കേര ‘ഇഫ്താര്‍ സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

July 20th, 2014

കുവൈറ്റ് : എറണാകുളം റസിഡന്‍സ് അസോസി യേഷന്‍ (കേര) ഈ വര്‍ഷത്തെ ഇഫ്താര്‍ സ്‌നേഹ സംഗമം കുവൈറ്റിലെ അബ്ബാസിയ ഹയിഡയിന്‍ ഓഡിറ്റോറിയ ത്തില്‍ സംഘടി പ്പിച്ചു.

കുവൈറ്റിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അബ്ദുള്‍ റഹിമാന്‍ തങ്ങള്‍ ഇഫ്താര്‍ സന്ദേശം നല്കി ക്കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

സ്‌നേഹ വിരുന്നില്‍ മാധ്യമ പ്രധിനിധികള്‍, വിവിധ മത നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ഫാ. എബി എ. പോള്‍, സാരഥി പ്രതിനിധി ഷാജി. പി. ഐ, അബ്ദുള്‍ റഹിം എന്നിവര്‍ ആശംസ നേര്‍ന്നു. കേര വൈസ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

അജോ എബ്രഹാം സ്വാഗതം ആശംസിച്ചു. പരിപാടി കള്‍ക്ക് ബിനില്‍ സ്‌കറിയ ഡെന്നിസ്, റിസ്വാന്‍, ബിജു എസ്.പി, രാജീവ്, സോജന്‍ ചാണ്ടി, ഡഗ്ലാസ്, ശശി കുമാര്‍, ഹംസ കോയ എന്നിവര്‍ നേതൃത്വം നല്‍കുകയും ബോബി പോള്‍ നന്ദി പ്രകാശി പ്പിക്കുക യും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on കേര ‘ഇഫ്താര്‍ സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

July 11th, 2014

logo-isc-abudhabi-epathram
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ നോമ്പ് തുറ സംഘടി പ്പിച്ചു.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. ഐ. എസ്. സി. മുൻ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, അബുദാബി കമ്യൂണിറ്റി പോലീസ് ഉദ്യോഗ സ്ഥർ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഐ. എസ്. സി. ഖുറാന്‍ മത്സര പരിപാടി യുടെ രക്ഷാധി കാരി ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൂറി, അബ്ദുള്ള അല്‍ സാബി, മാര്‍ത്തോമാ ചര്‍ച്ച് വികാരി പ്രകാശ് അബ്രഹാം, ഫാ. ജിബി വര്‍ഗീസ്, ഫാ. സി. സി. ഏലിയാസ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങീ സമൂഹ ത്തിലെ നാനാ തുറകളിലെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

July 10th, 2014

ഉമ്മുൽ ഖുവൈൻ : പ്രമുഖ പണ്ഡിതൻ അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം ഉമ്മുൽ ഖുവൈൻ ജംഇയ്യ മദീന പോലിസ്സ്റ്റേഷന് പിന്നിലുള്ള അഹ്മദ് ബിൻ റാഷിദ് അൽ മുഅല്ല മസ്ജിദിൽ ജൂലായ്12 ശനിയാഴ്ച രാത്രി പത്തു മണിക്ക് നടക്കും.

സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഉമ്മുൽ ഖുവൈൻ ഘടകവും ഇന്ത്യൻ ഇസ്ലാമിക് സെന്ററും സംയുക്ത മായി സംഘടി പ്പിക്കുന്ന പരിപാടി ശ്രവി ക്കാനായി സ്ത്രീ കൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 050 72 61 521 (അബ്ദുൽ സലാം)

- pma

വായിക്കുക: ,

Comments Off on അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

July 10th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖല യുടെ വികസന ത്തിനായി പ്രവര്‍ത്തി ക്കുന്ന ഐറീന യില്‍ (ഇന്‍റര്‍ നാഷനല്‍ റിന്യൂവബിള്‍ ഏജന്‍സി) ഇന്ത്യ സ്ഥിരാംഗ മായി.

അബുദാബി ആസ്ഥാന മായുള്ള ഐറീന യില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

130ഓളം ലോക രാജ്യ ങ്ങള്‍ അംഗ ങ്ങളായ ഐറീന യുടെ പത്തൊന്‍പതാമത് സ്ഥിരാംഗ മായാണ് ഇന്ത്യ മാറിയത്. ഐറീന ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ ഇതു സംബന്ധിച്ച അധികാര പത്രം ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അമീനിന് ടി. പി. സീതാറാം കൈമാറി.

ഭാവിയെ മുന്നില്‍ നിര്‍ത്തി നില നില്‍ക്കാവുന്ന ഊര്‍ജ മേഖല ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാറു കളുടെ കൂട്ടായ്മ യാണ് ഐറീന. പുനരുപയോഗ ഊര്‍ജ മേഖല യില്‍ അന്തര്‍ ദേശീയ സഹകരണ ത്തിനുള്ള ഇടം സൃഷ്ടിക്കുക യാണ് ഐറീന ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു

July 9th, 2014

അബുദാബി : മിന മാളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ ത്തനം ദുബായ് വാഫി മാളി ലേക്ക് മാറ്റുന്നു.

സൗദി അറേബ്യ യിലേക്കുള്ള വിസാ നടപടി കള്‍ നടത്തി ക്കൊടുക്കുന്ന കമ്പനി യാണിത്. ഇനി മുതല്‍ വിസ സംബ ന്ധ മായ എല്ലാ പ്രവര്‍ത്തന ങ്ങളും ദുബായ് ഓഫീസില്‍ വെച്ചാ യിരിക്കും നടത്തുക.

മിന ഓഫീസില്‍ തീപ്പിടുത്തം ഉണ്ടായ സാഹ ചര്യ ത്തില്‍ ആണിത്. പുനര്‍ നിര്‍മാണ പ്രവ ര്‍ത്ത നങ്ങള്‍ പൂര്‍ത്തി യാവുന്നതോടെ അബുദാബി യിലേക്ക് പ്രവര്‍ത്തനം വീണ്ടും സജ്ജ മാക്കു മെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

സൗദി വിസ അപേക്ഷ കര്‍ക്ക് അബുദാബി യില്‍ നിന്ന് ദുബായി ലേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്.

- pma

വായിക്കുക: ,

Comments Off on വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു


« Previous Page« Previous « പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ്‌ 27ന്
Next »Next Page » ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine