അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി സംഭാവന കള്‍ നല്‍കിയ ഗ്രീന്‍ വോയ്സ് അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷം ‘സ്നേഹ പുരം 2015’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കും.
ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിവിധ പരിപാടികളോടെ നടക്കുന്ന ‘സ്നേഹ പുരം 2015’ ല്‍ ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം പ്രമുഖ കവി പവിത്രന്‍ തീക്കുനി ക്ക് സമ്മാനിക്കും.
മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ വോയ്സ് നല്‍കി വരുന്ന മാധ്യമശ്രീ പുരസ്കാരം അമൃതാ ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ ആഗിന്‍ കീപ്പുറം, ഗള്‍ഫ് മാധ്യമം ദിനപ്പത്രം അബുദാബി കറസ്പോണ്ടന്റ് മുഹമ്മദ് റഫീഖ്, മനോരമ ഓണ്‍ ലൈന്‍ ദുബായ് കറസ്പോണ്ടന്റ് സാദിഖ് കാവില്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ എന്നിവര്‍ക്ക് സമ്മാനിക്കും.
പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് മലയാളി സമാജം വൈസ് പ്രസിഡന്റ് അഷ്‌റഫ് പട്ടാമ്പി യേയും ശ്രദ്ധേയമായ ന്യൂസ് റിപ്പോര്‍ട്ട് പരിഗണിച്ച് ഏഷ്യാനെറ്റ് ന്യൂസ് അബുദാബി ടീം സിബി കടവില്‍, മനു കല്ലറ എന്നിവരെയും മികച്ച തിരക്കഥക്കു ദേശീയ അവാര്‍ഡ് നേടിയ പ്രവാസി മലയാളി ജോഷി എസ്. മംഗലത്ത് എന്നിവരെയും ആദരിക്കും.
ഗ്രീന്‍ വോയ്സ് നടപ്പാക്കാന്‍ പോകുന്ന പുതിയ ജീവ കാരുണ്യ പദ്ധതി കള്‍ പ്രഖ്യാപി ക്കും. ഇതിനകം ഒന്‍പതു ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, പുതിയ അഞ്ചു വീടു കളുടെ നിര്‍മ്മാണ ത്തിലാണ്. നാല് നിര്‍ദ്ധന വിദ്യാര്‍ത്ഥി കളുടെ വിദ്യാഭ്യാസ ചെലവുകളും നിര്‍വ്വഹിച്ചു വരുന്നു.
സ്നേഹ പുരം ആഘോഷങ്ങളുടെ ഭാഗമായി ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ യുവ ഗായകര്‍ അണി നിരക്കുന്ന ഗാന മേളയും അരങ്ങേറും.
നിര്‍ദ്ധനരായവര്‍ക്കും അഗതി കള്‍ക്കും സൌജന്യ വൈദ്യ സഹായവും മരുന്നും പാവപ്പെട്ട രോഗി കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നും നല്‍കു വാന്‍ ഗ്രീന്‍ വോയ്സി ന്റെ ഫാര്‍മസി നാട്ടില്‍ ഒരുങ്ങി ക്കൊണ്ടി രിക്കുക യാണ് എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
* ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്
** ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
*** ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു