ഇഫ്താര്‍ സംഗമം

August 5th, 2011

chemmanoor-nri-forum-ifthar-ePathram
ദുബായ് :  തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം ചമ്മനൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചമ്മനൂര്‍ എന്‍. ആര്‍. ഐ. ഫോറം’ സംഘടിപ്പിക്കുന്ന ഇഫ്താര്‍  സംഗമം  ആഗസ്റ്റ്‌ 5 വെള്ളിയാഴ്ച ദുബായ് ഗര്‍ഹൂദിലെ ഈറ്റ്‌ &  ഡ്രിങ്ക് റസ്റ്റോരണ്ടില്‍ നടക്കും.
 
നോമ്പ് തുറ യോട് അനുബന്ധിച്ച്   സമീര്‍ മൌലവിയുടെ റമദാന്‍ പ്രഭാഷണവും,  ‘നോമ്പും ആരോഗ്യവും’  എന്ന വിഷയ ത്തില്‍ ഡോക്ടര്‍ ജമാല്‍ ചമ്മനൂരിന്‍റെ ക്ലാസും ഉണ്ടായിരിക്കും.
 
യു. എ. ഇ. യിലെ ചെമ്മനൂര്‍ നിവാസി കളെ പരിപാടി യിലേക്ക്  ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  റഹീം 055 57 65 288

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാചക പംക്തി ഉടന്‍ ആരംഭിക്കുന്നു

July 31st, 2011

ligy-cookery-show-epathram

കേരളത്തിന്റെ സ്വാദൂറുന്ന തനത് വിഭവങ്ങളും രുചിയേറിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും മറ്റ് രസകരമായ വിഭവങ്ങളും പരിചയപ്പെടുത്തുന്ന പാചക പംക്തി e പത്രത്തില്‍ ഉടന്‍ ആരംഭിക്കുന്നു. മുന്‍പ്‌ പല തവണയായി e പത്രത്തില്‍ പ്രസിദ്ധീകരിച്ച പാചക കുറിപ്പുകള്‍ ക്രോഡീകരിച്ച് ലഭ്യമാക്കണം എന്ന ആവശ്യം ചില വായനക്കാര്‍ അറിയിച്ചിരുന്നു. ഇവയ്ക്ക് പുറമേ അനേകം പുതുമ നിറഞ്ഞ വിഭവങ്ങളും പാചക വിധികളും പരിചയപ്പെടുത്തുന്നത് അമൃത ടി. വി. യിലെ ടേസ്റ്റ് ഓഫ് അറേബ്യ എന്ന പാചക പരിപാടിയിലൂടെ രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കി പ്രേക്ഷകര്‍ക്ക്‌ സുപരിചിതയായ ലിജി അരുണ്‍ ആണ്.

പരമ്പരാഗത തിരുവിതാംകൂര്‍ വിഭവങ്ങളുണ്ടാക്കി തങ്ങളെ എന്നും അതിശയിപ്പിക്കുന്ന തന്റെ അമ്മായിയമ്മ ആനിസ്‌ തോമസും തന്റെ എല്ലാ സംരംഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ്‌ അരുണ്‍ തോമസുമാണ് തന്റെ പ്രചോദനം എന്ന് ലിജി പറയുന്നു. ഏറെ നാള്‍ ഉത്തരേന്ത്യയില്‍ ജോലി ചെയ്ത കാലത്ത്‌ കൈമുതലാക്കിയ സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ വിഭവങ്ങളും ഈ പംക്തിയിലൂടെ പരിചയപ്പെടുത്തും. സ്വാദിനോടൊപ്പം ആരോഗ്യവും പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന ലിജിയുടെ പാചകത്തിന്റെ പ്രത്യേകതയും ഇത് തന്നെയാണ്. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതരീതിക്ക് നല്ല ഭക്ഷണം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌. സമയക്കുറവ് മൂലം സ്വാദിന് മാത്രം മുന്‍തൂക്കം നല്‍കുന്ന ഹോട്ടല്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരത്തിന്റെ പിടിയിലാണ് മിക്കവരും, പ്രത്യേകിച്ചും കുട്ടികള്‍. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു പാചക പംക്തിക്ക് പ്രസക്തി ഏറെയാണ് എന്ന് ലിജി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍. ആര്‍. ഐ. ഫോറം വസന്തോത്സവം

January 22nd, 2011

mayyil-nri-vasantholsavam-epathram

ദുബായ്‌ : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്ത് നിവാസികളുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദെയറ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വെച്ച്‌ വിവിധ കലാ പരിപാടികളോടെ വസന്തോത്സവം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായ കെ. എം. അബ്ബാസ്‌ ഉദ്ഘാടനം ചെയ്തു.

അല്‍ റഫാ പൊളി ക്ലിനിക്കിലെ ചീഫ്‌ ഫിസിഷ്യന്‍ ഡോ. കെ. പ്രശാന്ത്‌ പ്രമേഹ രോഗത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ക്ലാസെടുത്തു.

പ്രസിഡണ്ട് ഉമ്മര്‍ കുട്ടി അദ്ധ്യക്ഷതയും സെക്രട്ടറി ബാബു സ്വാഗതവും പറഞ്ഞു. പുതിയ സെക്രട്ടറിയായി രഞ്ജിത്തിനെയും പ്രസിഡണ്ടായി ഷാജിയേയും തെരഞ്ഞെടുത്തു.

അയച്ചു തന്നത് : ഇ. ടി. പ്രകാശന്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹ താഴ്വര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

April 4th, 2010

ദുബായിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ‘സ്നേഹതാഴ്വര’, യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച്, അല്‍ വാസല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍, ഏപ്രില്‍ ഒന്‍പതിന്‌ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
 
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ രക്ത ദാനം നടത്തും.
 
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. താല്പര്യപ്പെടുന്നവര്‍ ബിജു ലാല്‍ 050 3469259 മായി ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

February 6th, 2010

risala-blood-donation-campദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന്‌ അല്‍ മംസറിലെ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ വെച്ച്‌ സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ്‌ നടത്തി. നൂറോളം ആര്‍. എസ്‌. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
 

risala-blood-donation-camp

 
ക്യാമ്പ്‌ പ്രവര്‍ത്ത നങ്ങള്‍ക്ക്‌ സുലൈമാന്‍ കന്മനം, യൂനസ്‌ മുച്ചുന്തി, ഉസ്മാന്‍ കക്കാട്‌, മുഹമ്മദ്‌ സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍. ഇ. സി. എന്നിവര്‍ നേതൃത്വം നല്‍കി
 
ഇ. കെ. മുസ്തഫ
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 9789

« Previous Page« Previous « ആലൂര്‍ സ്വലാത്ത്‌ വാര്‍ഷികം വിജയിപ്പിക്കും
Next »Next Page » ബീന റെജിയുടെ ചിത്ര പ്രദര്‍ശനം ഷാര്‍ജയില്‍ »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine