ദുബായ് : ദുബായ് വായനക്കൂട്ടം (കേരള റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് അസോസിയേഷന്‍) പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്‍റ് അഡ്വ : ജയരാജ് തോമസ്. ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ്.
ദുബായ് : ദുബായ് വായനക്കൂട്ടം (കേരള റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് അസോസിയേഷന്‍) പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്‍റ് അഡ്വ : ജയരാജ് തോമസ്. ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ്.
- pma
ദുബായ് : യു. എ. ഇ. യില്‍ നാല്പതു വര്‍ഷം പിന്നിട്ട ഒന്‍പതു പേര്‍ ഒരേ വേദി യില്‍ ഒത്തു ചേര്‍ന്ന് അനുഭങ്ങള്‍ പങ്കുവെച്ചപ്പോള്‍ സദസ്സിനൊരു പുത്തന്‍ ഉണര്‍വ്വ്. യു. എ. ഇ. നാല്പതാം ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി സ്വരുമ ദുബായ് സംഘടിപ്പിച്ച ചടങ്ങില്‍ വര്‍ക്കല സത്യന്‍, ദാവൂദ് വലിയ പറമ്പില്‍, കൃഷ്ണന്‍ കോടഞ്ചേരി, എം. പി. സേതുമാധവന്‍, യഹിയ സെയ്തു മുഹമ്മദ്, ടി. വി. മദനന്‍, എം. എ. ഖാദര്‍, ഇസ്മായില്‍ പുനത്തില്‍, മുസ്തഫ തൈക്കണ്ടി എന്നിവരെ ആദരിച്ചു.
കെ. എ. ജബ്ബാരി, ചന്ദ്രന്‍ ആയഞ്ചേരി, ശുക്കൂര്‍ ഉടുമ്പന്തല, നാസര്‍ പരദേശി, ഇസ്മായില്‍ ഏറാമല, കമല്‍ റഫീഖ്, ഇ. കെ. ദിനേശന്‍, റഫീഖ് മേമുണ്ട, രാജന്‍, ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി അതിഥികളെ പരിചയ പ്പെടുത്തി. ഹുസൈനാര്‍ പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും റീന സലിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
- pma
വായിക്കുക: പ്രവാസി, സ്വരുമ ദുബായ്
ദുബായ് : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത് എയര്‍ കണ്ടീഷനിംഗ് രംഗത്ത് ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ് എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.
വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.
ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- ജെ.എസ്.
വായിക്കുക: expat, nri, personalities, ജീവകാരുണ്യം, പ്രവാസി, ബഹുമതി
അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
- ജെ.എസ്.
അബുദാബി : ഗള്‍ഫ് മേഖലക്കു വേണ്ടി മാത്രം ദുബായില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ തീരുമാനമായി എന്ന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു. കേന്ദ്ര പ്രവാസി കാര്യ മന്ത്രാ ലയം വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല അവഗണിക്ക പ്പെടുന്നു എന്ന പരാതി ഇതോടെ തീരും.
2012 ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ സമ്മേളനം നടത്താനാണ് സാധ്യത. ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അംബാസിഡര്‍ ഇക്കാര്യം അറിയിച്ചത്.
യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍ മാരും പ്രവാസി കളില്‍ നിന്നുള്ള പ്രതിനിധികളും ദുബൈ സമ്മേളന ത്തില്‍ പങ്കെടുക്കും. ഇതിലൂടെ ഗള്‍ഫ് മേഖല യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ കഴിയും.
തൊഴില്‍ മേഖല യില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണ്യ ത്തിന്‍റെ ബഹു ഭൂരിഭാഗവും ഗള്‍ഫ് മേഖല യില്‍ നിന്നാണ്. എന്നാല്‍ ഇതിന് അനുസരിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല യില്‍ നിന്നുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നില്ല എന്ന് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യ ത്തിലാണ് ദുബായില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രവാസികാര്യ വകുപ്പ് ശ്രമം തുടങ്ങിയത്.
- pma
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലെറ്റ്, പ്രവാസി, യു.എ.ഇ.