കുവൈത്തില്‍ റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കുന്നു

March 5th, 2019

kuwait-flag-ePathram
കുവൈറ്റ് : വിദേശി കളുടെ ഇഖാമ അഥവാ റസിഡന്‍സ് സ്റ്റിക്കര്‍ (താമസ രേഖ) പാസ്സ് പോര്‍ ട്ടുകളില്‍ പതി ക്കു ന്നത് മാര്‍ച്ച് 10 മുതല്‍ നിര്‍ ത്തലാ ക്കുന്നു എന്ന് അധി കൃതര്‍. താമസ രേഖ സംബന്ധിച്ച എല്ലാ വിവര ങ്ങളും സിവില്‍ ഐ.ഡി എന്ന തിരിച്ചറിയല്‍ കാര്‍ ഡില്‍ ഉള്‍ പ്പെടു ത്തുന്ന തായിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പു കളില്‍ നടപ്പാക്കുന്ന പരിഷ്‌കര ണങ്ങളുടെ ഭാഗ മായാ ണ് റസി ഡന്‍ സ് സ്റ്റിക്കര്‍ പതി ക്കുന്ന ത് നിര്‍ത്ത ലാക്കു ന്നത്.

ഇതോടെ സിവില്‍ ഐ. ഡി. കാര്‍ഡ് ഉപ യോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ മാര്‍ച്ച് 10 മുതല്‍ രാജ്യ ത്തേക്ക് വരുന്ന പ്രവാസി കള്‍ സിവില്‍ ഐ. ഡി കാര്‍ഡ്, പാസ്സ് പോര്‍ട്ട് എന്നിവയും കയ്യില്‍ കരുതണം എന്നും അധി കൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക രാജ്യ ങ്ങളു മായുള്ള ബന്ധ ത്തിൽ പുതിയ അദ്ധ്യായം

March 2nd, 2019

navdeep-singh-suri-explain-details-of-organization-of-islamic-cooperation-ePathram
അബുദാബി : ഇസ്ലാമിക രാഷ്ട്ര ങ്ങളുടെ 46 ആമത് മന്ത്രി തല സമ്മേളന ത്തിലെ (ഓർഗ നൈസേഷൻ ഓഫ് ഇസ്‌ലാ മിക് കോപ്പ റേഷൻ – ഒ. ഐ. സി.) ഇന്ത്യൻ പങ്കാളിത്തം വൻ വിജയം ആയി രുന്നു എന്നും ഇസ്‌ലാമിക രാജ്യ ങ്ങളു മായി നില നിൽക്കുന്ന ബന്ധ ത്തിന്റെ പുതിയ അദ്ധ്യാ യ ത്തിനാണ് യോഗം ചരിത്ര പരമായ തുടക്കം കുറിച്ചത് എന്നും ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ടി. എസ്. തിരു മൂർത്തി അബു ദാബി യിൽ പറഞ്ഞു.

ഒ. ഐ. സി. സമ്മേളന ത്തിൽ പങ്കെടു ക്കുവാൻ അബു ദാബി യില്‍ എത്തിയ അദ്ദേഹം വാർത്താ സമ്മേളന ത്തിൽ സംസാരി ക്കുക യായിരുന്നു. ഭീകര വാദ ത്തിന്ന് എതിരെ യുള്ള ഇന്ത്യ യുടെ സമീപനം ഒ. ഐ. സി. സമ്മേളന ത്തിൽ രാജ്യ ങ്ങൾ അംഗീ കരിച്ചു.

ഭീകര വാദത്തിന് എതിരെയുള്ള പോരാട്ടം മത ത്തിനോ രാജ്യ ത്തിനോ എതിരെ യുള്ള പോരാട്ടം അല്ലാ എന്നാണ് സമ്മേളന ത്തിൽ ഇന്ത്യ അടി വര ഇട്ടു പ്രഖ്യാ പിച്ചത്.

ഇന്ത്യയും ഇസ്‌ലാമിക രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം സുശക്തമാണ് എന്നും അതിന്റെ തെളിവാണ് സമ്മേ ളന ത്തിൽ അതിഥി രാജ്യ മായി ഇന്ത്യക്ക് ക്ഷണം ലഭിച്ചത് എന്നും ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി പറഞ്ഞു. ഔദ്യോഗിക വക്താവ് രവീഷ് കുമാറും വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകര വാദ ത്തിന് മതം ഇല്ല : സുഷമ സ്വരാജ്

March 2nd, 2019

sushama-swaraj-in-organization-of-islamic-cooperation-oic-ePathram

അബുദാബി : ഭീകര വാദ ത്തിന് മതം ഇല്ല എന്നും ഭീകര തക്ക് എതിരായ പോരാട്ടം ഏതെ ങ്കിലും ഒരു മത ത്തിന് എതിരായ പോരാ ട്ടം അല്ലാ എന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബി യില്‍ നടന്ന ഇസ്ലാമിക രാഷ്ട്ര ങ്ങളുടെ സമ്മേളന ത്തില്‍ വിശിഷ്ട അതി ഥി യായി സംസാ രിക്കു ക യായി രുന്നു അവര്‍.

ഭീകരവാദം എപ്പോഴും മതത്തെ യാണ് വ്രണ പ്പെടുത്തു ന്നത്. ഏതു തര ത്തിലുള്ള ഭീകര വാദവും മത ത്തെ വള ച്ചൊടി ക്കല്‍ ആണ് എന്നും ഭീകര വാ ദത്തിന്ന് എതിരെ യുള്ള പോരാട്ടം ഏതെങ്കിലും മതവു മായുള്ള ഏറ്റു മുട്ടല്‍ അല്ലാ എന്നും സുഷമ സ്വരാജ് പറഞ്ഞു.

മനുഷ്യകുലം നില നിക്കണം എങ്കിൽ ഭീകര വാദി കള്‍ക്ക് അഭയം നല്‍കുന്ന രാജ്യ ങ്ങള്‍ അത് അവ സാനി പ്പി ക്കണം.

ലോക സമാ ധാന ത്തിലും ഐക്യ ത്തിനും വേണ്ടി യുള്ള പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകും. ഭീകര വാദത്തിന്ന് എതിരായ പോരാട്ടം ഒരു യുദ്ധം കൊണ്ട് വിജയി ക്കില്ല.

ഭീകര വാദം ലോകത്തെ വലിയ വിപത്തി ലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ദൈവം ഒന്നേയുള്ളു, ജ്ഞാനി കള്‍ പല തര ത്തില്‍ ദൈവ ത്തെ വിശദീ കരി ക്കുന്നു എന്നു മാത്രം.

ഇസ്ലാം എന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവ ത്തിന്റെ ഒരു നാമ വും അക്രമം അര്‍ത്ഥ മാക്കു ന്നില്ല. എല്ലാ മത ങ്ങളും സമാ ധാന ത്തി നൊപ്പം നില കൊള്ളു ന്നവര്‍ ആണ് എന്നും അവർ കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൂന്ന് മരുന്നു കൾക്ക് നിരോധനം

February 19th, 2019

uae-slash-price-of-medicine-ePathram
അബുദാബി : ആരോഗ്യത്തിനു ദോഷകരം എന്നു കണ്ടെ ത്തിയ മൂന്നു തരം മരുന്നു കൾക്ക് യു. എ. ഇ. യിൽ നിരോധനം ഏര്‍പ്പെടുത്തി. ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാനും ദഹന സഹായി എന്നും അറിയപ്പെടുന്ന നസ്ടി, ലപ്പേഡ് മിറക്കിൾ ഹണി, ഫെസ്റ്റൽ എന്നീ മൂന്നു മരുന്നു കളാണ് രക്ത സമ്മർദ്ദം പെട്ടെന്നു താഴ്ന്നു പോകും എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് ആരോഗ്യ മന്ത്രാ ലയം നിരോധിച്ചത്.

പുരുഷന്മാർ ക്കായി പുറത്തിറക്കുന്ന നസ്ടി ഗുളിക കളിൽ രക്ത സമ്മർദ്ദം വളരെയധികം കുറ ക്കുന്ന തിയോ സിൽ ഡനാഫിൽ എന്ന രാസ വസ്തു വാണ് ചേര്‍ന്നി ട്ടുള്ളത്. ഹൃദ്രോഗി കൾ ക്കും പ്രമേഹ രോഗി കൾക്കും നൈട്രേറ്റ് അട ങ്ങിയ ഗുളിക കഴി ക്കുന്ന വർക്കും ഏറെ ദോഷ കര മാണ് ഈ രാസ വസ്തു.

ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാന്‍ ഉപ യോഗി ക്കുന്ന ലപ്പേഡ് മിറക്കിൾ ഹണി, ദഹന സഹായി യായി കഴി ക്കുന്ന ഫെസ്റ്റൽ എന്നിവയില്‍ സിൽ ഡെനാ ഫിൽ എന്ന രാസ വസ്തുവാണ് ചേര്‍ ത്തിട്ടു ള്ളത്.

പ്രകൃതി ദത്ത മായ ചേരുവക കള്‍ ഉപ യോഗി ച്ചിരി ക്കുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പേരു വെളി പ്പെടു ത്താത്ത ഘടക ങ്ങൾ ആണ് മരുന്നു കളില്‍ ഉപ യോഗി ച്ചിരി ക്കുന്നത് എന്നും ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോക്ടര്‍ ആമീൻ ഹുസൈൻ അൽ അമീരി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതി യിരിക്കുക

January 21st, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യൻ എംബസ്സി യില്‍ നിന്നുള്ള ഫോണ്‍ വിളി എന്നുള്ള പേരില്‍ 02- 44 92 700 എന്ന നമ്പറിൽ നിന്നും വരുന്ന വ്യാജ ഫോൺ കോളു കളോട് പ്രതി കരി ക്കരുത് എന്ന് അബു ദാബി യിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പു നല്‍കി.

എംബസ്സി പ്രതിനിധി യാണ് എന്നും ബാങ്ക് അക്കൗണ്ടി ലേക്ക് ഇന്ത്യൻ എംബസ്സി യുടെ പേരിൽ നിശ്ചിത തുക നിക്ഷേപിക്കണം എന്നും ആവശ്യ പ്പെട്ട് 02 – 44 92 700 എന്ന നമ്പറിൽ നിന്നും ഫോണ്‍ കോളു കള്‍ പല ര്‍ക്കും കിട്ടിയ തായുള്ള പരാതി യുടെ അടി സ്ഥാന ത്തിലാണ് ഈ മുന്ന റിയിപ്പ്.

എംബസ്സി ആരോടും പണം ആവശ്യ പ്പെടില്ല എന്നും ഇത്തരം കോളു കൾ ലഭിക്കു ന്നവർ വിവരം ഉടനെ തന്നെ hoc.abudhabi @ mea. gov. in എന്ന ഇ – മെയിൽ വഴി എംബസ്സി യെ അറിയിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്
Next »Next Page » ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine