അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന

November 2nd, 2012

abudhabi-airport-terminal-ePathram
അബുദാബി : 2012 ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള ഒന്‍പതു മാസത്തിനുള്ളില്‍ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 20.7 ശതമാനം വര്‍ദ്ധനവ്‌. ഈ ഒന്‍പതു മാസത്തിനിടെ 10.9 മില്യന്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രചെയ്തത് 9 മില്യന്‍ യാത്രക്കാരായിരുന്നു എന്നും അബുദാബി എയര്‍പോര്‍ട്ട് കമ്പനി(അഡാക്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1.2 മില്യന്‍ യാത്രക്കാര്‍ സെപ്റ്റംബര്‍ മാസ ത്തില്‍ മാത്രമായി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം 413,000 ടണ്‍ കാര്‍ഗോയും അബുദാബി വിമാന ത്താവളംവഴി കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 18.2 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. 10057 വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുകയും വരികയും ചെയ്തു. അതും കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 8.4 ശതമാനമാണ് വളര്‍ച്ച. കാര്‍ഗോ കഴിഞ്ഞ വര്‍ഷത്തെ ക്കാള്‍ 25 ശതമാനം വളര്‍ച്ചയുമുണ്ട്.

അബുദാബി യുടെ വളര്‍ച്ച യുടെ ഭാഗമായാണ് വിമാന ത്താവളത്തിലൂടെയുള്ള യാത്ര ക്കാരുടെ വര്‍ദ്ധനവിന് കാരണം.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തും : പ്രവാസി സംഘടനകള്‍

October 24th, 2012

air-india-epathram
ദുബായ് : ഗള്‍ഫ് പ്രവാസി കളായ യാത്രക്കാരെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യക്കെതിരെ മുഴുവന്‍ പ്രവാസി സംഘടന കളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്താന്‍ ദുബായില്‍ ചേര്‍ന്ന വിവിധ സംഘടന ഭാരവാഹി കളുടെ യോഗം തീരുമാനിച്ചു.

അനിഷ്ട സംഭവ ങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര മന്ത്രി അജിത്‌ സിംഗ് രാജി വെക്കുക. യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസി കള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിന് എതിരെ നടപടി എടുക്കുക. യാത്രക്കാര്‍ക്ക് എതിരെ സ്വീകരിച്ച കള്ള ക്കേസുകള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാതെ നേര്‍വഴിക്കു നയിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ദുരിതം പേറേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കുകയും പ്രവാസി കളുടെ യാത്രാ പ്രശ്നം അധികാരി കളുടെ ശ്രദ്ധ യില്‍ കൊണ്ടു വരാന്‍ ജനാധിപത്യ രീതി യില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഡോ.പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. ആര്‍. മായിന്‍, സി. എം. എ. ചേരൂര്‍, റഫീക്ക് മേമുണ്ട, ഇസ്മയില്‍ പുനത്തില്‍, സലിം നൂര്‍ ഒരുമനയൂര്‍, മുഹമ്മദലി വളാഞ്ചേരി, സി. എച്. അബൂബക്കര്‍, എം. അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.

പുന്നക്കന്‍ മുഹമ്മദാലി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. കെ. എം. സി. സി യു. എ. ഇ. കമ്മറ്റി, ഒ. ഐ. സി. സി. യു. എ. ഇ. കമ്മറ്റി, യൂത്ത് ഇന്ത്യ, സുന്നി സെന്റര്‍ ദുബായ്, തനിമ ദുബായ്, ചിരന്തന ദുബായ്, പാനൂര്‍ എന്‍. ആര്‍. ഐ., സ്വരുമ ദുബായ്, ദുബായ് പ്രിയ ദര്‍ശിനി, രിസാല സ്റ്റഡി സര്‍ക്കിള്‍, ദുബായ് പ്രവാസി പൈതൃക കൂട്ടം, വടകര എന്‍. ആര്‍. ഐ ദുബായ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ യു. എ. ഇ കമ്മിറ്റി തുടങ്ങിയ സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ക്രൂരത അവസാനിപ്പിക്കുക : കോഴിക്കോട് പ്രവാസി അസോസിയേഷന്‍

October 22nd, 2012

ദുബായ് : വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന എണ്ണപ്പെട്ട അവധി ദിനങ്ങള്‍ കുടുംബത്തോട് കൂടെ കഴിയാന്‍ വേണ്ടി നാട്ടിലേക്കു പോയ പ്രവസി കളേയും കൊണ്ട് നെടുമ്പാശ്ശേരി യില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം തിരുവനന്ത പുരത്ത് ഇറക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ബുദ്ധിമുട്ടിക്കുകയും കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതിരിക്കുകയും ചെയ്ത എയര്‍ ഇന്ത്യാ അധികൃതരുടെ തോന്ന്യാസ ത്തിന് എതിരെ വിമാന ത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുവാന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

പ്രവാസി മലയാളി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന ശത്രുതാ മനോഭാവവും ക്രൂരതയും അവസാനി പ്പിക്കാന്‍ ഭരണാ ധികാരികള്‍ ഉറക്കം വെടിഞ്ഞ് ശ്രമിക്കേണ്ട തായിട്ടുണ്ട് എന്നും ദുബായില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ യു. എ. ഇ. കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ആക്ടിംഗ് പ്രസിഡണ്ട്‌ ബാബു അദ്ധ്യക്ഷത വഹിച്ചു. ജമീല്‍ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ സാജിദ്, മോഹന്‍ എസ്. വെങ്കിട്ട്, നിഫ്ശാര്‍ കെ. പി.,പദ്മനാഭ നമ്പ്യാര്‍, റാബിയ ഹുസൈന്, ദീപ സൂരജ്, സബിത കെ. വി., ഷമീന ആശിക് എന്നിവര്‍ സംസാരിച്ചു.

-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട് – ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ അവഗണന അവസാനിപ്പിക്കുക : ശക്തി

October 22nd, 2012

airport-passengers-epathram

അബുദാബി : പ്രവാസികളായ യാത്രക്കാരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ കാണിക്കുന്ന അവഗണന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അബുദാബി -കൊച്ചി വിമാനത്തില്‍ യാത്ര ചെയ്ത വര്‍ക്കുണ്ടായ അനുഭവം ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. ഏറെ പ്രതീക്ഷ യോടെയാണ് പ്രവാസികള്‍ നാട്ടിലേക്കു തിരിക്കുന്നത്. സമയ നിഷ്ട ഇല്ലായ്മയും എയര്‍പോര്‍ട്ട് മാറി ഇറക്കലും ഇന്ന് നിത്യ സംഭവ മയിരിക്കുകയാണ്. അടിയന്തിരമായും ഇതിനു പരിഹാരം കാണണമെന്ന് ബന്ധപെട്ടവരോട് ശക്തി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കും : മെസ്പോ അബുദാബി

October 22nd, 2012

mes-ponnani-alumni-mespo-logo-ePathram അബുദാബി : പ്രവാസി കളോട് നിഷേധാത്മക മായ നിലപാട് തുടരുന്ന എയര്‍ ഇന്ത്യയുടെ ധാര്‍ഷ്ട്യത്തിന് എതിരെ മെസ്പോ അബുദാബി (എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി)ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഭക്ഷണം പോലും നല്കാതെ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും അടക്കമുള്ള യാത്രക്കാരെ മണിക്കൂറു കളോളം പീഡിപ്പിച്ചതിനെതിരെ സ്വാഭാവിക പ്രതികരണം നടത്തിയ യാത്രക്കാരെ തീവ്രവാദി കളാക്കിയ പൈലറ്റിന്റെ നടപടി ചരിത്രത്തില്‍ കേട്ടു കേള്വി പോലുമില്ലാത്ത താണ് എന്നു യോഗം വിലയിരുത്തി.

ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ സന്ദേശം നല്കി മുഴുവന്‍ പ്രവാസി കളെയും ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ പൈലറ്റിനെതിരെ നടപടിയെടുത്തു മാതൃകാ പരമായി ശിക്ഷിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന സമീപനം എയര്‍ ഇന്ത്യ ഉപേക്ഷിക്കണം. കാലങ്ങളായി പ്രവാസി സമൂഹം ഉയര്‍ത്തുന്ന പരാതികളും പ്രതികരണങ്ങളും കണ്ടില്ലെന്നു നടിക്കുന്ന രീതി ശരിയല്ല.

ഇതിനെതിരെ ബഹുജന പ്രതിഷേധം ഉയരണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എയര്‍ ഇന്ത്യയെ നിലക്കു നിര്‍ത്തുവാന്‍ പൊതുജന കൂട്ടായ്മ രൂപപ്പെടണം. ഇതിന്റെ ഭാഗമായി അറു നൂറോളം അംഗങ്ങള്‍ ഉള്ള മെസ്പോ എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ഒന്നടക്കം എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു.

മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രധിഷേധ യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍, വൈസ് പ്രസിഡന്റ്‌ നൗഷാദ് യൂസഫ്‌, ഇസ്മയില്‍ പൊന്നാനി, ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

20 of 2510192021»|

« Previous Page« Previous « സൗജന്യ സ്തനാര്‍ബുദ പരിശോധന അബുദാബി യില്‍
Next »Next Page » എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ അവഗണന അവസാനിപ്പിക്കുക : ശക്തി »



  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine