പാചക വാതക നിരക്ക് കുറച്ചു

May 11th, 2017

അബുദാബി : മെയ് മാസത്തില്‍ പാചക വാതക നിരക്കില്‍ കുറവു വന്നതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. എല്ലാ മാസവും പത്താം തിയ്യതി യോടെ യാണ്‍ അതതു മാസങ്ങളിലെ പുതുക്കിയ നിരക്കു പ്രസിദ്ധീ കരി ക്കുന്നത്.

52 ദിര്‍ഹം വിലയുണ്ടായിരുന്ന 11 കിലോഗ്രാം സിലിണ്ടറിനു ഈ മാസത്തെ നിരക്ക് 45 ദിര്‍ഹ മാണ് 104 ദിര്‍ഹം വില യുണ്ടാ യിരുന്ന 22 കിലോ ഗ്രാം സിലിണ്ടറിന് 90 ദിര്‍ഹവും 208 ദിര്‍ഹം വില യുണ്ടായിരുന്ന 45 കിലോ ഗ്രാം സിലിണ്ടറിനു 180 ദിര്‍ഹവും ആണ് പുതു ക്കിയ വില.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

May 8th, 2017

logo-uae-exchange-ePathram
അബു ദാബി : ധന വിനിമയ രംഗത്ത് നൂതന സാങ്കേതിക സംവിധാന ങ്ങൾ ലഭ്യമാ ക്കുവാ നായി യു. എ. ഇ. എക്സ് ചേഞ്ചും അബുദാബി ന്യൂ യോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ ധാരണാ പത്രം ഒപ്പു വച്ചു.

ഫിനാൻഷ്യൽ ടെക്നോളജി എന്ന പേരിൽ വികസിച്ചു വരുന്ന അത്യാ ധുനിക സാങ്കേതിക സംവി ധാന ങ്ങൾ യു. എ. ഇ. യിൽ വ്യാപി പ്പിക്കുന്ന തിനും പ്രവർ ത്തന ങ്ങൾ നവീ കരി ക്കുന്നതിനും വേണ്ടി യു. എ. ഇ. എക്സ് ചേഞ്ചും അബു ദാബി ന്യൂയോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ കരാ റായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രമോദ് മങ്ങാടും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി അബു ദാബി സംരംഭകത്വ വിഭാഗം പ്രോവോസ്‌റ്റും ‘സ്‌റ്റാർട്ട് ആഡ്’ മാനേജിങ് ഡയറക്‌ട റുമായ രമേശ് ജഗന്നാഥനും കരാറിൽ ഒപ്പു വെച്ചു.

ന്യൂ യോർക്ക് യൂണി വേഴ്‌സിറ്റി വികസി പ്പിച്ചെടുത്ത ‘സ്‌റ്റാർട്ട് ആഡ്’ എന്ന സംവിധാനം ഉപ യോഗിച്ച് തങ്ങളുടെ മേഖല യിൽ പ്രവർത്തന ക്ഷമ തയും ആവർത്തിച്ചുള്ള ഉപയോഗ സാദ്ധ്യതകളും വർദ്ധി പ്പിക്കു വാനാ യിട്ടാണ് ഈ സംവിധാനം കൊണ്ട് വരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികൾ ഏപ്രില്‍ വരെ നാട്ടിലേക്ക്​ അയച്ചത്​ 65,00 കോടി രൂപ

May 8th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രവാസി സമൂഹം തങ്ങളുടെ രാജ്യ ങ്ങളിലേ ക്ക് ഇൗ വർഷം ആദ്യ പാദ ത്തിൽ അയച്ചത് 3710 കോടി ദിർഹം (ഏക ദേശം 65,00 കോടി രൂപ) എന്ന് യു. എ. ഇ. സെൻട്രൽ ബാങ്ക്.

2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ യുള്ള ഒന്നാം പാദ ത്തിൽ ഇന്ത്യൻ പ്രവാ സികൾ 1295 കോടി ദിർഹം (ഏക ദേശം 22500 കോടി രൂപ) നാട്ടി ലേക്ക് അയച്ചു കൊണ്ട് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. വിദേശികൾ മൊത്തം അയച്ച പണ ത്തിന്റെ 34.9 ശത മാന മാണിത്.

പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാകി സ്ഥാന്‍ സ്വദേശി കളാണ്. മൊത്തം അയച്ച പണത്തിന്റെ 9.4 ശത മാന മാണ് പാകിസ്ഥാ നി ലേക്ക് അയച്ചത്. ഫിലിപ്പീൻസുകാർ 7.3 ശതമാനവും അമേരിക്കക്കാർ 5.4 ശത മാനം, ഇൗജിപ്തുകാർ 4.95 ശത മാനം, ബ്രീട്ടീഷുകാർ 4.4 ശത മാനം എന്നി ങ്ങനെ യുമാണ്‍ കണക്കുകള്‍.

കഴിഞ്ഞ വർഷം ഇതേ കാല യളവിനെ അപേ ക്ഷിച്ച് പണം അയ ക്കു ന്നതില്‍ 1.1 ശതമാനം വർദ്ധന യാണ് ഉണ്ടാ യിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബിയിലെ ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി

May 8th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ റിയാക്ടർ യൂണിറ്റി ന്റെ നിർമ്മാണം പൂർത്തി യായി. ഇതിന്റെ പ്രവര്‍ത്തനം 2018 ല്‍ ആരംഭിക്കും എന്ന് എമിറേറ്റ്‌സ് ആണ വോര്‍ജ്ജ കോര്‍പറേഷന്‍ അറിയിച്ചു.

എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷനും കൊറിയ വൈദ്യു തോർജ്ജ കോർപറേഷനും ചേർന്നാണ് റിയാക്ട റിന്റെ നിർ മ്മാണം പൂർത്തി യാക്കി യത്. കൊറിയ വൈദ്യുതോര്‍ജ്ജ കോര്‍പ റേഷനു കീഴിലുള്ള കെസാറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവറാണ് ആണവ റിയാക്ട റിന്റെ സുരക്ഷാ ക്രമീ കരണ ങ്ങള്‍ നിയന്ത്രി ക്കുന്നത്. ഇരു കമ്പനി കളുടേയും നിയ ന്ത്രണ ത്തിലുള്ള സ്ഥാപന മായ നവാഹ് പവ്വർ കമ്പനി ആണവ റിയാ ക്ടറിന്റെ പരീക്ഷ ണാർഥത്തിലുള്ള ആദ്യഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ആണവ വ്യവസായ സുരക്ഷാ മാന ദണ്ഡങ്ങൾക്ക് അനുസൃത മാണ് ഈ റിയാ ക്ടർ എന്ന് പരിശോധന നടത്തി ഉറപ്പാക്കു ന്നതിന് സമയം ആവശ്യ മാണ്. നിര വധി പരീ ക്ഷണ ങ്ങളും നടപടി ക്രമ ങ്ങളും ഇതിന് ആവശ്യ വുമാണ്. അതി നാലാണ് ഇതിന്റെ പ്രവർ ത്തനം ആരംഭി ക്കുന്നത് 2018 വരെ വൈകു ന്നത് എന്നും എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷൻ അറിയിച്ചു.

യു. എ. ഇ. യുടെ മൊത്തം ആവശ്യത്തിന്റെ നാലിലൊന്ന് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദി പ്പി ക്കുവാ ന്‍ കഴിയും എ ന്നാണ് പ്രതീക്ഷി ക്കുന്നത്. അന്താ രാഷ്ട്ര ആണ വോർജ്ജ ഏജൻസി യുമായും ആണവ വിദഗ്ധരുടെ ആഗോള കൂട്ടായ്മ യുമായും ചേർന്ന് ആദ്യ യൂണിറ്റിന്റെ വില യിരുത്തലും പ്രവർ ത്തനം തുടങ്ങുന്ന തിനുള്ള സമയം നിശ്ചയി ക്കലും നടതതോ എന്നും നവാഹ് പവർ കമ്പനി അധികൃതർ അറിയിച്ചു.

-image credit : W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

April 19th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും നാട്ടി ലേക്കു പണം അയക്കു വാനുള്ള ധന വിനിമയ സ്ഥാപന ങ്ങളുടെ സേവന നിരക്കു കള്‍ 2017 ഏപ്രില്‍ 15 മുതല്‍ വര്‍ദ്ധി പ്പിച്ചു. ഫോറിൻ എക്സ് ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്. ഇ. ആർ. ജി) അംഗ ങ്ങളായ സ്ഥാപന ങ്ങളാണ് നിരക്കു വര്‍ദ്ധി പ്പിച്ചത്.

1000 ദിർഹം വരെ യുള്ള ഇട പാടു കൾക്ക് ഒരു ദിർഹവും അതിന് മുകളി ലുള്ള ഇട പാടു കൾക്ക് രണ്ട് ദിർഹവു മാണ് വർദ്ധി പ്പിച്ചത്.

ഇതു പ്രകാരം ആയിരം ദിര്‍ഹ ത്തിന് താഴെ യുള്ള ഇട പാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 16 ദിര്‍ഹം നല്‍കണം. ആയിരം ദിര്‍ഹ ത്തിന് മുകളിലുള്ള ഓരോ ഇട പാടിനും സേവന നിരക്ക് 20 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 22 ദിര്‍ഹം നല്‍കണം. ഒന്നും രണ്ടും ദിര്‍ഹ ത്തിന്റെ വര്‍ദ്ധന ആയ തിനാല്‍ ഉപ ഭോക്താ ക്കളെ വലിയ തരത്തില്‍ ബാധിക്കില്ല എന്നാ ണു കണക്കു കൂട്ടല്‍.

പ്രവര്‍ത്തന ച്ചെലവ് അധികരി ച്ചതി നാലാണ് സേവന നിരക്കു വര്‍ദ്ധി പ്പിച്ചത് എന്നാണ് എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറിയി ച്ചത്. 2014 ജനുവരി യിലാണ് ഇതിനു മുന്‍പ് എക്സ് ചേഞ്ചു കളുടെ സേവന നിര ക്കു കൾ ഉയര്‍ത്തി യത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ
Next »Next Page » ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine