സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

January 10th, 2014

doctor-shamseer-vayalil-receiving-pravasi-bharatheeya-samman-ePathram
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോക്ടർ വി. പി. ഷംസീറിന് ലഭിച്ചു. അബുദാബി ബുര്‍ജീല്‍, എൽ. എൽ. എച്ച്. എന്നീ ആശു പത്രി ഗ്രൂപ്പു കളുടെ ചെയര്‍മാനും കൊച്ചി ലേക് ഷോര്‍ ആശുപത്രി യുടെ വൈസ് ചെയര്‍മാനുമായ ഡോ. വി. പി. ഷംസീര്‍, പ്രമുഖ വ്യവസായി യും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായ എം. എ. യൂസഫലി യുടെ മരുമകനാണ്.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫില്‍ നിന്ന് മൂന്ന് പേര്‍ക്ക് ലഭി ച്ചിട്ടുണ്ട്. ശംസീറിനെ കൂടാതെ സൌദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിഹാബ് കൊട്ടുകാട്, ബഹ്റൈനിലെ വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവർ അടക്കം 14 പേരെ യാണ് അവാർഡി നായി ഇപ്രാ വശ്യം തെരഞ്ഞെടുത്തത്.

2010 – 2011 വർഷ ങ്ങളിൽ ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക്  എൽ. എൽ. എച്ച്. ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് അബുദാബി കണ്‍വെന്‍ഷന്‍

January 9th, 2014

അബുദാബി : ഉത്തര മലബാറിലെ പ്രമുഖ മത ഭൗതീക പഠന കലാലയ മായ മലബാര്‍ ഇസ്ലാമിക് കോംപ്ളക്സിന്റെ (എം. ഐ. സി.) പ്രചരണാര്‍ത്ഥം അബുദാബി യില്‍ ബഹു ജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

എം. ഐ. സി. യുടെ അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 9 വ്യാഴം, വൈകീട്ട് 7.30 ന് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സ്ഥാപന ത്തിന്റെ മുഖ്യ കാര്യ ദര്‍ശി കളുമായ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരിയും മൗലാനാ യു. എം. അബ്ദു റഹ്മാന്‍ മൗലവി യും മുഖ്യാതിഥികള്‍ ആയി സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘വിന്റര്‍ ഫെസ്റ്റ് 2014’ റാസല്‍ഖൈമ യില്‍

January 9th, 2014

ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു. എം. സി ) ദുബായ് പ്രോവിന്‍സിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ക്രിസ്തുമസ് – പുതു വല്‍സര ആഘോഷ ങ്ങള്‍ ‘വിന്റര്‍ ഫെസ്റ്റ് 2014’ എന്ന പേരില്‍ റാസല്‍ഖൈമ ആര്‍. വി. റിലാക്‌സ് ക്യാമ്പി ങ്ങില്‍ ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. പതിനാലു ലോക ഭാഷകളില്‍ ഗാന ങ്ങള്‍ ആലപിക്കുന ചാള്‍സ് ആന്‍റണി മുഖ്യ അതിഥിയായി പങ്കെടുക്കും.

ക്രിസ്തുമസ് കരോള്‍, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും വനിതാ വിഭാഗം ഒരുക്കുന്ന കുടുംബ ശ്രീ മോഡല്‍ തട്ടു കടയും ഉണ്ടാകും. ഗിന്നസ്ബുക്ക് റെക്കോര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്ത കരായ മിഥുന്‍, സിന്ധു എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഡബ്ല്യു. എം. സി. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ. ജലാലുദീന്‍, ജനറല്‍സെക്രട്ടറി സി. യു. മത്തായി, , ഡബ്ല്യു. എം. സി. ദുബായ് പ്രോവിന്‍സ് പ്രസിഡന്‍റ് ഡോ. ജോര്‍ജ് കളിയാടാന്‍, ട്രഷറര്‍ ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാള്‍സ് പോള്‍ (055 22 30 792), സി. യു. മത്തായി (055 99 57 664)എന്നിവരെ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പ്രവര്‍ത്തന അനുമതിയില്ല: ഒ. ഐ. സി. സി. പിരിച്ചു വിട്ടു

January 8th, 2014

oicc-logo-ePathram

ദുബായ് : ദുബായ് സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ. ഐ. സി. സി.) യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പിരിച്ചു വിട്ടു.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും ഇതോടെ നിര്‍ത്തുന്നതായും, താന്‍ സ്ഥാനം രാജി വെക്കുന്നതായും പ്രസിഡന്‍റ് എം. ജി. പുഷ്പാകരന്‍ അറിയിച്ചു. ദുബായ് സര്‍ക്കാരിനു കീഴിലുള്ള കമ്യുണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി. ഡി. എ.) യില്‍ നിന്ന് ലൈസന്‍സ് ലഭിച്ച സംഘടനകള്‍ക്ക് മാത്രമേ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിയമം കര്‍ശനം ആക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ ശക്തമായ മഴ
Next »Next Page » എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine