പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാരം

February 21st, 2011

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറ ത്തിന്‍റെ സ്മാരകാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൗണ്ടേഷന്‍, പ്രവാസി എഴുത്തു കാര്‍ക്കായി സംഘടിപ്പി ക്കുന്ന രണ്ടാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പതിനായിരം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം.

മൗലിക മായ രചനകള്‍ 2011 മാര്‍ച്ച് 31ന് മുന്‍പ് സുനില്‍ പാറപ്പുറത്ത്, ചെയര്‍മാന്‍, പാറപ്പുറത്ത് ഫൗണ്ടേഷന്‍ പി. ബി. നമ്പര്‍: 68229, ഷാര്‍ജ, യു. എ. ഇ. എന്ന വിലാസ ത്തിലോ parappurathfoundation at gmail dot com എന്ന ഇ-മെയിലിലോ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 10 80 490 – 050 54 57 397 എന്ന നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂകരാവുക : ബഷീര്‍ തിക്കോടി

February 19th, 2011

vayana-koottam-sent-off-epathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂകര്‍ ആയിരിക്കണം എന്ന് പ്രമുഖ പ്രാസംഗികനും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു. പ്രവാസി ആയിരിക്കു മ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസി അല്ലാതെ ആകുന്നതോടു കൂടി നഷ്ടമാകും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുപ്പത്തിനാലു വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായന ക്കൂട്ടത്തിന്‍റെ സ്ഥാപക മെമ്പറും ഇത്തിസലാത്ത് ജീവന ക്കാരനുമായ ഷാഹുല്‍ ഹമീദ് ഇരിങ്ങാലക്കുട ക്ക് വേണ്ടി കേരള റീഡേഴ്സ് ആന്‍റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും – സലഫി ടൈംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

വായനകൂട്ടം ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുള്ളകുട്ടി ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു.

കോഡിനേറ്റര്‍ സി. എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്‍പ്പണവും നടത്തി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി, പി. കെ. മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

വായിക്കുക: , ,

1 അഭിപ്രായം »

അശ്വിന്‍ സുരേഷ് വരച്ച കെ. കരുണാകരന്റെ ഛായാചിത്രം മുരളീധരന് കൈമാറി

February 16th, 2011

ashwin-painting-of-k.karunakaran-epathram

ദുബായ് : അന്തരിച്ച ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ യു. എ. ഇ. യില്‍ പുതുതായി രൂപീകരിച്ച ‘കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍’ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷ് വരച്ച ലീഡറുടെ ഛായാചിത്രം കെ. മുരളീധരന് കൈമാറി.

ദുബായ് രാജ്യാന്തര ചലച്ചിത്ര മേള യോടനുബന്ധിച്ചു നടത്തിയ ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിന്‍, ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

പ്രകാശന്‍ കടന്നപ്പള്ളി

- ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011

February 14th, 2011

logo-theatre-dubai-epathramദുബായ് : തിയ്യറ്റര്‍ ദുബായ് യുടെ ആഭിമുഖ്യ ത്തില്‍ 2011 മാര്‍ച്ച് അവസാന വാരം ദുബായ് ഫോക് ലോര്‍ തിയ്യറ്ററില്‍ വെച്ച്  ‘ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് ‘ എന്ന പേരില്‍ മലയാള നാടക മത്സരം സംഘടിപ്പിക്കുന്നു.
 
ദുബായില്‍ ആദ്യമായാണ്  മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നത്.  30 മുതല്‍ 45 മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള നാടക ങ്ങളാണ് ഉള്‍പ്പെടുത്തുക.

യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലുമുള്ള നാടക തല്‍പ്പരരായ സംഘടന കളില്‍ നിന്നും മത്സര ത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 20 ആണ് അവസാന തീയതി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  050 822  72 95 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

eMail : theatredubai @ gmail dot com

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലത്തീഫ് മമ്മിയൂരിന് ഉപഹാരം

February 7th, 2011

award-for-latheef-mammiyoor-epathram

ദുബായ് :  കൈരളി കലാ കേന്ദ്രത്തിന്‍റെ മുപ്പത്തി അഞ്ചാം  വാര്‍ഷികാ ഘോഷത്തില്‍ അവതരിപ്പിച്ച  ‘ദി ഹോപ്പ്’ എന്ന ചിത്രീകരണ ത്തിന്‍റെ രചന നിര്‍വ്വഹിച്ച പ്രശസ്ത  കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് കൈരളി കലാ കേന്ദ്രത്തിന്‍റെ ഉപഹാരം  നടന്‍ മധു  നല്‍കി.  ഭാവന ആര്‍ട്‌സ് മുന്‍ജനറല്‍ സെക്രട്ടറി യാണ് ലത്തീഫ് മമ്മിയൂര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല
Next »Next Page » ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം »



  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine