അബുദാബി കൊടുവള്ളി കൂട്ടായ്മ

April 17th, 2012

അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ K A P C (കൊടുവള്ളി ഏരിയ പ്രവാസി കൌണ്‍സില്‍ ) അബുദാബി കമ്മിറ്റി യുടെ കുടുംബ സംഗമവും ജനറല്‍ ബോഡി യും ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷത വഹിക്കും. കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് അംഗങ്ങളുടെ കലാ പരിപാടികളും ഉണ്ടാകും.

കോഴിക്കോട് ജില്ല യിലെ കൊടുവള്ളി, കിഴക്കോത്ത്,പന്നൂര്‍, എളേറ്റില്‍ വട്ടോളി, പാലങ്ങാട്, നരിക്കുനി, കുന്ദമംഗലം, ചേന്ദമംഗലൂര്‍, പൂനൂര്‍, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ഉണ്ണികുളം, ബാലുശ്ശേരി, ഓമശ്ശേരി, മാനിപുരം എന്നീ സ്ഥലങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കളുടെ കൂട്ടായ്മയാണ് K A P C.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : റഫീക് കൊടുവള്ളി 050 77 24 025. ബഷീര്‍ ഈങ്ങാപ്പുഴ 050 23 51 052. കുട്ടി എളേറ്റില്‍ 055 61 26 283.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു

April 15th, 2012

award-to-photo-grapher-chettuwa-manaf-ePathram

ദുബായ് : ചേറ്റുവ നിവാസികളുടെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ചേറ്റുവ സ്നേഹ സംഗമ’ ത്തില്‍ ഫോട്ടോഗ്രാഫര്‍ നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു. ഷാര്‍ജ യില്‍ ഗള്‍ഫ്‌ റ്റുഡേ ദിനപത്ര ത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന നിഷാം അബ്ദുല്‍ മനാഫ് ചേറ്റുവ സ്വദേശിയാണ്.

dsf-photo-graphy-award-2012-to-nisham-chettuwa-ePathram

ശൈഖ് മാജിദ് ബിന്‍ മുഹമ്മദ്‌ അല്‍ മഖ്തൂമില്‍ നിന്നും നിഷാം അബ്ദുല്‍ മനാഫ് പുരസ്കാരം ഏറ്റുവാങ്ങുന്നു

2012 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി നോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഗ്രാഫി മത്സര ത്തില്‍ സെലിബ്രേഷന്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം നേടിയത് നിഷാം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിയാല്‍ മറുപടി പറയണം : വെയ്ക്ക്

April 13th, 2012

kial-kannur-airport-epathram

ദുബായ്: കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) ഓഹരി വില്പനയ്ക്കായി ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന കിയാല്‍ മാനേജിംഗ് ഡയറക്ടറുടെ പത്രപ്രസ്താവന തീര്‍ത്തും നിരുത്തരവാദ പരവും പ്രതിഷേധാര്‍ഹവും ആണെന്ന് കണ്ണൂര്‍ ജില്ല പ്രവാസി അസോസിയേഷന്‍ ‘വെയ്ക്ക്’ പ്രസ്താവനയില്‍ പറഞ്ഞു. കിയാല്‍ ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് ഡ്രാഫ്റ്റ് സ്വീകരിച്ചു ഓഹരി ഉടമകള്‍ക്ക് മറുപടി അയച്ചു എന്നതിന് ബഹുമാനപ്പെട്ട എം. ഡി. മറുപടി പറയണം. വിദേശ മലയാളികളുടെ കോടികളുടെ ഓഹരി നിക്ഷേപം തടഞ്ഞു വെച്ചതിനു കിയാല്‍ മേധാവിക്ക് എന്ത് മറുപടി പറയാനുണ്ടെന്നും കോടികളുടെ ഡ്രാഫ്റ്റ് സമയ പരിധി കഴിഞ്ഞു ഓഹരി ഉടമകള്‍ക്ക് സാമ്പത്തിക മായി ഗുണകരമായില്ലെങ്കില്‍ അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കാന്‍ കിയാലിനു കഴിയും എന്നും ‘വെയ്ക്ക്’ പ്രസ്താവനയില്‍ ചോദിച്ചു.

വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു

April 8th, 2012

book-release-of-fazil-compassum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എസ്. എ. ഖുദ്സി യില്‍ നിന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി, കെ. എസ്. സി. ലൈബ്രേ റിയന്‍ കെ. വി. ബഷീര്‍, സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിവില്‍ നിന്നും വിത്യസ്തമായി രണ്ടു പ്രമുഖ സാംസ്കാരിക സംഘടനകളുടെ ലൈബ്രേറിയന്‍മാര്‍ പുസ്തകം സ്വീകരിച്ചത്‌ ശ്രദ്ധേയമായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാര ജേതാവ് കൂടിയായ പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം ചെയ്തു.

book-release-of-fazil-audiance-ePathram

ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അസ്മോ പുത്തഞ്ചിറ, ടി. പി. ഗംഗാധരന്‍, ടി. കൃഷ്ണകുമാര്‍, നൗഷാദ്, അനൂപ്‌ ചന്ദ്രന്‍, ശശിന്‍സ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോവലിസ്റ്റ് ഫാസില്‍ മറുപടി പ്രസംഗം ചെയ്തു. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കിയ ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറി. എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിച്ചത്. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തു കാരിലൂടെ

April 8th, 2012

akber-kakkattil-at-vatakara-nri-meet-2012-ePathram
ദുബായ് : മാതൃ ഭാഷ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ പ്രസക്തമാണ് പ്രാദേശിക ഭാഷ കളുടെ സംരക്ഷണവും എന്ന് സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക കൂട്ടായ്മകള്‍ അതതു ദേശത്തെ ഭാഷയേയും സംസ്‌കാര ങ്ങളെ യുമാണ് സംരക്ഷിച്ചു നിര്‍ത്തുന്നത്.

അതു കൊണ്ടാണ് നാട്ടിലേക്കാള്‍ കൂടുതല്‍ വായനകളും സംവാദങ്ങളും ഗള്‍ഫില്‍ നടക്കുന്നത്. വീട്ടില്‍ മാതൃഭാഷ സംസാരിക്കണം എന്നല്ല നാട്ടുഭാഷ സംസാരി ക്കണം എന്നാണ് പറയാറുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ സംസ്‌കാരവും ഭാഷയും വാണിജ്യ വത്കരണത്തിന് വിധേയ മാവുമ്പോള്‍ ഇത്തരം സ്വാധീന ത്തില്‍ നിന്ന് ഭാഷയെയും പ്രത്യേകിച്ച് പ്രാദേശിക ഭാഷ കളെ സംരക്ഷിച്ചു നിര്‍ത്തുന്നത് എഴുത്തുകാരാണ്.

വടകര എന്‍. ആര്‍. ഐ. ഫോറം ദശവാര്‍ഷികം ‘വടകരോത്സവം 2012’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അക്ബര്‍ കക്കട്ടില്‍.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമകാലിക പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബഷീര്‍ തിക്കോടി, സത്യന്‍ മാടാക്കര തുടങ്ങിയവരും പലസ്തീനിലെയും അറബ് ദേശ ത്തെയും മാറ്റങ്ങളെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എം. സി. എ. നാസര്‍ അദ്ദേഹ ത്തിന്റെ വിദേശ പര്യടന ങ്ങളെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു.

അക്ബര്‍ കക്കട്ടിലിന് ഇസ്മയില്‍ പുനത്തില്‍ ഉപഹാരം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, നൗഷാദ്, ബാബു പീതാംബരന്‍, സമദ് പയ്യോളി, ഇസ്മയില്‍ ഏറാമല, സാദിഖ് അലി, ചന്ദ്രന്‍ ആയഞ്ചേരി, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍, മുഹമ്മദ് വി. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍
Next »Next Page » കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine