റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍

January 24th, 2014

india-flag-ePathram
ദുബായ് : ഇന്ത്യയുടെ 65 –മത് റിപ്പബ്ലിക് ദിന ആഘോഷ ത്തിന്‍റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ വിപുല മായ പരിപാടി കള്‍ നടക്കും.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുട്ടി കള്‍ക്കായി ദേശ ഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. ടിജു റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

“ഇന്ത്യ , ലോക ജനാധിപത്യ ത്തിനു മാതൃക” എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പി. പി. ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമാര്‍, ബഷീര്‍ ഹുദവി, ഇബ്രാഹിം എളേറ്റില്‍, ഷാബു കിളിത്തട്ടില്‍, ഇസ്മായില്‍ ഏറാമല, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സേവന മികവിന് മലയാളികളെ ആദരിച്ചു

January 23rd, 2014

siraj-payyoli-winner-of-police-award-ePathram
അബുദാബി : ഇമിഗ്രേഷൻ വിഭാഗത്തിലെ മലയാളി ജീവന ക്കാരായ സിറാജ് പയ്യോളി, മുഹമ്മദ്‌ ബീരാൻ പുതുപ്പറമ്പ എന്നിവരെ മികച്ച സേവന ത്തിന് ആദരിച്ചു.

beeran-puthuparamb-winner-of-abudhabi-police-ePathram
പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ചു നടന്ന പരിപാടിയിൽ കേണൽ സാലെം അലി അൽ ഖതെമി അൽ സാബി രണ്ടു പേർക്കും ഷീൽഡുകൾ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

January 22nd, 2014

akwca-ladies-association-ePathram
അബുദാബി : ഓള്‍ കേരള വിമന്‍സ് കോളജ് അലൂംനെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

യു എ ഇ എക്സ്ചേഞ്ച് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ എലിസബത്ത് ബെറ്റി ഉദ്ഘാടനം ചെയ്തു.

അലൂംനെ പ്രസിഡന്റ് ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് തോമസ് ജോണ്‍, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു. അലൂംനെ ജനറല്‍ സെക്രട്ടറി ഷീലാ മേനോന്‍, ജോയിന്റ് സെക്രട്ടറി ഷൈല സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷോര്‍ട്ട് ഫിലിം മല്‍സരം

January 19th, 2014

short-film-competition-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു എ ഇ അടിസ്ഥാന ത്തില്‍ ഹ്രസ്വ ചലചിത്ര മല്‍സരം സംഘടി പ്പിക്കുന്നു.

മാര്‍ച്ച് ആദ്യ വാര ത്തില്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഹ്രസ്വ സിനിമാ മല്‍സര ങ്ങളിലേക്കുള്ള ചിത്രങ്ങള്‍ മാര്‍ച്ച് 1നു മുമ്പ് കെ. എസ്. സി. ഓഫീസില്‍ എത്തിച്ചിരിക്കണം.

സിനിമ യുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം 5 മിനിറ്റും കൂടിയ സമയ ദൈര്‍ഘ്യം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച മലയാള ത്തില്‍ ഉള്ള ചിത്രം മാത്രമേ പരിഗണിക്കാന്‍ കഴിയൂ.

അഭിനേതാക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാവരും പൂര്‍ണ്ണമായും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവര്‍ ആയിക്കണം.

നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നല്ല നടന്‍, നടി, ബാല താരം, സംഗീതം, എഡിറ്റിംഗ് എന്നീ വിഭാഗ ങ്ങള്‍ക്ക് സമ്മാനം നല്‍കും.

വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക 02 – 631 44 56, 055 – 43 16 860

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക്

January 17th, 2014

accident-epathram
അല്‍ഐന്‍ : അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞു മൂലം സംഭവിച്ച അപകടം ആയിരിക്കും എന്നു കരുതുന്നു.

അപകട ത്തില്‍ പരിക്കേറ്റ വരെ തൊട്ടടുത്ത ആശൂപത്രി യില്‍ പ്രവേശിപ്പിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ വ്യക്ത മായ അകലം പാലിക്കാത്ത താണ് കൂടുതല്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടാന്‍ കാരണമെന്ന് അല്‍ഐന്‍ ഗതാഗത വിഭാഗം പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയ ങ്ങളില്‍ വാഹനം ഓടിക്കുന്നതിനായി പ്രത്യേകം കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനധികൃത ഹൂക്ക : അബുദാബിയില്‍ പരിശോധന കര്‍ശനമാക്കുന്നു
Next »Next Page » ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine