ദുബായ് : അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗിനിടെ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു. തിരുവനന്ത പുരത്തു നിന്നുള്ള യാത്ര ക്കാരു മായി ദുബായില്‍ ഇറങ്ങിയ ഇ. കെ. 521 എമിറേറ്റ്‌സ് വിമാന ത്തിനാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ച യ്ക്ക് 12. 45 നാണ് സംഭവം.
എമര്‍ജന്‍സി വാതിലി ലൂടെ യാത്ര ക്കാരെ പുറത്തി റക്കി. യാത്ര ക്കാരും ജീവന ക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാന ത്തില്‍ ഉണ്ടായി രുന്നത്.
അപകടത്തെ തുടര്‍ന്ന് ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തിലെ ടെര്‍ മിനല്‍ മൂന്ന് അടച്ചു. വിമാന ങ്ങൾ അൽ മക്തൂം എയർ പോർട്ടി ലേക്കും ഷാർജ എയർ പോർട്ടി ലേക്കും തിരിച്ചു വിട്ടു.
വിമാന ത്താവളം അടച്ച തിനാൽ വിവിധ സ്ഥല ങ്ങളി ലേക്ക് പുറ പ്പെ ടേണ്ട തായ വിമാന ങ്ങൾ വൈകും എന്ന് അധി കൃതര്‍ അറിയിച്ചു.
Report : WAM