ദുബായ് : സീതി സാഹിബിനെ കുറിച്ച് പഠിക്കാന്‍ പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായും, സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ പൊതു ജനങ്ങളില്‍ നിന്നുമുള്ള രചനകള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിച്ച് ലേഖന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നതായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ അറിയിച്ചു.
“സീതി സാഹിബും കേരളത്തിലെ സാംസ്കാരിക നേതാക്കളും” എന്ന വിഷയത്തില്‍ പത്തു ഫൂള്‍സ്കാപ് പേജ് കവിയാതെ തയ്യാറാക്കി ഒക്ടോബര്‍ 31ന് മുമ്പായി സ്കാന്‍ ചെയ്ത് seethisahibvicharavedhi അറ്റ് gmail ഡോട്ട്‌കോം എന്ന ഈമെയിലില്‍ അയക്കണം. വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പാരിതോഷികം നല്‍കുന്നതാണെന്ന് കണ്‍വീനര്‍ ഇസ്മായില്‍ ഏറാമല അറിയിച്ചു.
സീതി സാഹിബ് വിചാര വേദി പ്രസിദ്ധീകരിക്കുന്ന സുവനീറിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മാമ്പ്രയെ 050 9847669 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.