ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ: ഹര്‍ഷിത് അഗര്‍വാള്‍ വിജയി

January 25th, 2016

isc-apex-badminton-champion-2016-harshit-agarwal-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റിന്റെ രണ്ടാം പാദ മല്‍സര മായ എലീറ്റ് സീരീസ് മല്‍സര ങ്ങളിലെ പുരുഷന്‍ മാരുടെ സിംഗിള്‍ സില്‍ ഇന്ത്യന്‍ താരം ഹര്‍ഷിത് അഗര്‍ വാള്‍ വിജയ കിരീടം ചൂടി.

തുടര്‍ച്ച യായ രണ്ടു സെറ്റു കളില്‍ 21- 11, 21-11 എന്ന സ്കോറിലാണ് ഹര്‍ഷിത് അഗര്‍ വാള്‍,  യു. എ. ഇ. യില്‍ നിന്നു തന്നെ യുള്ള മുന്‍ വിജയി കൂടിയായ ഇന്തോ നേഷ്യ യുടെ ഇമാം ആദി കുസുമ യെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥ മാക്കിയത്.

harshit-agarwal-receiving-trophy-of-isc-badminton-ePathram

ആദ്യ മായാണ്‌ അബുദാബിയിൽ കളിക്കാൻ എത്തിയത് എന്നും ഇവിടെ പ്രബല രായ കളി ക്കാരെ നേരിടാൻ കഴിഞ്ഞത് മികച്ച ഒരു അനുഭവം ആയി രുന്നു എന്നും ട്രോഫി സ്വീകരിച്ചു കൊണ്ട് ഹർഷിത് അഗർ വാൾ പറഞ്ഞു.

ഡബിൾസ് മത്സര ങ്ങളിൽ ഇന്ത്യ യുടെ രൂപേഷ് കുമാർ – ശിവം ശർമ്മ എന്നിവർ മലേഷ്യൻ താര ങ്ങളായ മുഹമ്മദ്‌ ഹാഫിസ് – മുഹമ്മദ്‌ റാസിഫ് എന്നിവരു മായി കളത്തിലിറങ്ങി. തുടർച്ച യായ രണ്ടു സെറ്റു കളിൽ ഈ ഗ്രൂപ്പിൽ 21 – 15, 21 – 17 എന്ന സ്കോറിൽ മലേഷ്യൻ താരങ്ങൾ വിജയി കളായി.

മുഖ്യ പ്രായോജ കരായ അപെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഹിഷാം പുതു ശ്ശേരി യും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും ചേർന്ന് വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ: ഹര്‍ഷിത് അഗര്‍വാള്‍ വിജയി

പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

January 24th, 2016

world-environmental-class-ePathram
അബുദാബി : പ്രവാസിയും പരിസ്ഥിതിയും എന്ന വിഷയ ത്തില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇന്ത്യ യിലെ ഗ്രീന്‍ വെയിന്‍ എന്ന സംഘടന യും സംയുക്ത മായി സംഘടി പ്പിക്കുന്ന സെമിനാര്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് നടക്കും എന്നു സംഘാട കര്‍ അറിയിച്ചു.

ഗ്രീന്‍ വെയിന്‍ അംഗ ങ്ങളായ സംവിദാന്ദ്, ടെലിവിഷന്‍ അവതാര കയും അഭിനേത്രി യുമായ രഞ്ജിനി മോനോന്‍ എന്നിവര്‍ പങ്കെടുത്ത് വിഷയം അവതരിപ്പിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 66 29 (മണികണ്ഠന്‍)

*പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

*മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

- pma

വായിക്കുക: , , ,

Comments Off on പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

കെ. എസ്. ചിത്രയെ ആദരിക്കുന്നു

January 22nd, 2016

logo-angamaly-nri-association-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസി യേഷൻ (anria) അബുദാബി ചാപ്‌റ്റർ ജനുവരി 29 വെള്ളി യാഴ്ച അബു ദാബി ഫോക്‌ലോർ സൊസൈറ്റി ഓഡി റ്റോറി യ ത്തിൽ സംഘടി പ്പിക്കുന്ന ‘കാർണിവൽ 2016’ എന്ന പത്താം വാർഷിക ആഘോഷ പരി പാടി യിൽ പ്രമുഖ ഗായിക കെ. എസ്. ചിത്രയെ “സ്വര രത്‌ന പുരസ്‌കാരം” നൽകി ആദരിക്കും.

anria-10-th-anniversary-carnival-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഡയറ ക്ടര്‍ ബോർഡ് മെംബർ ദലാൽ അൽ ഖുബൈസി പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ – സാംസ്കാ രിക – കലാ രംഗ ത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

രാവിലെ 10 മണി മുതൽ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളിൽ അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ മത്സര ങ്ങളും പ്രമുഖ ഗായക രുടെ നേതൃത്വ ത്തിൽ സംഗീത മേള, മിമിക്രി, ക്രിസ്‌മസ് കരോള്‍, ക്രിസ്‌മസ് ട്രീ ഒരുക്കല്‍ മല്‍സരം, കുട്ടി കള്‍ ക്കായി ചിത്ര രചന – കള റിംഗ് മൽസര ങ്ങള്‍ എന്നി വയും നടക്കും എന്ന് ഭാര വാഹി കൾ അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

പ്രോഗ്രാം കോഡിനേറ്റർ ജസ്‌റ്റിൻ പോൾ, കൺവീനർ ബിന്ദു ബാല മുരളി, ടിയോഫില ലോജിസ്‌റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. ചിത്രയെ ആദരിക്കുന്നു

ജവാന്മാരെ ആദരിക്കുന്നു

January 22nd, 2016

india-flag-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സോഷ്യൽ ഫോറം അബുദാബി, ജനുവരി 28 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മുസ്സഫ യിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ ജവാന്മാരെ ആദരിക്കുന്നു.

തങ്ങളുടെ യുവത്വം രാജ്യ ത്തി നായി സമർപ്പി ക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന നിരവധി സൈനികർ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിലായി ജോലി ചെയുന്നു.

രാജ്യത്തിന് അകത്തും പുറത്തും ഏറെ വെല്ലു വിളി കൾ നേരിടുന്ന ഈ കാല ഘട്ടത്തിൽ, ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച ധീര ജവാ ന്മാരെ ആദരി ക്കുന്ന തിലൂടെ സൈനിക സേവന ത്തിന്റെ മഹത്വം പുതിയ തലമുറ യ്ക്ക് കൂടി പരിചയ പ്പെടുത്തു വാനും സാധിക്കും.

യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികർ അവരുടെ പേരു വിവരം ജനുവരി 25 നു മുമ്പായി 055 – 70 59 769, 050 – 81 34 310 എന്നീ നമ്പരു കളിൽ വിളിച്ച് അറി യിക്കണം എന്ന് സോഷ്യൽ ഫോറം അബുദാബി പ്രവർത്തകർ അറിയി ക്കുന്നു.

പരിപാടി യുടെ ഭാഗമായി കുട്ടി കൾക്കായി ദേശ ഭക്തി ഗാന മത്സരം, വിവിധ കലാ പരിപാടി കൾ എന്നിവയും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ജവാന്മാരെ ആദരിക്കുന്നു

പ്രവാസി ഭാരതി 810 എ. എം. : ഗള്‍ഫില്‍ ആദ്യമായി മലയാളം ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം

January 21st, 2016

pravasi-bharathi-810-am-radio-abudhabi-ePathram
അബുദാബി : മലയാളം ഡിജിറ്റല്‍ റേഡിയോ പ്രവാസി ഭാരതി 810 എ. എം. അബു ദാബി യില്‍ നിന്നു പ്രക്ഷേ പണം ആരംഭിക്കുന്നു.

അബുദാബി മീഡിയ സോണ്‍ അതോറിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തി ക്കുന്ന ഡി. ആര്‍. എം. റേഡിയോ പ്രക്ഷേപണ ത്തിന്റെ ഔപ ചാരിക ഉല്‍ഘാടനം വെള്ളി യാഴ്ച വൈകു ന്നേരം 7 നു നാഷണല്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫ് നിര്‍ വ്വഹിക്കും.

മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, എം. എം. ഹസ്സൻ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാ രിക രംഗ ത്തെ പ്രമുഖർ സംബ ന്ധിക്കും.

ഡി. ആർ. എം. സാങ്കേതിക വിദ്യ ഉപ യോഗിച്ചുള്ള ലോക ത്തിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേ പണ മാണ് പ്രവാസി ഭാരതി. വിനോദ ത്തിനും വിജ്ഞാന ത്തിനും പ്രാധാന്യം നൽകി ഇരുനൂറു കിലോ വാട്ട് പ്രക്ഷേപണ ശേഷി യുള്ള നിലയ ത്തിലൂ ടെ പ്രവാസി കളുടെ ശബ്ദ മായി മാറുക യാണ് ലക്‌ഷ്യം എന്നും ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ അറി യിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഇതു ലഭ്യമാണെന്നു എം.ഡി. യും ജനറൽ മാനേജരു മായ കെ. ചന്ദ്രസേന നും പറഞ്ഞു. മാനേജിംഗ് പാര്‍ട്‌ണര്‍ നാദാ അല്‍ മമാരി, വിനോദ് മാജിദ്, വാസു മനോഹരന്‍, മൊഹ്‌സിന്‍ ഹബീബ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on പ്രവാസി ഭാരതി 810 എ. എം. : ഗള്‍ഫില്‍ ആദ്യമായി മലയാളം ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം


« Previous Page« Previous « ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍
Next »Next Page » ജവാന്മാരെ ആദരിക്കുന്നു »



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine