ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഡിസംബറില്‍

October 31st, 2019

logo-isc-abudhabi-india-social-center-ePathram
അബുദാബി :  യു. എ. ഇ. യിലെ പ്രവാസി ഇന്ത്യ ക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാ രിക സംഘടന യായ ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പി ക്കുന്ന പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് വൈവിധ്യ മാർന്ന പരിപാടി കളോടെ 2019 ഡിസം ബർ 5, 6, 7 തീയ്യതി കളി ലായി ഐ. എസ്. സി. അങ്കണ ത്തിൽ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

isc-india-social-center-10-th-india-fest-ePathram

പത്താമത് ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് വാര്‍ത്താ സമ്മേളനം

പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ആമുഖമായി നവംബർ 28 ന് പ്രശസ്ത ഗായ കരായ ശങ്കർ മഹാദേവൻ ഇഹ്‌സാൻ ലോയ് ടീമി ന്റെ സംഗീത നിശ അരങ്ങേറും. പ്രോഗ്രാ മിലേക്കുള്ള പ്രവേശനം ടിക്കറ്റുകള്‍ വഴി നിയന്ത്രിക്കും.

ഡിസംബർ 5, 6, 7 തീയ്യതി കളിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 12 മണി വരെ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പ്രവേശന ടിക്കറ്റിന് പത്ത് ദിർഹം നൽകണം. മൂന്നു ദിവസങ്ങ ളിലും ഉപയോഗിക്കാവുന്ന ഈ കൂപ്പൺ നമ്പറു കൾ നറുക്കിട്ട്, അതിൽ വിജയികൾ ആവുന്ന വർക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം റിനോ ഡസ്റ്റർ കാർ നൽകും.

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങൾ, വസ്ത്ര ങ്ങളും ആഭരണങ്ങളും പുസ്തക ങ്ങളും വിവിധ സ്റ്റാളു കളിലായി ലഭിക്കും. മാത്രമല്ല ചിത്ര കലാ പ്രദർശന ങ്ങൾ, നാണയം, കറൻസി, സ്റ്റാമ്പ് പ്രദർശനം വിവിധ രാജ്യങ്ങ ളിൽ നിന്നുള്ള കലാ കാര ന്മാരുടെ പ്രകടന ങ്ങൾ, സംഗീത നിശ എന്നിവയും മൂന്നു ദിവസ ങ്ങളിലെ ഇന്ത്യാ ഫെസ്റ്റി നെ കൂടുതൽ ആകർഷകം ആക്കി മാറ്റും.

ഇന്ത്യൻ എംബസി, അബുദാബി സിറ്റി മുൻസി പ്പാലിറ്റി യുടെയും സഹ കരണ ത്തോടെ സംഘടി പ്പിക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് സന്ദർ ശിക്കു വാൻ മുപ്പതി നായിര ത്തോളം പേർ എത്തും എന്ന് സംഘാടകർ പ്രതീക്ഷി ക്കുന്നു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നട രാജൻ, വൈസ് പ്രസിഡണ്ട് രാധാ കൃഷ്ണ ൻ വലിയത്താൻ, ജനറൽ സെക്ര ട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൻ. കെ. ജേക്കബ്ബ്, എന്റർ ടൈൻമെൻറ് സെക്രട്ടറി ജോസഫ് ജോർജ്, ഇന്ത്യാ ഫെസ്റ്റ് കൺ വീനർ വി. കെ. ഷാജി, യു. എ. ഇ. എക്സ് ചേഞ്ച് സോണൽ ഹെഡ് അനൂപ് രാജ ഗോപാൽ, ജെമിനി ഗ്രൂപ്പ് എക്സി ക്യൂട്ടീവ് ഡയറക്ടർ വിനീഷ് ബാബു, അൽ മസൂദ്‌ ഓട്ടോ മൊബൈ ൽസ് മാർക്കറ്റിങ് ഹെഡ് വാസിം ദെർബി, ലുലു എക്സ് ചേഞ്ച് അസി സ്റ്റന്റ് വൈസ് പ്രസി ഡണ്ട് തമ്പി സുദർ ശനൻ, ഗൾഫ് ഇലക്ട്രോണിക്സ് റീട്ടെയിൽ സെയിൽസ് ഡയറക്ടർ സുമൻ പലിത് എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും

October 30th, 2019

pavan-kapoor-uae-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.

ഇന്ത്യൻഅംബാസ്സിഡര്‍ ആയി 2016 മുതൽ സേവനം അനുഷ്ഠിക്കുന്ന നവ്ദീപ് സിംഗ് സൂരി യുടെ ഒഴി വിലേ ക്കാണ് പവൻ കപൂറി നെ നിയമിച്ചിരിക്കുന്നത്.

2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന്‍ കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ചിട്ടി : മന്ത്രി തോമസ് ഐസക് കെ. എസ്. സി. യില്‍

September 25th, 2019

finance-minister-dr-thomas-isaac-ePathram
അബുദാബി : കേരള ധന കാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സെപ്റ്റം ബർ 27 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ പ്രസം ഗിക്കും. കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ കാര്യ ങ്ങൾ വിശദീ കരി ക്കുന്ന തിനാണ് അദ്ദേഹം എത്തുന്നത്.

പ്രവാസി ചിട്ടി സംബന്ധ മായ സംശയ ങ്ങൾ നേരിട്ട് ചോദി ക്കുവാനും ചിട്ടി സംബന്ധ മായ പ്രശ്ന ങ്ങൾ പരി ഹരി ക്കുവാനും പുതു തായി ചിട്ടി യിൽ ചേരു വാനും അവസരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

കെ. എസ്. എഫ്. ഇ. ചെയർ മാൻ ഫിലി പ്പോസ് തോമസ്, എം. ഡി. എം. പുരു ഷോത്തമൻ, ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവർ മന്ത്രി യോടൊപ്പം ഉണ്ടാകും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ആധാർ : പ്രവാസി കൾക്കും അപേക്ഷിക്കാം

September 24th, 2019

unique-identification-authority-of-india-aadhaar-ePathram
ദുബായ് : യു. എ. ഇ. യിലെ പ്രവാസി കളായ ഇന്ത്യ ക്കാര്‍ക്ക് ആധാർ കാർഡിന് അപേക്ഷിക്കാം എന്ന് യുണീക് ഐഡ ന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ. സാധുവായ ഇന്ത്യന്‍ പാസ്സ് പോർട്ടുള്ള പ്രവാസി കൾക്ക് ആധാറിന് അപേക്ഷിക്കാം.

വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ റജിസ്റ്റര്‍ ചെയ്യു വാന്‍ ആധാർ കാർഡ് നിർബ്ബന്ധമാക്കും എന്ന് 2017 സെപ്റ്റം ബറില്‍ അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ യിലെ സ്ഥിര താമസക്കാർക്ക് മാത്രം ആയിരുന്നു ഇത്രയും കാലം അധാര്‍ നല്‍കി യിരു ന്നത്.

വിദേശത്തുള്ള വരില്‍ (എൻ. ആർ. ഐ.) നിന്നും ആധാർ കാർഡിനുള്ള അപേ ക്ഷ സ്വീകരി ക്കുന്നതി നായി സാങ്കേ തിക സംവിധാനം   ഒരുക്കി എന്നും അധികൃതർ അറി യിച്ചു. ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റ ങ്ങള്‍  ഈയിടെ പ്രഖ്യാപിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു
Next »Next Page » അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine