി തന്റെ അഞ്ചു പതിറ്റാണ്ടിലെ പ്രവാസ ജീവിത അനുഭവ ങ്ങളാ ണ് ‘ടേക്കിംഗ് ദി ഹൈ റോഡ്’ എന്ന ആത്മ കഥ യിലൂടെ അവതരി പ്പിച്ചിരി ക്കുന്നത്.

cover-page-ram-buxani-taking-the-high-road-ePathram

ദുബായ് യുടെ പൂർവ്വ കാലം അറിയാനും ഗവേഷണം നടത്തു വാനും ആഗ്രഹി ക്കുന്ന ചരിത്ര വിദ്യാർത്ഥി കൾക്കും ഈ രാജ്യ ത്തേക്ക് കടന്നു വരുന്ന പുതു തല മുറക്കും ഒരു ഉത്തമ മാർഗ്ഗ നിർദ്ദേശം ആയിരിക്കും ഈ കൃതി.

ഈ രാജ്യ ത്തി ൻറെ വളർച്ചയിൽ ഇന്ത്യൻ സമൂഹം നല്കിയ സംഭാവ നകളെ അറബു വംശജർക്കും മനസ്സി ലാക്കുവാൻ ഈ കൃതി യുടെ അറബിക് പരി ഭാഷ യിലൂടെ സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടി പ്പിച്ചു.

– wam

- pma

വായിക്കുക: , , , , , ,

Comments Off on റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ്’ അറബിയിൽ


« Previous Page« Previous « യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത
Next »Next Page » വൈ. എം. സി. എ. യുടെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine