യു എ ഇ ദേശീയ ദിനാഘോഷം നാഷണല്‍ തിയ്യേറ്ററില്‍

November 25th, 2013

uae-national-day-celebration-ePathram
അബുദാബി : ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്‍റര്‍ യു. എ. ഇ. ദേശീയ ദിനം ആഘോഷിക്കുന്നു. നവംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതല്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടി യില്‍ ഇന്ത്യ യില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഇന്ത്യന്‍ – അറബ് സാംസ്‌കാര ങ്ങളുടെ സവിശേഷതകള്‍ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടിയും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യേശുദാസിന്റെ സംഗീത ക്കച്ചേരി ഹൃദ്യമായ അനുഭവമായി

November 24th, 2013

അബുദാബി : കല അബുദാബി സംഘടിപ്പിച്ച ‘കലാഞ്ജലി-2013’ എന്ന പരിപാടി യിലെ യേശുദാസിന്റെ സംഗീത ക്കച്ചേരി ആസ്വാദക സദസ്സിന് ഹൃദ്യമായ അനുഭവമായി. ‘സരസാംഗി’ വര്‍ണ ത്തില്‍ പാടി ത്തുടങ്ങി ഹരിവരാസന ത്തില്‍ അവസാനിപ്പിച്ച ‘ഗന്ധര്‍വ നാദം’ മൂന്നുമണിക്കൂര്‍ നീണ്ടു നിന്നു. 73 വയസ്സിന്റെ നിറവിലും അഭൗമ സംഗീത ത്തിന്റെ മാസ്മര ലഹരി യാണ് യേശുദാസ് ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്.

ഒരു ദശാബ്ദ ക്കാലത്തെ ഇടവേള യ്ക്കു ശേഷ മാണ് യേശുദാസ് അബുദാബി യില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. മഹാദേവ ശര്‍മ (വയലിന്‍), കെ. വി. പ്രസാദ് (മൃദംഗം), തൃപ്പൂണിത്തുറ രാധാ കൃഷ്ണന്‍(ഘടം), അനില്‍ പയ്യന്നൂര്‍, ശര്‍മ (തംബുരു) എന്നിവര്‍ യേശുദാസിന് സംഗീത ക്കച്ചേരിയില്‍ അകമ്പടിയായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. വി. ഹാജി സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് വ്യാഴാഴ്ച ആരംഭിക്കും

November 20th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ എം സി സി സംഘടി പ്പിക്കുന്ന പ്രഥമ എ വി ഹാജി സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് നവംബർ 21 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഖാലിദിയ സ്പിന്നീസിനു സമീപ ​ ​മുള്ള കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ ആരംഭിക്കും.

മേളയിൽ യു എ ഇ യിലെ വിവിധ ക്ലബ്ബു കൾക്കും സ്ഥാപന ങ്ങൾക്കും വേണ്ടി ടീമുകൾ മാറ്റുരക്കും. വ്യാഴം വെള്ളി ദിവസ ങ്ങളിലായി വൈകുന്നേരം 6 മണി മുതല്‍ 12 വരെ ​ ​യാണ് ടൂര്‍ണമെന്‍റ് നടക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡിസംബര്‍ രണ്ടിന് സല്യൂട്ട് യു. എ. ഇ.

November 20th, 2013

uae-national-day-celebration-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ത്തില്‍ ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ‘സല്യൂട്ട് യു. എ. ഇ.’ എന്ന പരിപാടി സംഘടി പ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോ റിയ ത്തില്‍ വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളോടെ യാണ് ആഘോഷം.

പരിപാടി യുടെ ടിക്കറ്റ് വിതരണോദ്ഘാടനം ഷാര്‍ജ യില്‍ നടന്നു. പ്രസിഡന്‍റ് ഷംജി എലൈറ്റ്, ജനറല്‍ സെക്രട്ടറി ബാല ഉള്ളാട്ടില്‍, സംഘാടക സമിതി അധ്യക്ഷന്‍ കബീര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ കെ ജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്

November 19th, 2013

അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന എ കെ ജി മെമ്മോറിയൽ ഫോർ എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 29, 30 തിയ്യതി കളി ലായി കെ എസ് സി അങ്കണ ത്തിൽ നടക്കും.

12 വയസു മുതൽ 18 വയസു വരെ ജൂനിയർ, 18 വയസിനു മുകളിൽ സീനിയർ എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളിയായി യു എ ഇ യിലെ വിവിധ എമിരേറ്റു കളിൽ നിന്നും അമ്പതോളം ടീമുകൾ മത്സര ത്തിൽ പങ്കെടുക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ കേരള സോഷ്യൽ സെന്ററു മായി 02 631 44 55, 050 79 20 963 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാഹിത്യോത്സവിന് സമാപനം : അല്‍ വഹ്ദ സെക്ടര്‍ ചാമ്പ്യന്മാര്‍
Next »Next Page » അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം : ശൈഖ് മുഹമ്മദ്‌ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine