പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം

April 6th, 2012

samskara-qatar-logo-epathram
ദോഹ : പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ പ്രായ പരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തും എന്ന് പ്രവാസി കാര്യമന്ത്രി കെ. സി. ജോസഫിന്റെ പ്രസ്താവന, സംസ്‌കാര ഖത്തര്‍ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഫലം ആണെന്ന് പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന് കേരള ത്തില്‍ സ്ഥിര താമസം ആക്കിയവര്‍ എന്നിവര്‍ ക്കാണ് പദ്ധതി യില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18 നും 55 നും മദ്ധ്യേ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷി തത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ട രീതിയില്‍ പ്രവാസികളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി, ക്ഷേമനിധി യുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്ന തിനായി സംഘടനാ പ്രതിനിധി കള്‍ ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധി യെ കുറിച്ച് ബോധവത്കരണം നടത്തി വരികയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ അടിസ്ഥാന ത്തിലാണ് മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

ക്ഷേമനിധി അപേക്ഷാ ഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് ‘Non Resident Keralite Welfare Fund’ എന്ന പേരില്‍ തിരുവനന്ത പുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യ ത്തിലുള്ള വിസയോടു കൂടിയ പാസ്‌പോര്‍ട്ട് കോപ്പിയും സഹിത മാണ് വിദേശ ത്തുള്ളവര്‍ ക്ഷേമ നിധി അംഗത്വ ത്തിന് അപേക്ഷിക്കേണ്ടത്.

എമ്പസി അറ്റസ്‌റ്റേഷന്‍ ഒഴിവാക്കിയ തിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram 69 50 03 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.

ജനന തിയ്യതിയും വയസ്സും തെളിയിക്കാന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗി ക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ള വര്‍ക്കും വിദേശത്തു നിന്ന് നാട്ടില്‍ മടങ്ങി എത്തിയ വര്‍ക്കും ഇന്ത്യ യിലെ മറ്റു സംസ്ഥാന ങ്ങളിലുള്ള വര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറ ങ്ങളുണ്ട്.

അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമ നിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ് പൂര്‍ത്തി യാകുമ്പോള്‍ അംഗ ങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതാണ് പ്രവാസി ക്ഷേമനിധി പദ്ധതി.

പ്രവാസി ക്ഷേമ നിധിയെ കുറിച്ചുള്ള സംശയ ങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനായി ഖത്തറില്‍ ബന്ധപ്പെടുക : അഡ്വ. ജാഫര്‍ഖാന്‍ – 55 62 86 26,  77 94 21 69, അഡ്വ. അബൂബക്കര്‍ – 55 07 10 59, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ – 55 19 87 804.

സംസ്‌കാര ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വടകരോത്സവം 2012

April 3rd, 2012

vatakarolsavam-2012-nri-vatakara-ePathram
ദുബായ്: വടകര നിവാസികളുടെ പ്രവാസി കൂട്ടായ്മ വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് ദശവാര്‍ഷികം ‘വടകരോത്സവം 2012’ എന്ന പേരില്‍ ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന കലാ – കായിക – സാഹിത്യ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പത്തിന പരിപാടികള്‍ പ്രമുഖ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 4 ബുധനാഴ്ച രാത്രി 8 മണിക്ക് ദേര അല്‍ ദീക് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടി യില്‍ ബഷീര്‍ തിക്കോടി, സത്യന്‍ മാടക്കര തുടങ്ങി യവരും യു. എ. ഇ. യിലെ സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സുബൈര്‍ വെള്ളിയോട്. 050 25 42 162

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളി യുടെ നേര്‍ച്ചവിളക്ക് പ്രകാശനം ചെയ്തു

April 2nd, 2012

jaleel-ramanthali-nercha-vilakku-book-release-ePathram
അബുദാബി : നിരന്തര മായ വായന യിലൂടെയാണ് മാനവ സമൂഹം സാംസ്‌കാരിക ഔന്നത്യം കൈവരിക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി. ഓ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

ദൃശ്യ – ശ്രാവ്യ മാധ്യമ ങ്ങള്‍ പലപ്പാഴും വിസ്മൃതി യില്‍ ലയിക്കുമ്പോള്‍ അച്ചടി മഷി പുരണ്ടവയാണ് കാലത്തെ അതി ജീവിക്കുന്നത്. ഓരോ പുസ്തകവും അനുഭവ ത്തിന്റെ ഓരോ വന്‍കര യാണ് – അദ്ദേഹം പറഞ്ഞു.

ജലീല്‍ രാമന്തളി യുടെ ‘നേര്‍ച്ചവിളക്കി’ന്റെ ആദ്യപ്രതി അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കറിന് നല്‍കി പ്രകാശനം നിര്‍വ്വ ഹിക്കുക യായിരുന്നു അദ്ദേഹം. ചിരന്തന സാംസ്‌കാരിക വേദിയുടെ പതി മൂന്നാമത്തെ പ്രസിദ്ധീകരണ മാണ് നേര്‍ച്ച വിളക്ക്.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചു നടന്ന പരിപാടി യില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അയിഷ സക്കീര്‍ പുസ്തക പരിചയം നടത്തി.

എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍, യേശുശീലന്‍, കരപ്പാത്ത് ഉസ്മാന്‍, അസ്‌മോ പുത്തന്‍ചിറ, ഷറഫുദ്ദീന്‍ മംഗലാട്, സഫറുല്ല പാലപ്പെട്ടി, കെ. എച്ച്. താഹിര്‍, നാസര്‍ പരദേശി, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

jaleel-ramanthali-at-book-release-nercha-vilakku-ePathram

രചയിതാവ്‌ ജലീല്‍ രാമന്തളി മറുപടി പ്രസംഗം നടത്തി. ചിരന്തന ജനറല്‍ സെക്രട്ടറി വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം സമൂഹ ത്തിന്റെ എല്ലാ ശ്രേണിയിലും പെട്ട വലിയൊരു സദസ്സ് പരിപാടി വേറിട്ടൊരു അനുഭവമാക്കി.

- pma

വായിക്കുക: ,

1 അഭിപ്രായം »

അക്കാഫ് കോളേജ് ഡേ

March 30th, 2012

ദുബായ്: ഓള്‍ കേരളാ കോളേജസ് അലുംനി ഫോറ (അക്കാഫ്) ത്തിന്റെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന അക്കാഫ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കലാലയ സ്മരണ കളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി കളെ കൂട്ടിക്കൊണ്ടു പോകുന്നതി നായി ‘അക്കാഫ് കോളേജ് ഡേ’ എന്ന പരിപാടി ഒരുക്കും.

മാര്‍ച്ച് 30 വെള്ളിയാഴ്ച വൈകിട്ട് 3 മുതല്‍ രാത്രി 11 വരെ ഖിസൈസ് ഇത്തിസാലാത്ത് അക്കാദമി യിലാണ് പരിപാടികള്‍.

കേരള ത്തിലെ 55-ല്‍ പരം കോളേജു കളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ യാണ് അക്കാഫ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയ ഗായകരായ ദുര്‍ഗ വിശ്വനാഥ്, ശ്രീനാഥ് വരുണ്‍, പ്രവാസി ഗായകരായ ഷൈമാ റാണി, രവി എന്നിവര്‍ പങ്കെടുക്കും. ചിരിയുടെ മാലപ്പടക്കവുമായി രമേഷ് പിഷാരടിയും എത്തുന്നുണ്ട്.

വിവിധ കോളേജ് അലുംനികള്‍ ഒരുക്കുന്ന തനതു നാടന്‍ വിഭവങ്ങള്‍ ലഭിക്കുന്ന തട്ടുകടകള്‍, കുട്ടികള്‍ക്കായി വിവിധ കളികള്‍, കാണികളെ ഹരം കൊള്ളിക്കുന്ന വടംവലി മത്സരം തുടങ്ങിയവയും കോളേജ് ഡേയ്ക്ക് മിഴിവേകും. വൈകിട്ട് ആറിന് പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‘കോളേജ് ഡേ’ ജനറല്‍ കണ്‍വീനര്‍ പി. മധുസൂദനന്‍ (050 – 65 36 757), കോഡിനേറ്റര്‍ ചാള്‍സ് പോള്‍ (055 – 22 30 792) എന്നിവരെ വിളിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : പുതിയ ഭാരവാഹികള്‍

March 30th, 2012

quilandi-nri-forum-logo-ePathram ഷാര്‍ജ : യു. എ. ഇ. യിലെ കൊയിലാണ്ടി നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം’ വാര്‍ഷിക ജനറല്‍ ബോഡി യോഗം അജ്മാന്‍ ബിന്റ്റ് അല്‍ ഖലീജ് വര്‍ക്ക്‌ ഷോപ്പ് ഓഡിറ്റോറിയ ത്തില്‍ നടന്നു.

2012-13 വര്‍ഷത്തെ പുതിയ ഭാരവാഹികളായി രതീഷ്‌ കുമാര്‍ (പ്രസിഡന്റ്), മുസ്തഫ പൂക്കാട് (ജന.സിക്ര), അബൂബക്കര്‍ സിദ്ദീഖ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിയാസ് ഹൈദറിന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 28 അംഗ ങ്ങളുള്ള സെന്‍ട്രല്‍ കമ്മിറ്റിയും 50 അംഗങ്ങളുള്ള ജനറല്‍ കൌണ്സിലും രൂപീകരിച്ചു.

വിവിധ റിപ്പോര്‍ട്ട്‌ അവതരണങ്ങള്‍ക്കു ശേഷം നടന്ന ചര്‍ച്ചകളില്‍ ഹാഷിം പുന്നക്കല്‍, ദേവാനന്ദ്‌ തിരുവോത്ത്‌, ദിനേശ് നായര്‍, ജലീല്‍ മഷ്ഹൂര്‍, വീരമണി മേനോന്‍, അബ്ദുല്‍ കാദര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ബാബുരാജ്‌ കുനിയിങ്കല്‍ സ്വാഗതവും ലത്തീഫ് ടി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മട്ടന്നൂരിന്റെ തായമ്പകയും രാജശ്രീ വാര്യരുടെ ലങ്കാലക്ഷ്മിയും അബുദാബി യില്‍
Next »Next Page » അബുദാബി പുസ്തക മേളക്ക് തുടക്കമായി »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine