അബുദാബി : പ്രവാസ ലോകത്തു നിന്നുള്ള രണ്ടു യുവ പ്രതിഭകള്‍ ചേര്‍ന്ന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രഥമ സംരംഭമായ മാപ്പിളപ്പാട്ട് ആല്‍ബം ‘പ്രിയമുള്ളൊരാള്‍ക്ക്’ ജുലൈ ആദ്യവാരം ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ് ഗള്‍ഫില്‍ റിലീസ് ചെയ്യും. ന്യൂടോണ്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച ഈ ആല്‍ബം ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ് തന്നെയാണ് കേരളത്തിലും പുറത്തിറക്കി യിരിക്കുന്നത്.
മാപ്പിളപ്പാട്ടിന്‍റെ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിപ്പോകാതെ തന്നെ പുതിയ തലമുറയിലെ ഗാനാ സ്വാദകര്‍ക്കും കൂടെ ഇഷ്ടപ്പെടും വിധം ചിട്ടപ്പെടുത്തി യിരിക്കുന്ന എട്ടു ഗാനങ്ങള്‍ ഈ ആല്‍ബത്തില്‍ ഉണ്ട്.
മാപ്പിളപ്പാട്ടു ഗാനശാഖയിലെ ശ്രദ്ധേയനായ ഗാനരചയിതാവ് ജലീല്‍. കെ. ബാവ ഇതിലെ രണ്ടു ഗാനങ്ങള്‍ എഴുതി. മറ്റു ആറു പാട്ടുകള്‍ സംഗീത സംവിധായകന്‍ കൂടിയായ ഷഫീഖ് രചിച്ചിരിക്കുന്നു. ഗിറ്റാറിസ്റ്റ് സുനില്‍ ഓര്‍ക്കസ്ട്ര ചെയ്തിരിക്കുന്നു. രണ്ടു ഗാനങ്ങള്‍ മറ്റു ഗായകരുടെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു കൊണ്ട് മൊത്തം 10 പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സംഗീത സംവിധായകര്‍ : ഷഫീക്ക് - റിയാസ്
അബുദാബി യില്‍ ജോലി ചെയ്യുന്ന ഷഫീക്ക്, ഷാര്‍ജ യില്‍ ജോലിയുള്ള റിയാസ് എന്നിവര്‍ ചേര്‍ന്നാണ്‘പ്രിയമുള്ളൊരാള്‍ക്ക്’ തയ്യാറാക്കി യിരിക്കുന്നത്.
കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഷഫീക്ക് റിയാസ് കൂട്ടുകെട്ട്, നിരവധി വര്‍ഷങ്ങളുടെ നിരന്തര പരിശ്രമ ത്തിലൂടെ ഒരുക്കി യെടുത്ത ഈ ആല്‍ബ ത്തില്‍ പ്രശസ്ത പിന്നണി ഗായകര്‍ കൂടിയായ അഫ്സല്‍, വിധുപ്രതാപ്, ഓ. യു. ബഷീര്‍, പ്രദീപ് ബാബു, എടപ്പാള്‍ വിശ്വനാഥ് എന്നിവരും മാപ്പിളപ്പാട്ടിലെ ജനപ്രിയ ഗായിക രഹന, പുതുമുഖ ഗായിക റിസ്‌വാന യൂസുഫ്, സംഗീത സംവിധായകന്‍ കൂടിയായ ഷഫീക്ക് എന്നിവര്‍ പാടിയിരിക്കുന്നു.
-പി. എം. അബ്ദുല്‍ റഹിമാന്‍