
ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്ത് നിവാസികളുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദെയറ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് വിവിധ കലാ പരിപാടികളോടെ വസന്തോത്സവം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായ കെ. എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു.
അല്‍ റഫാ പൊളി ക്ലിനിക്കിലെ ചീഫ് ഫിസിഷ്യന്‍ ഡോ. കെ. പ്രശാന്ത് പ്രമേഹ രോഗത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ക്ലാസെടുത്തു.
പ്രസിഡണ്ട് ഉമ്മര്‍ കുട്ടി അദ്ധ്യക്ഷതയും സെക്രട്ടറി ബാബു സ്വാഗതവും പറഞ്ഞു. പുതിയ സെക്രട്ടറിയായി രഞ്ജിത്തിനെയും പ്രസിഡണ്ടായി ഷാജിയേയും തെരഞ്ഞെടുത്തു.
– അയച്ചു തന്നത് : ഇ. ടി. പ്രകാശന്‍



ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന് അല്‍ മംസറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആര്‍. എസ്. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
അബുദാബി : അബുദാബി മുസ്സഫയിലെ ലൈഫ് ലൈന്‍ ആശുപത്രി ടെക്സാസുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് ഉപകാരമായി. 600 ല്‍ അധികം രോഗികള്‍ക്ക് ക്യാമ്പ് ഉപയോഗ പ്പെട്ടതായി ലൈഫ് ലൈന്‍ ഡയറക്ടന്‍ എസ്. കെ. അബ്ദുള്ള പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



























