പയസ്വിനി ഓണച്ചിന്തുകൾ-2023 ശ്രദ്ധേയമായി

October 19th, 2023

dance-payaswini-onam-2023-ePathram
അബുദാബി: കുടുംബ കൂട്ടായ്മ പയസ്വിനി അബുദാബി യുടെ ഓണാഘാഷം ‘ഓണച്ചിന്തുകൾ-2023’ വേറിട്ട കലാ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മുസ്സഫ ഷൈനിംഗ് സ്റ്റാര്‍ സ്കൂളില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ ഐ. എസ്. സി. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടനാ സാരഥികളും പയസ്വിനി ഭാരവാഹികളും സംസാരിച്ചു.

payaswini-onachinthukal-inauguration-ePathram
വേണു നാദം ഗാനാലാപന മത്സരത്തിൽ യു. എ. ഇ. തലത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ അഞ്ജലി വേണു ഗോപാലിന് പയസ്വിനിയുടെ ഉപഹാരം സമ്മാനിച്ചു. പയസ്വിനി അംഗങ്ങൾ അവതരിപ്പിച്ച കോൽക്കളി ഏറെ ശ്രദ്ധിക്കപ്പെട്ടു. ശിങ്കാരി മേളത്തോടു കൂടിയുള്ള മാവേലി എഴുന്നള്ളത്ത്‌, തിരുവാതിര, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി.

പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ അദ്ധ്യക്ഷത വഹിച്ചു. അനന്യ സുനിൽ പ്രാർത്ഥന ഗാനം ആലപിച്ചു. പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ, ടി. വി. സുരേഷ്‌ കുമാർ, ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ദീപ ജയകുമാർ സ്വാഗതവും ട്രഷറര്‍ വാരിജാക്ഷൻ ഒളിയത്തടുക്ക നന്ദിയും പറഞ്ഞു. ഡോക്ടർ ആതിര, സുധീഷ് എന്നിവർ അവതാരകർ ആയിരുന്നു.

പയസ്വിനി പായസപ്പോര്

പയസ്വിനി അവധിക്കാല ക്യാമ്പ്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷം ശനിയാഴ്ച

October 18th, 2023

press-meet-team-abudhabinz-ePathram

അബുദാബി : സാംസ്കാരിക കൂട്ടായ്മ ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ഓണ നിലാവ് സീസൺ-2’ വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ 2023 ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സലിം ചിറക്കൽ, ലുലു പി ആർ ഒ അഷറഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

team-abudhabinz-ona-nilav-2-poster-release-ePathram

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതിനായി ടീം അബുദബിൻസ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം എൻ. എം. അബൂബക്കർ (മലയാള മനോരമ), ഷിനോജ് കെ. ഷംസുദ്ദീൻ (മീഡിയ വൺ) എന്നിവര്‍ക്കും സ്പോർട്സ് എക്സലൻസ് അവാർഡ് സാദിഖ് അഹമ്മദിനും സമ്മാനിക്കും. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡണ്ട് കൂടിയാണ് എന്‍. എം. അബൂബക്കര്‍.

യു. എ. ഇ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

ലക്ഷ്മി ജയൻ, നവാസ് കാസർഗോഡ്, ഷഹ്‌ജ, കലാഭവൻ ബിജു, അൻസാർ വെഞ്ഞാറമൂട്, റഷാ മറിയം, മഞ്ജുഷ, റഷീദ്, ഷാസിയ, നസ്മിജ തുടങ്ങിയ കലാകാരന്മാരും അണി നിരക്കുന്ന ഓണ നിലാവ് സീസണ്‍ രണ്ട് – കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

ടീം അബുദബിന്‍സ് പ്രസിഡണ്ട് ഫൈസല്‍ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ, ഷാമി, ശബീർ, ജിമ്മി, മുഹമ്മദ്‌, യാസർ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. കെ. ടി. എം. കോളേജ് അലുംനി ഭാരവാഹികൾ

October 17th, 2023

log-kktm-govt-collage-student-union-alumni-ePathram
ദുബായ് : കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസ്സോസിയേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രമേഷ് നായർ (പ്രസിഡണ്ട്), നജീബ് ഹമീദ് (ജനറൽ സെക്രട്ടറി), ഷാജി അബ്ബാസ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

kodungallur-kktm-govt-collage-alumni-committee-2023-24-ePathram

ബാബു ഡേവിസ്, ഷാജഹാൻ എം. കെ. (വൈസ് പ്രസിഡണ്ടുമാര്‍), ഷാജു ജോർജ്ജ് , ജിംജി വാഴപ്പുള്ളി (സെക്രട്ടറിമാർ) നിലേഷ് വിശ്വനാഥൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെ മറ്റു ഭാരവാഹികള്‍ ആയി തെരഞ്ഞെടുത്തു

ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ചേർന്ന ജനറല്‍ ബോഡിയില്‍ ഷാജി അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂർ (അക്കാഫ് പ്രതിനിധി) സുനിൽ രാജ് (കോർഡിനേറ്റർ) സലിം ബഷീർ, അനസ് മാള, അനീഷ്, അനിൽ ധവാൻ, ബാബു പി. എസ്., വിജയ കുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 : കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം

October 16th, 2023

mar-thoma-church-harvest-festival-2023-ePathram

അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 നവംബർ 26 ഞായറാഴ്ച 3 മണി മുതൽ മുസ്സഫയിലെ പള്ളി അങ്കണത്തിൽ നടക്കും. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രപ്പോലീത്ത ഡോക്ടര്‍ യുയാകിം മാർ കൂറിലോസ് തിരുമേനി ഹാര്‍വെസ്റ്റ് ഫെസ്റ്റ് എൻട്രി – ഫുഡ് കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

harvest-festival-2023-abudhabi-mar-thoma-church-ePathram

റവ. ജിജു ജോസഫ്, റവ. അജിത് ഈപ്പൻ തോമസ്, റവ. മാത്യു സക്കറിയ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺ വീനർ ബിജു പാപ്പച്ചൻ, എൻട്രി കൂപ്പൺ കൺവീനർ റെജി ബേബി, ഫുഡ് കൂപ്പൺ കൺവീനർ സാം കുര്യൻ, ഇടവക സെക്രട്ടറി ബിജു കുര്യൻ, ട്രെസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ് , വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, ഇടവക ഭാരവാഹികൾ നേതൃത്വം നൽകി.

2023 നവംബർ 26 ഞായറാഴ്ച മുന്ന് മണി മുതൽ മുസ്സഫയിലെ മാർത്തോമ്മാ പള്ളി അങ്കണത്തിൽ അരങ്ങേറുന്ന ഹാര്‍ വെസ്റ്റ് ഫെസ്റ്റ് 2023 ആഘോഷ ത്തില്‍ ലൈവ് ഫുഡ് സ്റ്റാളുകളില്‍ കേരളത്തിമയാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍, മറ്റു സ്റ്റാളുകള്‍ കൂടാതെ വേറിട്ട വിവിധ വിനോദ പരിപാടികൾ എന്നിവ നടത്തപ്പെടും എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 052 631 1743 (നോബിള്‍ സാം സൈമണ്‍)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍റര്‍ ഓപ്പൺ ചെസ് ടൂര്‍ണ്ണ മെന്‍റ് ശനിയാഴ്ച

October 13th, 2023

press-meet-chess-tournament-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്നു സെന്‍റര്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പൺ ചെസ് ടൂര്‍ണ്ണമെന്‍റ് 2023 ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടക്കമാവും. 16 വയസ്സിനു താഴെയുള്ളവര്‍ക്കു അണ്ടർ 16, മുതിര്‍ന്നവര്‍ക്കായി ഓപ്പണ്‍ കാറ്റഗറിയിലുമായി മത്സരങ്ങള്‍ നടക്കും.

അണ്ടർ 16 മത്സരങ്ങള്‍ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ഓപ്പൺ വിഭാഗത്തില്‍ ഉള്ള മത്സരങ്ങള്‍ വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ നടക്കും. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പേര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരക്കും.

പുതുതലമുറയെ ചെസ്സിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അണ്ടർ 16 മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്ന് അബുദാബി ചെസ് ക്ലബ്ബ് എക്സി ക്യൂട്ടീവ് ഡയറക്ടർ സഈദ് അഹമ്മദ് അല്‍ ഖൂരി പറഞ്ഞു.

അബുദാബി ചെസ് ക്ലബ് മുഖ്യ പരിശീലകൻ ബോഗ്ദാൻ, സെന്‍റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ചീഫ് കോഡിനേറ്റർ പി. ടി. റഫീഖ്, സ്പോർട്സ് സെക്രട്ടറി ജലീൽ കാര്യാടത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു
Next »Next Page » യാത്രയയപ്പും സ്വീകരണവും »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine