കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.

March 2nd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : എമിറേറ്റിലെ ഒരു താമസ കേന്ദ്ര ത്തിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതി യില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത വ്യാജം എന്ന് ആരോഗ്യ വകുപ്പ്. ഔദ്യോഗിക മാധ്യമ ത്തിലൂടെ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വാർത്ത കൾ മാത്രം പൊതു ജന ങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍.

സാമൂഹിക മാധ്യമ ങ്ങളിലൂടെ പരക്കുന്ന ഊഹാപോഹ ങ്ങൾ ജനങ്ങളിൽ കൂടുതൽ ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും.

കൊറോണ വൈറസ് ബാധിതരുടെ കൃത്യമായ കണക്കു കൾ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഊഹാ പോഹ ങ്ങളും വ്യാജ വാര്‍ത്ത കളും പ്രചരി പ്പിക്കുന്നത് കുറ്റ കരം എന്നു കൂടി അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

ലോകാരോഗ്യ സംഘടന യുടെ നിർദ്ദേശ പ്രകാരമുള്ള അന്താരാഷ്ട്ര നില വാര മുള്ള കരുതൽ നടപടി കള്‍ യു. എ. ഇ. കൈ ക്കൊള്ളു ന്നത് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

* image Credit :  W A M

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു

February 19th, 2020

pravasi-bharathiya-samman-awards-ePathram

അബുദാബി : അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡി നുള്ള (PBSA-2021) അപേക്ഷ കൾ ക്ഷണിച്ചു കൊണ്ട് അബുദാബി യിലെ ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയം വാര്‍ത്താക്കുറിപ്പ് ഇറക്കി.

പ്രവാസ ലോകത്ത് വിവിധ മേഖല കളിൽ ശ്രദ്ധേയ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യൻ വംശജർ, സ്ഥാപന ങ്ങൾ എന്നിവര്‍ക്ക് മാർച്ച് 16 നു മുന്‍പായി അപേക്ഷിക്കാം.

*Image Credit :  DeshVidesh

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

February 19th, 2020

abudhabi-indian-embassy-logo-ePathram
അബുദാബി : മലയാളി സമാജത്തിൽ നടന്നു വരുന്ന എംബസ്സി സേവന ങ്ങൾ ഫെബ്രുവരി 21 വെള്ളി യാഴ്ച നടക്കും.

പുതിയ പാസ്സ്പോര്‍ട്ട് അപേക്ഷകള്‍, പാസ്സ് പോര്‍ട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങി യവ യാണ് മുസ്സഫ യിലും പരിസര ങ്ങളിലും ഉള്ള പ്രവാസികൾക്ക് സൗകര്യ പ്രദമായ രീതി യിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഉണ്ടായിരിക്കും.

എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച കളി ലാണ് വിവിധ സേവനങ്ങള്‍ മല യാളി സമാജ ത്തില്‍ ലഭ്യമാകുന്നത്. വെള്ളി യാഴ്ച എംബസ്സിക്ക് അവധി യാണ് എങ്കിലും സമാജത്തില്‍ ഉദ്യോ ഗസ്ഥര്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്നു സമാജം ഭാര വാഹികള്‍ അറിയിച്ചു. വിശദ വിവര ങ്ങൾക്ക് സമാജം ഓഫീ സുമായി ബന്ധപ്പെടുക. 02 5537600

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

January 19th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : യു. എ. ഇ. യുടെ എക്സ്‌പോ 2020 യിൽ ഭാഗ മാകു വാന്‍ എത്തുന്ന ഇന്ത്യ ക്കാർക്ക് എന്‍ട്രി വിസ സൗജന്യം ആക്കുവാന്‍ യു. എ. ഇ. സർക്കാർ തീരു മാനി ച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. കേരളാ സോഷ്യൽ സെന്റര്‍ യുവ ജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു അദ്ദേഹം.

യു. എ. ഇ. യിലുള്ള 35 ലക്ഷത്തിലധികം ഇന്ത്യ ക്കാരില്‍ – 15 ലക്ഷ ത്തിൽ അധികം പേര്‍ മലയാളി കളാണ്. യു. എ. ഇ. യുടെ വ്യാവ സായിക വാണിജ്യ രംഗത്ത് എന്ന പോലെ കലാ – സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങ ളിലും ശ്രദ്ധേയമായ പ്രവർ ത്തന ങ്ങളാണ് മലയാളി സമൂഹം കാഴ്ച വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമൂഹ ത്തിന്റെ പൂർണ്ണ സഹ കരണവും പങ്കാളിത്തവും യു. എ. ഇ. സർ ക്കാറിന്റെ എല്ലാ പ്രവർ ത്തന ങ്ങളിലും ഉണ്ടാവും എന്നും എക്‌സ്‌പോ 2020 ൽ ഇന്ത്യ യുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

യു. എ. ഇ. പൗരന്മാര്‍ക്ക് ഇന്ത്യയി ലേക്കു പോകുവാന്‍ e വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനം നില വില്‍ വന്നതിനെ കുറിച്ചും അദ്ദേഹം സാന്ദര്‍ഭി കമായി സൂചിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

November 10th, 2019

pavan-kapoor-indian-ambassador-to-uae-ePathram

അബുദാബി : ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ അംബാസ്സഡര്‍ പവൻ കപൂർ അധികാര പത്രം സമർപ്പിച്ചു. യു. എ. ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷിഹാബ് അൽ ഫഹീമിനെ സന്ദര്‍ശിച്ചാണ് അധികാര പത്രം സമര്‍പ്പിച്ചത്.

indian-ambassedor-pavan-kapoor-submit-official-document-to-ministry-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച യാണ് ചുമതലയേറ്റത്.

ദീർഘദർശിയായ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാ ന്റെ ഭരണ ത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല ഏൽക്കാൻ കഴിഞ്ഞത് സന്തോഷം നല്‍കുന്നു എന്നും അധി കാര പത്രം സമർപ്പിച്ചു  കൊണ്ട് പവന്‍ കപൂര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്ത മായി നിലനിർത്തു വാനായി മികച്ച സേവനം നല്‍കു വാന്‍ കഴിയട്ടെ എന്ന് ഷിഹാബ് അല്‍ ഫഹീം സ്ഥാന പതിയെ ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine