ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച മുതല്‍

December 12th, 2014

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ഭരത് മുരളി നാടകോത്സവ ത്തിന് ഡിസംബര്‍ 12 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരശ്ശീല ഉയരും.

അന്തരിച്ച നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന നാടകോത്സവം ഉദ്ഘാടന ദിവസം ‘കുറ്റവും ശിക്ഷയും’ എന്ന നാടകം അരങ്ങില്‍ എത്തും. പ്രമുഖ സംവിധായ കനായ ഗോപി കുറ്റിക്കോല്‍ ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ അവതരിപ്പിക്കുന്നത് യുവകലാ സാഹിതി അബുദാബി.

അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിട ങ്ങളില്‍ നിന്നുള്ള 15 ടീമുകളാണു മല്‍സര ത്തില്‍ പങ്കെടുക്കുന്നത്. ദേശീയ തല ത്തില്‍ ശ്രദ്ധേയരായ പ്രമുഖ സംവിധായ കരുടെത് അടക്കം പതിനഞ്ചു നാടക ങ്ങള്‍ മാറ്റുരക്കുന്ന നാടകോത്സവം ജനുവരി നാലു വരെ നീണ്ടു നില്‍ക്കും. നാടക മേളയിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

ഏറ്റവും നല്ല അവതരണം, രണ്ടാമത്തെ അവതരണം, നല്ല സംവിധായകന്‍, നല്ല നടന്‍, നല്ല നടി, രണ്ടാമത്തെ നടന്‍, നടി, ബാലതാരം, പ്രകാശ സംവിധാനം, ചമയം, പശ്ചാത്തല സംഗീതം, നല്ല സജ്ജീകരണം എന്നീ വിഭാഗ ങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.

യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകനും നല്ല രചന യ്ക്കും പ്രത്യേക അവാര്‍ഡ് ഉണ്ടായിരിക്കും. ജനുവരി അഞ്ചിനാണു വിധി പ്രഖ്യാപനവും സമ്മാന ദാനവും.

ഗോപി കുറ്റിക്കോലിനെ കൂടാതെ സുവീരന്‍, തൃശൂര്‍ ഗോപാല്‍ജി, സുനില്‍ ഇരിട്ടി, ജയിംസ്, പ്രദീപ് മണ്ടൂര്‍, ശരത്, ശശിധരന്‍ നടുവില്‍, കെ. വി. ഗണേഷ്കുമാര്‍, ഉമേഷ് തുടങ്ങിയ പ്രമുഖരും ഇത്തവണ മത്സര രംഗത്തുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച മുതല്‍

എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി

December 8th, 2014

br-shetty-epathram
അല്‍ഐന്‍ : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ വാക്കു കള്‍ പ്രയോഗ ത്തില്‍ വരുത്തു വാനായി സമൂഹ ത്തിലെ ഉന്നത ര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരു പോലെ എന്‍. എം. സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യക്കും എന്ന് എന്‍. എം. സി. ഗ്രൂപ്പി ന്റെ പുതിയ മെഡിക്കല്‍ സെന്റര്‍ അല്‍ ഐനില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

ചികിത്സാ ചെലവു കള്‍ ലഘൂ കരി ക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡു കള്‍ പുതിയ മെഡിക്കല്‍ സെന്ററില്‍ സ്വീകരിക്കും. അല്‍ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപ മുള്ള ദമാൻ ഇൻഷ്വറൻസ് കെട്ടിട ത്തിനു അടുത്തുള്ള അല്‍ വാദി ട്രേഡിംഗ് സെന്ററി ലാണ് എന്‍. എം. സി. മെഡിക്കല്‍ സെന്ററും ഫാർമസി യും പ്രവർത്തി ക്കുന്നത്.

കാര്‍ഡിയോളജി, ഡെര്‍മെറ്റോളജി, ഗൈനക്കോളജി, ഒഫ്താല്‍ മോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ഇന്റേണല്‍ മെഡിസിന്‍, റേഡിയോളജി, യൂറോളജി തുടങ്ങിയ വിഭാഗ ങ്ങളില്‍ അല്‍ഐന്‍ ന്യൂ മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.

എന്‍. എം. സി. ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ച് 2015 ല്‍ അബുദാബി യില്‍ 250 കിടക്കകള്‍ ഉള്ള മെഡിക്കല്‍ സിറ്റി ആരംഭി ക്കുവാന്‍ പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി

മലയാളി സമാജം അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും

December 6th, 2014

shaikh-zayed-merit-award-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ സ്മരണാർത്ഥം അബുദാബി മലയാളി സമാജം അന്താരാഷ്‌ട്ര തലത്തിൽ വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമാജത്തില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ പാര്‍ക്കിന്‍െറയും വോളി ബോള്‍ കോര്‍ട്ടിന്‍െറയും ഉദ്ഘാടന ത്തിന്‍െറ ഭാഗ മായാണ് ശൈഖ് സായിദ് മെമ്മോറിയല്‍ അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടി പ്പിക്കുന്നത്.

രണ്ട് മാസത്തിനുള്ളില്‍ പാര്‍ക്കും വോളിബാള്‍ കോര്‍ട്ടും സ്ഥാപി ക്കും എന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡോര്‍ പാര്‍ക്ക് എന്‍. എം. സി. ആശുപത്രി യുമായി സഹകരിച്ചും വോളിബാള്‍ കോര്‍ട്ട് ലൈഫ് കെയര്‍ ആശുപത്രി യുമായി സഹകരി ച്ചുമാണ് നിര്‍മിക്കുക.

സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, വൈസ് പ്രസിഡന്‍റ് അഷ്റഫ് പട്ടാമ്പി, ട്രഷറര്‍ ഫസലുദ്ദീന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും

ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

December 5th, 2014

അല്‍ഐന്‍: പ്രമുഖ പ്രവാസി സാംസ്കാരിക സംഘടന യായ ബ്ളൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന 15 ആമത് ഫാമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഐനിലെ യു. എ. ഇ. യൂനിവേഴ്സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കും. മേളയില്‍ ഒളിമ്പ്യന്‍ എം. ഡി വല്‍സമ്മ ആയിരിക്കും മുഖ്യാതിഥി എന്ന് ബ്ളൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടനും സെക്രട്ടറി ആനന്ദ് പവിത്രനും അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ജവഹര്‍ ഗംഗാരമണി, ഡോ. ബി. ആര്‍. ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നും ക്ളബുകളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ പങ്കെടുക്കും എന്ന് മേളയുടെ സാങ്കേതിക കാര്യ ചുമതല വഹിക്കുന്ന അബ്ദുല്ല കോയ, ഉണ്ണീന്‍ പൊന്നത്തേ്, ഹുസൈന്‍, സവിതാ നായിക് എന്നിവര്‍ അറിയിച്ചു.

സെവന്‍സ് ഫുട്ബാള്‍,വോളിബാള്‍, കബഡി, വടംവലി, ത്രോബോള്‍ തുടങ്ങിയ മല്‍സര ങ്ങളാണ് നടക്കുക. മേളയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും ഈ വര്‍ഷവും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

December 5th, 2014

justice-vr-krishnaiyer-ePathram
അബുദാബി : അനീതിക്കും മനുഷ്യാവകാശ ധ്വംസന ത്തിനുമെതിരെ എക്കാലവും നില കൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായ ത് എന്ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.


« Previous Page« Previous « കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു
Next »Next Page » ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine